Covid19 ഭീതിക്കിടെ അന്യസംസ്ഥാനത്തു നിന്നെത്തിയ ആൾ കറങ്ങി നടന്നു; തൃശൂരിൽ പരിഭ്രാന്തരായി ജനം
- Published by:Gowthamy GG
- news18-malayalam
Last Updated:
പരിശോധനയിൽ ഇയാൾ കോവിഡ് നെഗറ്റീവ് ഫലമുള്ള സർട്ടിഫിക്കറ്റ് കാണിച്ചതായി പൊലീസ് പറഞ്ഞു
തൃശ്ശൂർ : കോവിഡ് ഭീതിക്കിടെ അന്യ സംസ്ഥാനത്ത് നിന്നും എത്തിയ ആൾ നഗരത്തിൽ കറങ്ങി നടന്നത് പരിഭ്രാന്തി പരത്തി. തൃശ്ശൂർ നഗരങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് ഇയാൾ കറങ്ങി നടന്നത്.
കോട്ടയം സ്വദേശിയായ ഇയാളെ പൊലീസ് പിടികൂടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിൽ നിന്ന് കഴിഞ്ഞ ദിവസം ഡൽഹി - ഖോരഖ്പൂർ ട്രെയിനിൽ എറണാകുളത്ത് എത്തിയ ആൾ ദേശമംഗലത്തേക്ക് പോകാനാണ് തൃശ്ശൂരിൽ എത്തിയത്.
You may also like:മകൻ ബാറ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ലാറ; ഇങ്ങനെ ബാറ്റുപിടിച്ച ഒരു കുട്ടിയെ അറിയാമെന്ന് സച്ചിൻ
advertisement
[news]
പരിശോധനയിൽ ഇയാൾ കോവിഡ് നെഗറ്റീവ് ഫലമുള്ള സർട്ടിഫിക്കറ്റ് കാണിച്ചതായി പൊലീസ് പറഞ്ഞു. എങ്കിലും ഇയാളെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും നിലവിൽ ഭയക്കേണ്ട സാഹചര്യം ഇല്ലെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
advertisement
Location :
First Published :
May 28, 2020 7:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Covid19 ഭീതിക്കിടെ അന്യസംസ്ഥാനത്തു നിന്നെത്തിയ ആൾ കറങ്ങി നടന്നു; തൃശൂരിൽ പരിഭ്രാന്തരായി ജനം


