Liquor Sale in Kerala | സംസ്ഥാനത്ത് മദ്യവിൽപന നാളെ മുതൽ; Bev Q App പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും
Liquor Sale in Kerala | സംസ്ഥാനത്ത് മദ്യവിൽപന നാളെ മുതൽ; Bev Q App പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും
പേരും മൊബൈൽ നമ്പറും പിൻകോഡും അടിച്ചാൽ അടുത്തുള്ള മദ്യശാലകളിലേക്ക് ടോക്കൺ ലഭിക്കും. ബിവറേജസ് ഔട്ട്ലറ്റുകളെയും ബാറുകളെയും ഉപഭോക്താവിന് തെരഞ്ഞെടുക്കാനാകില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപന നാളെ മുതൽ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മദ്യം വാങ്ങാൻ ടോക്കൺ ലഭ്യമാക്കുന്നതിനുള്ള ബിവറേജസ് കോർപറേഷന്റെ ‘ബെവ് ക്യൂ’ മൊബൈൽ ആപ്ലിക്കേഷന് ഒടുവിൽ ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണ് സർക്കാർ തീരുമാനം. ആപ്പ് ഇന്ന് തന്നെ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും എത്തും. മദ്യവിതരണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ എക്സൈസ് മന്ത്രി വൈകിട്ട് 3.30ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ഒരു ദിവസം 4.8 ലക്ഷം ടോക്കണുകൾ വിതരണം ചെയ്യാനാണ് ആദ്യഘട്ടത്തിൽ ആലോചിക്കുന്നത്. പേരും മൊബൈൽ നമ്പറും പിൻകോഡും അടിച്ചാൽ അടുത്തുള്ള മദ്യശാലകളിലേക്ക് ടോക്കൺ ലഭിക്കും. ബിവറേജസ് ഔട്ട്ലറ്റുകളെയും ബാറുകളെയും ഉപഭോക്താവിന് തെരഞ്ഞെടുക്കാനാകില്ല. കൗണ്ടറുകൾ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് കമ്പനി വെളിപ്പെടുത്തുന്നുമില്ല. ഒരു മണിക്കൂറിൽ ഒരു കൗണ്ടറിൽനിന്ന് 50 പേർക്കു മദ്യം വിതരണം ചെയ്യാൻ കഴിയുമെന്ന് അധികൃതർ പറയുന്നു.
അതേസമയം, ബാറുകൾക്ക് കൂടുതൽ ടോക്കൺ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ വിവാദമാകും. പിൻകോഡ് തെരഞ്ഞെടുക്കുന്നതിന് കൃത്യമായ മാപ്പിങ് നടക്കാത്തതിനാൽ പിഴവുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇന്നലെ രാത്രി 1.30നാണ് ആപ്പിലെ പിഴവുകൾ പരിഹരിച്ച് ആപ്പ് പ്ലേ സ്റ്റോറിലേക്ക് അപ്ലോഡ് ചെയ്തത്. ഐടി മിഷന്റെയും മറ്റു വിദഗ്ധരുടെയും സഹായത്തോടെയാണ് കമ്പനി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.