ഇന്റർഫേസ് /വാർത്ത /Nattu Varthamanam / കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയാകുന്നു; ഐ.സി.യു ആൻഡ് സ്ട്രോക്ക് യൂണിറ്റ് സജ്ജം

കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയാകുന്നു; ഐ.സി.യു ആൻഡ് സ്ട്രോക്ക് യൂണിറ്റ് സജ്ജം

news18

news18

നാഷണൽ ഹെൽത്ത് മിഷന്റെ ഒരുകോടിരൂപ വിനിയോഗിച്ചാണ് 22 കിടക്കകളുള്ള ഐ.സി.യു നിർമ്മിക്കുന്നത്.

  • Share this:

കോഴിക്കോട് : ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയാക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി അത്യാധുനിക  സൗകര്യങ്ങളുള്ള മെഡിക്കൽ ഐ.സി.യു. ആൻഡ് സ്ട്രോക്ക് യൂണിറ്റ് സജ്ജമായിക്കൊണ്ടിരിക്കുന്നു. നാഷണൽ ഹെൽത്ത് മിഷന്റെ ഒരുകോടിരൂപ വിനിയോഗിച്ചാണ് 22 കിടക്കകളുള്ള ഐ.സി.യു നിർമ്മിക്കുന്നത്. കാത്തിരിപ്പു കേന്ദ്രം, നഴ്സിങ്‌ സ്റ്റേഷൻ, വർക്ക് സ്റ്റേഷൻ, നവീകരിച്ച ശൗചാലയം എന്നിവയുമുണ്ട്.

സിവിൽ വർക്കിനായി 46 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. 13 ലക്ഷംരൂപയുടെ സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം, 36 ലക്ഷംരൂപയ്ക്ക് ഐ.സി.യു. കോട്ട്, മൾട്ടി പാരാമോണിറ്റർ, മൊബൈൽ എക്സ്‌റെ, ഇൻഫ്യൂഷൻപമ്പ്, എ.ബി.ജി. മെഷീൻ, നോൺ ഇൻവേസീവ് വെന്റിലേറ്റർ, വെന്റിലേറ്റഴ്സ്, ഡിഫിബ്രിലേറ്റർ, ഇ.സി.ജി. മെഷീൻ എന്നിവയും ഒരുക്കിയിട്ടുണ്ട്.

TRENDING:രണ്ടാം ദിനം പത്തര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; എം ശിവശങ്കറിനെ എൻ.ഐ.എ വിട്ടയച്ചു[NEWS]അഴിമതികള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദം; രാജിവെച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല[NEWS]Fact Check | മാസ്ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തോ?[NEWS]

എ. പ്രദീപ് കുമാർ എം.എൽ.എ., ജില്ലാകളക്ടർ സാംബശിവറാവു എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഐ.സി.യു.വിന്റെ നിർമാണ പ്രവർത്തനം. ഈ മാസം അവസാനത്തോടുകൂടി ഐ.സി.യു. പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യകേരളം പ്രോഗ്രാം മാനേജർ ഡോ. എ . നവീൻ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണപ്രവൃത്തിയുടെ ചുമതല.

First published:

Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus