തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് 56 പൈസയും ഡീസലിന് 63 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 78.37 രൂപയും ഡീസല്‍ ലിറ്ററിന് 77.06 രൂപയുമായി. കഴിഞ്ഞ 13 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 7.12 രൂപയും ഡീസലിന് 7.35 രൂപയുമാണ് കൂടിയത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.09 രൂപയാണ് ഇന്നത്തെ വില. ഡീസലിന് റീടെയിൽ നിരക്ക് 73.83 രൂപ. കൊച്ചിയിൽ ലിറ്ററിന് ഇന്ന് 78.36 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 72.78 രൂപയ്ക്ക് വിൽപന നടക്കുന്നു. കോഴിക്കോട് നഗരത്തിൽ ഇന്ന് പെട്രോള്‍ ലിറ്ററിന് 78.69 രൂപയ്ക്കും ഡീസൽ ലിറ്ററിന് 73.12 രൂപയ്ക്കും വിൽപ്പന നടക്കുന്നു.
ഡൽഹിയിൽ ഇന്ന് 78.37 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 77.06 രൂപയാണ് ഇന്നത്തെ വില. മുംബൈയിൽ പെട്രോള്‍ ലിറ്ററിന് 85.21 രൂപയ്ക്കും ഡീസൽ ലിറ്ററിന് 75.53 രൂപയ്ക്കും വിൽപ്പന നടക്കുന്നു.
നേരത്തെ ചില സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനും വാറ്റ് വര്‍ധിപ്പിച്ചത് വില വര്‍ധനവിന് ഇടയാക്കിയിരുന്നു. കൊവിഡ്-19 പ്രതിസന്ധി മൂലം ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ആനുപാതികമായി എക്സൈസ് തീരുവ വര്‍ധിപ്പിച്ചതിനാൽ ഇത് റീടെയിൽ വിലയിൽ പ്രതിഫലിച്ചിരുന്നില്ല.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.