ശബരിമല ദർശനത്തിന് പോയ അധ്യാപികയ്ക്ക് വധഭീഷണി; വീട് ഒഴിയാൻ ഉടമസ്ഥന്‍റെ നിർദ്ദേശം

Last Updated:
കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് പോയ അധ്യാപികയ്ക്ക് ജീവന് ഭീഷണിയെന്ന് പരാതി. കോഴിക്കോട് ചേവായൂരില്‍ താമസിക്കുന്ന ബിന്ദു തങ്കം കല്യാണിക്കാണ് ഭീഷണി. വാടകവീട്ടില്‍ നിന്ന് ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടതായി ബിന്ദു തങ്കം പറഞ്ഞു. ഭീഷണിയെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ് ഇവർ.
ഞായറാഴ്ച ആയിരുന്നു ബിന്ദു ശബരിമല സന്ദർശനത്തിനായി പുറപ്പെട്ടത്. പമ്പയിൽ പ്രതിഷേധക്കാർ തടഞ്ഞതിനെ തുടർന്ന് ഇവർ മടങ്ങുകയായിരുന്നു. ഇവർ ജോലി ചെയ്യുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാംപസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് ഹനുമാൻ സേനയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ചേവായൂരിൽ ഇവർ താമസിക്കുന്ന വാടകവീട് ഒഴിയണമെന്ന് വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് ഇവർക്ക് ഇപ്പോൾ വാടകവീട്ടിലേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. സ്കൂളിലേക്ക് ചെന്നാൽ പ്രതിഷേധമുണ്ടാകുമോ എന്ന പ്രധാന അധ്യാപികയുടെ ആശങ്കയെ തുടർന്ന് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് ബിന്ദു.
advertisement
ഭീഷണിയെ തുടർന്ന് കസബ പൊലീസിൽ ഇപ്പോൾ പരാതി നൽകി. പൊലീസീന്‍റെ നിർദ്ദേശത്തെ തുടർന്ന് ഇവർ രഹസ്യകേന്ദ്രത്തിലേക്ക് മാറിയിരിക്കുകയാണ്. കസബ പൊലീസിൽ പരാതിപ്പെട്ട ഇവർ പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ശബരിമല ദർശനത്തിന് പോയ അധ്യാപികയ്ക്ക് വധഭീഷണി; വീട് ഒഴിയാൻ ഉടമസ്ഥന്‍റെ നിർദ്ദേശം
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement