അധ്യാപകന്റെ ഓർമയ്ക്കായി ആയിരം പുസ്തകങ്ങൾ നൽകി മക്കൾ
Last Updated:
നാട്ടുകാരുടെ പ്രിയപ്പെട്ട വക്കൻ സാറിന്റെ സ്മരണ നിലനിർത്താൻ മക്കളും മരുമക്കളുമാണ് പുസ്തകങ്ങൾ സംഭാവന നൽകിയത്
പാലാ: സെന്റ് തോമസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും എലിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന പ്രൊഫ. ജോർജ്.സി.
മുത്തോലി (വക്കൻസാർ )യുടെ ഓർമ്മകൾ നിലനിർത്തുവാനായി അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലെ ജീവനായ ആയിരത്തോളം പുസ്തകങ്ങളാണ് അധ്യാപകരായ മക്കളും മരുമക്കളും ചേർന്ന് വീടിനു സമീപമുള്ള പാമ്പോലി നവഭാരത്
ലൈബ്രറിയ്ക്ക് സംഭാവന നൽകിയത്.
പുസ്തകങ്ങളും പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള റാക്കുകളുമാണ് സംഭാവന ആയി നൽകിയത് മക്കളായ ഗ്രേസമ്മ എം ജോർജ് (ടീച്ചർ സി.കെ.എം.എച്ച്.എസ്.എസ്.കോരുത്തോട്), ബീന റോസ് ജോർജ് (കേന്ദ്രീയ വിദ്യാലയ കോട്ടയം), സോണിയ മരിയറ്റ് (ടീച്ചർ, റ്റി .റ്റി വി.എച്ച്.എസ്.എസ് മൂവാറ്റുപുഴ) മരുമക്കളായ ഡോ വിൻസെന്റ്, ഡോ.റ്റി.ജെ.എബ്രഹാം ,റോയി ജോസഫ്, സൂപ്രണ്ട് സെൻട്രൽ എക്സൈസ് എറണാകുളം എന്നിവരാണ് പുസ്തകങ്ങൾ സംഭാവന ചെയ്തത്.
advertisement
നാട്ടുകാരുടെ പ്രിയപ്പെട്ട വക്കൻ സാറിന്റെ സ്മരണ നിലനിർത്താൻ വൻ പദ്ധതികളാണ് ലൈബ്രറി ഭാരവാഹികളും വീട്ടുകാരും ചേർന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. അധ്യാപകന്റെ വസതിയിൽ നടന്ന ചടങ്ങിൽ എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷത വഹിച്ചു.
നവഭാരത് ലൈബ്രറി പ്രസിഡന്റ് എൻ.ആർ.ബാബു നടപ്പുറകിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
Location :
First Published :
January 28, 2019 11:50 AM IST


