വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും: റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കടയുടമയും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചു

Last Updated:

സംഭവവുമായി ബന്ധപ്പെട്ട് മാർജിൻ ഫ്രീ മാർക്കറ്റ് ഉടമയെയും അനന്തരവൻമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും കണ്ടെത്താനുള്ള പരിശോധനയ്ക്കെത്തിയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ കടയുടമയും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചു. കഴക്കൂട്ടത്തെ മാർജിൻ ഫ്രീ മാർക്കറ്റിൽ ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പരിശോധനയ്ക്കെത്തിയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരായ  ഷാനവാസ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ സുഫില എ., സിമി എസ്.എസ്., ഷിബു എസ്., ഡ്രൈവർ ജയകൃഷ്ണൻ എന്നിവർക്കാണ് മർദനമേറ്റത്.
advertisement
സംഭവവുമായി ബന്ധപ്പെട്ട് മാർജിൻ ഫ്രീ മാർക്കറ്റ് ഉടമ ജോൺസൺ യോഹന്നാൻ (45), ഇയാളുടെ അനന്തരവന്മാരായ നിതിൻ കെ. സാമുവൽ (25), നിഖിൽ കെ. സാമുവൽ (22) എന്നിവരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും: റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കടയുടമയും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചു
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement