സന്ദീപിനെ കണ്ടെത്താനായില്ല

Last Updated:
കോഴിക്കോട്: കര്‍ണാടകയിലെക്ക് ബൈക്ക് ഓടിച്ചു പോയി കാണാതായ കോഴിക്കോട് മൊകേരി സ്വദേശി സന്ദീപിനായി തെരച്ചിൽ തുടരുന്നു. യാത്രയുടെ ഓരോ നിമിഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെപങ്കുവെച്ചിരുന്ന സന്ദീപിനെ പൊടുന്നനെ കാണാതാവുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കര്‍ണാടക തുംഗഭദ്ര നദിക്കരയില്‍ വെച്ചാണ് ബന്ധം നഷ്ടപ്പെട്ടത്.
നവംബര്‍ 24നാണ് മൊകേരി സ്വദേശിയായ സന്ദീപ് കര്‍ണാടകയിലേക്ക് ബൈക്കില്‍ യാത്ര പുറപ്പെടുന്നത്. ഒറ്റയ്ക്കു ബൈക്കിൽ ദീർഘയാത്ര പോകാറുള്ള സന്ദീപ് യാത്രയുടെ ഓരോ നിമിഷവും പകർത്തിയ ഫോട്ടോകൾ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. സന്ദീപ് പൊടുന്നനെ അപ്രത്യക്ഷനായത് ഇനിയും സഹപ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ഫോൺ ലൊക്കേഷൻ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ശൃംഗേരി കൊപ്പ റൂട്ടിലെ തുംഗഭദ്രാ നദിതീരത്ത് നിന്നു ബൈക്കും ബാഗും കിട്ടിയത്.
READ ALSO- ഈ അമ്മയുടെ മകന് ജീവിക്കണം, ആദ്യ സഹായവുമായി ചലച്ചിത്ര നിർമ്മാതാവ്
യാത്രക്കിടെ സന്ദീപ് ഓഫീസ് കാര്യങ്ങള്‍ക്ക് വിളിച്ചിരുന്നതായും തിങ്കളാഴ്ച വരുമെന്ന് പറഞ്ഞിരുന്നതായും ഓഫീസിലുള്ളവര്‍ പറയുന്നു. സന്ദീപിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാം എന്നാണ് കർണാടക പൊലീസ് സംശയിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സന്ദീപിനെ കണ്ടെത്താനായില്ല
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement