അമിത വേഗതയിൽ പോയ കാർ ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാരൻ മരിച്ചു; സംഭവം കൊല്ലം ചടയമംഗലത്ത്
- Published by:Naseeba TC
- news18-malayalam
Last Updated:
കാറിലുണ്ടായിരുന്ന മറ്റൊരാൾക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.
കൊല്ലം: ചടയമംഗലത്ത് അമിത വേഗതയിൽ വന്ന കാർ ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാൻ മരിച്ചു. കുരിയോട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനാണ് മരിച്ചത്. അപകടം സംഭവിച്ച ഉടനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അമിത വേഗതയിൽ വന്ന എർട്ടിക കാർ റോഡ് സൊഡിലൂടെ നടന്നു വന്ന രവീന്ദ്രനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
advertisement
[NEWS]
ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അടൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളുമായി പോയ വാഹനമാണ് ചടയമംഗലത്തിന് സമീപമുള്ള കുരിയോട് വെച്ച് വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചത്. കാർ അമിതവേഗതയിലായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞു. കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റൊരാൾക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇയാളെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Location :
First Published :
August 07, 2020 2:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
അമിത വേഗതയിൽ പോയ കാർ ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാരൻ മരിച്ചു; സംഭവം കൊല്ലം ചടയമംഗലത്ത്