മദ്യലഹരിയിലെത്തിയ യുവാവ് സ്വന്തം വീടിന് തീവെച്ചു
Last Updated:
കൊല്ലം: മദ്യലഹരിയിലെത്തിയ യുവാവ് സ്വന്തം വീടിനു തീവെച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെ കോക്കാട് കൈതക്കെട്ടിന് സമീപമാണ് സംഭവം. ചരുവിള പുത്തന്‍വീട്ടില്‍ ശൈലേശനാണ് സ്വന്തം വീടിന് തീ കൊടുത്തത്. ഇയാളെ പൊലീസ് അറസ്റ്റുചെയ്തു.
പത്തനംതിട്ടയില്‍ സെയില്‍സ് മാനായ ശൈലേശന്‍ ഏതാനം ദിവസം മുമ്പ് വീട്ടിലെത്തി ഭാര്യയേയും മക്കളേയും ഉപദ്രവിച്ച ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇതിനെ തുടര്‍ന്ന് ഭാര്യ കൊല്ലത്തെ ബന്ധുവീട്ടിലേക്ക് താമസം മാറുകയും ചെയ്തു. ശൈലേശന്‍ തിരിച്ച് വീട്ടിലെത്തിയപ്പോള്‍ വീട്ടിലാരുമില്ലാതിരുന്നതാണ് തീ വയ്ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീപിടുത്തത്തില്‍ വീടിന്റെ അടുക്കളയും അതിനോട് ചേര്‍ന്നുള്ള മുറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും കിടക്കകളും കത്തി നശിച്ചു. പുനലൂരില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. മധ്യലഹരിയിലായിരുന്ന ശൈലേശനെ നാട്ടുകാര്‍ തടഞ്ഞ് വച്ച് അഞ്ചല്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ ശൈലേന്ദ്രനെ റിമാന്റ് ചെയ്തു.
advertisement
Location :
First Published :
November 14, 2018 6:38 PM IST


