അച്ഛനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ യുവതി റോഡില്‍ വീണ് മരിച്ചു
Last Updated:
ഹരിപ്പാട്: അച്ഛനൊപ്പം ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്ത യുവതിക്ക് റോഡില്‍ വീണ് ദാരുണാന്ത്യം.
ചേര്‍ത്തല 14-ാം വാര്‍ഡില്‍ കാര്‍ത്തികയില്‍ മിലട്ടറി ഉദ്യോഗസ്ഥന്‍ എസ് മനുവിന്റെ ഭാര്യയും ഹരിപ്പാട് തുലാംപറമ്പ് തെക്ക് കുമാര്‍ ഭവനത്തില്‍ നന്ദകുമാറിന്റെ മകളുമായ സ്വപ്ന (29) ആണ് മരിച്ചത്.
ഹരിപ്പാട് മാധവ ജംഗ്ഷന് സമീപം ശനിയാഴ്ച രാവിലെ 6.15നായിരുന്നു അപകടം. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സ്വപ്ന ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. സ്വപ്നയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
advertisement
Location :
First Published :
Nov 10, 2018 9:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
അച്ഛനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ യുവതി റോഡില്‍ വീണ് മരിച്ചു







