• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

കൊച്ചുണ്ണിയുടെ നാട്ടിൽനിന്ന് ചന്ദനമരങ്ങൾ മോഷ്ടിച്ചു കടത്തി


Updated: July 29, 2018, 12:23 PM IST
കൊച്ചുണ്ണിയുടെ നാട്ടിൽനിന്ന് ചന്ദനമരങ്ങൾ മോഷ്ടിച്ചു കടത്തി

Updated: July 29, 2018, 12:23 PM IST
ആലപ്പുഴ: കായംകുളത്ത് ചന്ദന മരങ്ങൾ മോഷണം പോയി. ടൗൺ പള്ളിയ്ക്ക് സമീപം നിന്ന മരങ്ങളാണ് മോഷണം പോയത്. 20 വർഷത്തോളം പഴക്കമുള്ളവയാണ് ചന്ദന മരങ്ങൾ. പുലർച്ചെ രണ്ടു മണിക്കു ശേഷമാണ് ചന്ദന മരങ്ങൾ മോഷണം പോയത്. ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് മരങ്ങൾ മോഷ്ടിച്ചത്. സി.സി.ടി.വികൾ തിരിച്ചു വച്ച ശേഷമാണ് ടൗൺ പള്ളിയിൽ നിന്ന മരങ്ങൾ അപഹരിച്ചത്. രണ്ട് സിസിടിവികളാണ് തിരിച്ചുവെച്ചത്. വൈദ്യുതി കട്ടർ ഉപയോഗിച്ച് മരങ്ങൾ വെട്ടിനീക്കുകയായിരുന്നു. പൊലീസിലും വനംവകുപ്പിലും പരാതി നൽകിയതായി പള്ളി കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ നാസർ പറഞ്ഞു. 20 വർഷം പ്രായമായ ചന്ദന മരങ്ങൾ വെട്ടി മാറ്റുന്ന ദൃശ്യം സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. കായംകുളത്തും പരിസരത്തും സമീപകാലത്ത് മോഷണം പതിവാണ്.
First published: July 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍