മദ്യ വിതരണത്തിന് പുതിയ മാർഗ നിർദേശങ്ങൾ; മദ്യം വാങ്ങാനെത്തുന്നവർക്കും ജീവനക്കാർക്കും തെർമൽ സ്കാനിംഗ്

Last Updated:

മദ്യ വിതരണത്തിന്റെ ആദ്യദിവസങ്ങളിൽ ഔട്ട്ലറ്റുകളും വെയർഹൗസുകളും പ്രവർത്തിപ്പിക്കാൻ പൊലീസിന്റെ സഹായം തേടണം. ക്യൂ നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കാം.

തിരുവനന്തപുരം∙മദ്യവിതരണത്തിന് പുതിയ മാർഗ നിർദേശങ്ങളുമായി ബിവറേജസ് കോർപ്പറേഷൻ. നാളെ മദ്യ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മാർഗ നിർദേശം പുറത്തിറക്കിയത്.
മദ്യം വാങ്ങാനെത്തുന്നവരേയും ജീവനക്കാരേയും തെർമൽ സ്കാനിങിന് വിധേയരാക്കും. ജീവനക്കാർക്ക് ദിവസം രണ്ടു നേരം  തെർമൽ സ്കാനിങ് നടത്തും. വെർച്വൽ ക്യൂ ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ ക്യൂ ആർ കോഡ് ഔട്ട്ലറ്റിലെ രജിസ്ട്രേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് പരിശോധിക്കും. മദ്യം കൊടുക്കുന്നതിനു മുൻപ് ഇ ടോക്കൺ ക്യാൻസൽ ചെയ്യും.
സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവർക്ക് മദ്യം നൽകുന്നതിനു മുൻപ് എസ്എംഎസ് കോഡും സമാനമായിക്യാന്‍സൽ ചെയ്യും. മദ്യ വിതരണ ശാലകൾക്കും പ്രത്യേക ആപ്പ് തയാറാക്കിയിട്ടുണ്ട്. അതിൻറെ ലിങ്ക് ഷോപ്പിൻറെ ചുമതലയുള്ളവർക്ക് അയയ്ക്കും. ഈ ആപ്പ് ഉപയോഗിച്ചാണ് ഇ ടോക്കൺ പരിശോധിക്കേണ്ടത്. ആപ്പിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കാനുള്ള ചുമതല ബെവ്കോ  ഐടി വിഭാഗത്തിന്റേതാണ്.
advertisement
മദ്യ വിതരണത്തിന്റെ ആദ്യദിവസങ്ങളിൽ ഔട്ട്ലറ്റുകളും വെയർഹൗസുകളും പ്രവർത്തിപ്പിക്കാൻ പൊലീസിന്റെ സഹായം തേടണം. ക്യൂ നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കാം.
You may also like:India- China | സൈന്യത്തോട് യുദ്ധ സജ്ജരാകാൻ ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം [news]പ്രവാസികൾക്ക് സ്വന്തം ചെലവിൽ ക്വറന്റീൻ; സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം [NEWS]Viral Video | നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]
രാവിലെ 9 മുതൽ 5വരെയായിരിക്കും മദ്യവിതരണം. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ഇ ടോക്കൺ ലഭിച്ചവർക്കു മാത്രമേ മദ്യം ലഭിക്കൂ. കൊടുത്ത ടോക്കണുകളുടെ എണ്ണം കണക്കുകൂട്ടി എക്സൈസ് വകുപ്പിനെ അറിയിക്കണം. സെൽഫ് സർവീസ് കൊണ്ടറുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. അവ സാധാരണ കൗണ്ടറുകളായി പ്രവർത്തിപ്പിക്കാമെന്നും എംഡി സ്പർജൻ കുമാർ സർക്കുലറിൽ വ്യക്തമാക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യ വിതരണത്തിന് പുതിയ മാർഗ നിർദേശങ്ങൾ; മദ്യം വാങ്ങാനെത്തുന്നവർക്കും ജീവനക്കാർക്കും തെർമൽ സ്കാനിംഗ്
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement