Kerala Rain| മൂന്നാർ രാജമലയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ഒട്ടേറെപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

Last Updated:

പൊലീസും റവന്യു, ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടക്കമുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

മൂന്നാര്‍: രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് വൻ മണ്ണിടിച്ചിൽ. പെട്ടിമുടി തോട്ടം മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുവെന്നാണ് സംശയിക്കുന്നത്. നാല് ലയങ്ങളിലായി 80 ഓളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിൽ 20 പേര്‍ കുടുങ്ങിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടക്കമുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട മൂന്ന് പേരെ പുറത്തെടുത്തുവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
വ്യാഴാഴ്ച രാത്രിയാണ് കനത്ത മഴയെ തുടർന്ന് അപകടമുണ്ടായത്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ ബിഎസ്എൻഎൽ ടവർ പ്രവർത്തനം നിലച്ചതോടെ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ ഇവിടേക്ക് എത്തിച്ചേരാനായിട്ടില്ല. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. അതിനാല്‍ തന്നെ വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്.
advertisement
മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rain| മൂന്നാർ രാജമലയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ഒട്ടേറെപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
Next Article
advertisement
പലസ്തീന് സഹായവുമായി എത്തിയ ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ബോട്ടുകള്‍ ഇസ്രയേൽ പിടിച്ചെടുത്തു
പലസ്തീന് സഹായവുമായി എത്തിയ ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ബോട്ടുകള്‍ ഇസ്രയേൽ പിടിച്ചെടുത്തു
  • ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ബോട്ടുകള്‍ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു.

  • 40-ലധികം ബോട്ടുകളിലായി 400 ഓളം ആക്ടിവിസ്റ്റുകളെ ഇസ്രയേൽ സൈന്യം കസ്റ്റഡിയിലെടുത്തു.

  • കസ്റ്റഡിയിലെടുത്ത എല്ലാവരും സുരക്ഷിതരാണെന്നും അവരെ യൂറോപ്പിലേക്ക് നാടുകടത്തുമെന്നും ഇസ്രയേൽ.

View All
advertisement