തിരുവനന്തപുരം: തേനീച്ചയുടെ കുത്തേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. വിതുര തേവിയോട് ഹസൻ (75) ആണ് തേനീച്ചക്കുത്തേറ്റ് ഇന്ന് മരിച്ചത്. തേനീച്ചയുടെ കുത്തേറ്റ സലിം (55) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം ചർച്ച ചെയ്യാൻ സ്ഥലം എം എൽ എ ശബരിനാഥ് ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെയാളാണ് തേനീച്ചയുടെ കുത്തേറ്റ് മരിക്കുന്നത്.
കാര്യവട്ടത്ത് ക്രിക്കറ്റ് കളിക്കിടെ തേനീച്ച ആക്രമണം; അഞ്ച് പേർ ആശുപത്രിയിൽ
ജനുവരി 17ന് പാങ്ങോട് സ്വദേശി സോമൻകുറുപ്പ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചിരുന്നു. വീടിനു സമീപമുള്ള പുരയിടത്തിലെ വലിയ മരത്തിൽ തൂങ്ങിക്കിടന്ന തേനീച്ച കൂട് പരുന്തിന്‍റെ ആക്രമണത്തിൽ ചിതറിപ്പറന്ന് സോമൻ കുറുപ്പിനെയും സമീപവാസികളെയും ആക്രമിക്കുകയായിരുന്നു. ശരീരമാസകലം കുത്തേറ്റ സോമൻ കുറുപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
തേനീച്ചക്കുത്തേറ്റ് വീണ്ടും മരണം: രണ്ടാഴ്ചയിൽ ഇത് രണ്ടാം തവണ
മുവാറ്റുപുഴ കുന്നയ്ക്കാൽ തേവർമഠത്തിൽ ബെന്നിയുടെ മകൾ അലീന (13)യാണ് തേനീച്ചയുടെ കുത്തേറ്റ് ഈ വർഷം ആദ്യം മരിച്ചത്. വൈകുന്നേരം വീടിനു സമീപത്തു നിന്ന കുട്ടിക്ക് തേനീച്ചയുടെ കുത്തേൽക്കുകയായിരുന്നു. കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം പുലർച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വീടിനു സമീപം വളർത്തിവന്ന തേനിച്ചകളാണ് കുട്ടിയെ ആക്രമിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Thiruvananthapuram, തിരുവനന്തപുരം, തേനീച്ച, തേനീച്ച ആക്രമണം, തേനീച്ച കുത്തേറ്റു മരണം