ജാർഖണ്ഡിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്: പാലക്കാട് നിന്നും മടങ്ങിയത് 615 അതിഥി തൊഴിലാളികള്‍
തൃശ്ശൂരില്‍ നിന്നും 841 അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ട്രെയിനിലാണ് ഇവരും യാത്രയായത്.

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: May 22, 2020, 7:03 AM IST
പാലക്കാട്: മണ്ണാര്‍ക്കാട്, കഞ്ചിക്കോട് മേഖലയില്‍ ജോലി ചെയ്യുന്ന ജാർഖണ്ഡ് സ്വദേശികളായ തൊഴിലാളികൾ വ്യാഴാഴ്ച പ്രത്യേക ട്രെയിനിൽ നാട്ടിലേക്ക് മടങ്ങി. ജില്ലയിൽ നിന്നും 615 തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയത്. തൃശ്ശൂരില്‍ നിന്നും 841 അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ട്രെയിനിലാണ് ഇവരും യാത്രയായത്.
TRENDING:Bev Q App| നാളെ നാളെ... നീളെ നീളെ...! ഈ ആപ്പ് ഇനി എന്ന് റെഡിയാകും? [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS] തദ്ദേശ സ്ഥാപനങ്ങളുടെയും പട്ടികവിഭാഗ വകുപ്പിന്റെയും സഹായം തേടാം. സമീപ സ്‌കൂളുകളിലെ ബസും ഉപയോഗിക്കാം. ഇങ്ങനെ യാത്രാ സൗകര്യം ഉറപ്പാക്കാനാകുന്നില്ലെങ്കില്‍ സ്‌പെഷല്‍ ഫീ, പിടിഎ ഫണ്ട് എന്നിവ ഉപയോഗിച്ച് വാഹനം വാടകയ്‌ക്കെടുക്കാം.
താലൂക്ക് അടിസ്ഥാനത്തിൽ അതിഥി തൊഴിലാളികളുടെ ശരീരതാപനില അളക്കുകയും മറ്റ് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കെ.എസ്.ആര്‍.ടി.സി. ബസുകളിൽ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു.
എല്ലാ തൊഴിലാളികള്‍ക്കും നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും നല്‍കി. തഹസില്‍ദാരുടെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ ഉച്ചഭക്ഷണവും തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷണകിറ്റും വിതരണം ചെയ്തു.
ഒറ്റപ്പാലം സബ് കലക്ടറും ജില്ലയിലെ അതിഥി തൊഴിലാളികളുടെ യാത്ര ഏകോപനത്തിന്റെ നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍, അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ, എ. എസ്.പി. സ്വപ്നിൽ എം. മഹാജൻ എന്നിവരുടെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികളുടെ യാത്ര ഏകോപിപ്പിച്ചത്.
TRENDING:Bev Q App| നാളെ നാളെ... നീളെ നീളെ...! ഈ ആപ്പ് ഇനി എന്ന് റെഡിയാകും? [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS]