അതിഥി തൊഴിലാളികൾ ഒഴിഞ്ഞ് കൊല്ലം ജില്ല; നിർമാണ മേഖല പ്രതിസന്ധിയിൽ

Last Updated:

തൊഴിലാളികളുടെ അഭാവം നിർമ്മാണ മേഖലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

"അരേ ഭായ് തോടാ സിമെൻറ് ലാവോ..." ഇങ്ങനെ മേസ്തിരിമാർ പറയുമ്പോൾ ഇഷ്ടികയും സിമൻറും വെള്ളവുമൊന്നും കൊണ്ടുവരാൻ കൊല്ലത്ത്  ഇന്ന് അതിഥി തൊഴിലാളികൾ ഇല്ലാത്ത കാലം. അഞ്ചിലധികം സ്പെഷൽ ട്രെയിനുകളിലും ചില വാഹനങ്ങളിലും കാൽനടയായുമൊക്കെ അതിഥി തൊഴിലാളികൾ ജില്ല വിട്ടു.
കൊല്ലം ജില്ലയിലാകെ 15,000  അതിഥി തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് ഒദ്യോഗിക കണക്ക്. മലയോര മേഖലകളിലും തീരദേശത്തും ആണ് ഇവരിലധികവും പണിയെടുത്തിരുന്നത്. നീണ്ടകര, ശക്തികുളങ്ങര, കൊല്ലം പോർട്ട് എന്നിവിടങ്ങളിൽ നിരവധിപേർ മത്സ്യബന്ധന മേഖലയിൽ ഏർപ്പെട്ടിരുന്നു.
വലിയ യന്ത്രവൽകൃത ബോട്ടുകളിൽ ആയിരുന്നു അതിഥി തൊഴിലാളികളിൽ അധികവും. ലോക്ക്ഡൗണിനു  പിന്നാലെ ട്രോളിങ് നിരോധനവും വന്നതോടെയാണ് ഇവരിൽ ഏറെപ്പേരും നാടുകളിലേക്ക് മടങ്ങിയത്. ഭക്ഷണവും താമസവും ഒരുക്കാൻ ബോട്ട് ഉടമകൾക്ക് ബുദ്ധിമുട്ട് വന്നതോടെയാണ് തൊഴിലാളികളുടെ മടക്കം.
തൊഴിലാളികളുടെ അഭാവം നിർമ്മാണ മേഖലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കൊല്ലം നഗരത്തിൽ അടക്കം പുതിയ കെട്ടിടങ്ങളുടെ പണികൾ നടക്കുന്നുണ്ട്. എന്നാൽ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്ത സാഹചര്യമാണ്. മലയാളികളായ ജോലിക്കാർ മാത്രമാണ് സൈറ്റുകളിൽ ഉള്ളത്.
advertisement
Related News:'ആട് മാട് മേച്ച് നടന്ന എന്നെ ആളറിയുന്ന പാട്ടുകാരിയാക്കിയത് സച്ചി സാർ'; നെഞ്ച് തകർന്ന് നഞ്ചമ്മ [NEWS] കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS] ഇന്ധന വില തുടര്‍ച്ചയായ 13-ാം ദിവസവും കൂട്ടി; 13 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.12 രൂപ [News]
അവശേഷിക്കുന്ന അതിഥി തൊഴിലാളികൾക്ക് ഇവിടെ തുടരാനുള്ള സൗകര്യമൊരുക്കണം എന്നാണ് നിർമ്മാണ സംഘടനകളുടെ ആവശ്യം. അതേസമയം നാട്ടിൽ പോകാൻ കഴിയാത്തതിന്റെ പേരിൽ തൊഴിലാളികൾ തെരുവിലിറങ്ങുന്ന സാഹചര്യം നേരത്തെ കൊല്ലത്ത് ഉണ്ടായിരുന്നു. തൊഴിലാളികൾക്ക് നേരെ പോലീസ് ലാത്തി വീശുകയും ചെയ്തിരുന്നു.
advertisement
തടി കേന്ദ്രീകരിച്ചുള്ള പുനലൂരിലെ പല വ്യവസായങ്ങളെയും തൊഴിലാളികളുടെ അഭാവം ബാധിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ,  ജാർഖണ്ഡ്, ഒറീസ,  ഛത്തീസ്ഗഡ് എന്നിവിടങ്ങളിലേക്കാണ് നേരത്തെ സ്പെഷ്യൽ ട്രെയിനുകൾ പോയത്. ശരാശരി 1400 പേരുമായി ആയിരുന്നു യാത്രകൾ.
തമിഴ്നാട് സമീപപ്രദേശമായ തെങ്കാശി ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കൃത്യമായ പരിശോധനകളോടെ അവിടെ നിന്ന് തൊഴിലാളികളെ കൊല്ലത്തേക്ക് എത്തിക്കണമെന്ന ആവശ്യവും ശക്തമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
അതിഥി തൊഴിലാളികൾ ഒഴിഞ്ഞ് കൊല്ലം ജില്ല; നിർമാണ മേഖല പ്രതിസന്ധിയിൽ
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement