നിര്‍മ്മല്‍ ലോട്ടറിയിലൂടെ 60 ലക്ഷം നേടിയ ആ ഭാഗ്യവാന്‍ മീനമ്പലത്തുണ്ട്
Last Updated:
കൊല്ലം: നിര്‍മ്മല്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ ലഭിച്ചത് ചാത്തന്നൂര്‍ സ്വദേശിയായ കൂലിപ്പണിക്കാരന്. മീനമ്പലം കരിമ്പാലൂര്‍ പത്മവിലാസത്തില്‍ രവികുമാര്‍(50) ആണ് ആ ഭാഗ്യവാന്‍.
മീനമ്പലത്തെ ഒരു ഹോട്ടലില്‍ നിന്നാണ് രവികുമാര്‍ ടിക്കറ്റെടുത്തത്. മൂന്നു ടിക്കറ്റെടുത്തതില്‍ NF822175 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
മൂന്നു ടിക്കറ്റും ഒരോ നമ്പരുകളിലുള്ളവ ആയതിനാല്‍ മറ്റു രണ്ടു ടിക്കറ്റുകള്‍ക്കും സമാശ്വാസ സമ്മാനമായ 8,000 രൂപ വീതവും ലഭിച്ചു.
പരിപ്പള്ളിയിലെ ഒരു ഏജന്‍സിയില്‍ നിന്നാണ് മീനമ്പലത്തെ ഹോട്ടല്‍ ഉടമ ടിക്കറ്റ് വാങ്ങി വില്‍പനയ്‌ക്കെത്തിച്ചിരുന്നത്.
Location :
First Published :
Nov 11, 2018 4:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
നിര്‍മ്മല്‍ ലോട്ടറിയിലൂടെ 60 ലക്ഷം നേടിയ ആ ഭാഗ്യവാന്‍ മീനമ്പലത്തുണ്ട്










