ശബരിമല പാതയ്ക്ക് സമീപം വീണ്ടും പുലിയുടെ കാൽപ്പാടുകൾ?
Last Updated:
എരുമേലി: ശബരിമലയിലേക്കുള്ള സമാന്തര പാതയ്ക്ക് സമീപം വീണ്ടും പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. കണമലയ്ക്ക് സമീപം പാറക്കടവിലാണ് ജനവാസമേഖലയിൽ പുലിയുടെ കാൽപ്പാട് കണ്ടെത്തിയത്. അംഗൻവാടിയുടെ സമീപത്തായി കഴിഞ്ഞ ദിവസമാണ് പുലിയുടെ കാൽപ്പാട് കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ ഭീതിയിലാണ്. ഈ പ്രദേശത്തുകൂടിയാണ് ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന വനാതിർത്തിയിലൂടെയുള്ള സമാന്തരപാതയായ കണമല-മുക്കൂട്ടുതറ റോഡ് കടന്നുപോകുന്നത്.
കുറച്ചുദിവസം മുമ്പാണ് മങ്കൊമ്പിൽ അച്ചൻകുഞ്ഞിന്‍റെ നിർമാണത്തിലിരിക്കുന്ന വീട്ടുമുറ്റത്താണ് പുലിയുടെ കാൽപ്പാട് കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി പരിശോധന നടത്തിയിരുന്നു. കാൽപ്പാട് പുലിയുടേതാണെന്ന സംശയമാണ് അവരും പങ്കുവെച്ചത്. എന്നാൽ കൂടുതൽ പരിശോധന നടത്തിയാൽ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നാണ് വനംവകുപ്പിന്‍റെ പ്രതികരണം. ശബരിമല വനത്തിൽനിന്ന് നദി കടന്നാണ് വന്യജീവി ജനവാസമേഖലയിൽ എത്തിയതെന്നാണ് സൂചന. ആദ്യം പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തിയതോടെ, ഇതിനെ പിടികൂടാൻ കൂട് സ്ഥാപിക്കാമെന്ന് വനംവകുപ്പ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമായില്ല. അതിനിടയിലാണ് രണ്ടാമതും വന്യജീവിയുടെ കാൽപ്പാട് കണ്ടെത്തിയത്.
advertisement
Location :
First Published :
November 14, 2018 4:51 PM IST


