advertisement

സഭാതർക്കം: ഇടവകാംഗത്തിന്‍റെ മൃതദേഹം 10 ദിവസത്തിനു ശേഷം സംസ്കരിച്ചു

Last Updated:
ആലപ്പുഴ: കായംകുളം കട്ടച്ചിറ പള്ളിയിൽ പാർത്രിയാർക്കീസ് ഇടവകാംഗത്തിന്‍റെ മൃതദേഹം 10 ദിവസത്തിന് ശേഷം സംസ്കരിച്ചു. പള്ളിയെക്കുറിച്ചുള്ള അവകാശതർക്കമാണ് സംസ്കാരം വൈകാൻ കാരണമായത്.
ഈ മാസം മൂന്നിനു മരിച്ച വർഗീസ് മാത്യുവിന്‍റെ മൃതദേഹം തർക്കത്തെ തുടർന്ന് മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ദേശിയ മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ ഭരണംകൂടം സംസ്കാരത്തിന് ഉറച്ച തീരുമാനം എടുക്കുകയായിരുന്നു. എതിർപ്പിനുള്ള സാധ്യത കണക്കിലെടുത്തു അതിരാവിലെ തന്നെ ചടങ്ങുകൾ നടത്തി.
advertisement
രാവിലേ ഏഴിനു മൃതദേഹം കനത്ത പൊലീസ് കാവലിൽ കട്ടച്ചിറ പള്ളിയിൽ എത്തിച്ചു. സുരക്ഷ മുൻനിർത്തി കെപി റോഡിൽ കുറച്ചുഭാഗത്ത് ഗതാഗതം വഴിതിരിച്ചു വിട്ടു. കുരിശിൻ തൊട്ടിയിൽ ക്രമീകരിച്ച പ്രാർത്ഥനയിൽ ആറു വൈദികർ പങ്കെടുത്തു. കർമ്മങ്ങൾക്ക് വൈദികനായ ചെറുമകൻ ജോർജി ജോൺ നേതൃത്വം നൽകി. എട്ടു മണിയോടെ മൃതദേഹം സംസ്‌ക്കരിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സഭാതർക്കം: ഇടവകാംഗത്തിന്‍റെ മൃതദേഹം 10 ദിവസത്തിനു ശേഷം സംസ്കരിച്ചു
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement