ലോക്ക്ഡൗൺ കാലത്ത് അനധികൃത മദ്യവിൽപ്പന; വണ്ടൂരിൽ ബാറുടമ പിടിയിൽ

ഇരട്ടി വിലക്കാണ് നരേന്ദ്രൻ മദ്യം ചില്ലറ വിൽപ്പന നടത്തിയതെന്ന് എക്സൈസ് പറയുന്നു.

News18 Malayalam | news18-malayalam
Updated: May 27, 2020, 2:28 PM IST
ലോക്ക്ഡൗൺ കാലത്ത് അനധികൃത മദ്യവിൽപ്പന; വണ്ടൂരിൽ ബാറുടമ പിടിയിൽ
നരേന്ദ്രൻ
  • Share this:
മലപ്പുറം: കോറോണ കാലത്ത് അനധികൃത വിൽപ്പന നടത്തിയ ബാറുടമ എക്സൈസ് പിടിയിൽ. വണ്ടൂർ പുളിക്കൽ ഹോട്ടൽ സിറ്റി പാലസ് ഉടമ ചെറുകാട് നരേന്ദ്രനാണ് പിടിയിലായത്.

എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച പരാതിയെ തുടർന്ന് നരേന്ദ്രന്റെ നടുവത്തുള്ള വാടക വീട്ടിൽ എക്സൈസ് പരിശോധന നടത്തി. ഇവിടെ നിന്ന് അനധികൃതമായി സൂക്ഷിച്ച ആറേ കാൽ ലിറ്റർ മദ്യം കണ്ടെടുത്തു.

തുടർന്ന് പുളിക്കലിലുള്ള ബാർ ഹോട്ടലിലും പരിശോധന നടത്തി. സ്റ്റോക്കിൽ നിന്ന് 366 ലിറ്റർ മദ്യത്തിന്റെ കുറവ് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ഉടമ നരേന്ദ്രൻ ജീവനക്കാരായ സുനിൽ ഡേവിഡ് , രാജു, ചിന്നൻ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തത്.
You may also like:Liquor Sale in Kerala | സംസ്ഥാനത്ത് മദ്യവിൽപന നാളെ മുതൽ; Bev Q App പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും [news]Bev Q App| ബെവ് ക്യു ആപ്പ് ഉച്ചയ്ക്ക് രണ്ടുമുതൽ; ഉപയോഗക്രമം ഇങ്ങനെ [NEWS] മദ്യ വിതരണത്തിന് പുതിയ മാർഗ നിർദേശങ്ങൾ; മദ്യം വാങ്ങാനെത്തുന്നവർക്കും ജീവനക്കാർക്കും തെർമൽ സ്കാനിംഗ് [NEWS]
ഇയാൾക്കെതിരെ ബാർ ലൈസൻസ് മാനദണ്ഡക്കൾ മറികടന്ന് അനധികൃത വിൽപ്പന, അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിക്കൽ, ലോക്ക്ഡൗൺ കാലത്ത് മദ്യവിൽപ്പന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

ഇരട്ടി വിലക്കാണ് നരേന്ദ്രൻ മദ്യം ചില്ലറ വിൽപ്പന നടത്തിയതെന്ന് എക്സൈസ് പറയുന്നു. ഇയാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

First published: May 27, 2020, 2:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading