എരുമേലിയിൽ രണ്ടു ദിവസം ഗതാഗതനിയന്ത്രണം
Last Updated:
എരുമേലി: ചന്ദനക്കുടം, പേട്ടതുള്ളൽ എന്നിവ നടക്കുന്നതിനാൽ എരുമേലിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചന്ദനക്കുടഘോഷം നടക്കുന്ന വ്യാഴാഴ്ച വൈകിട്ട് അഞ്ച് മുതൽ രാത്രി 12 വരെയും പേട്ടതുള്ളൽ നടക്കുന്ന വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ഒമ്പത് വരെയുമാണ് പൊലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.
ഗതാഗത ക്രമീകരണം ഇങ്ങനെ
- പ്രപ്പോസ് വഴി ടൗണിലേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു
- ചന്ദനക്കുടഘോഷം നടക്കുന്ന വ്യാഴാഴ്ച വൈകിട്ട് അഞ്ച് മുതൽ രാത്രി 12 വരെ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും മുക്കൂട്ടുതറ, പമ്പ ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾ, വലിയ വാഹനങ്ങൾ ഉൾപ്പടെയുള്ളവ കൊരട്ടി പാലത്തിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കണ്ണിമല പാറമട പ്രപ്പോസ് വഴി പോകേണ്ടതാണ്.
- കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എരുമേലി പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിച്ച് ടി ബി റോഡിലൂടെ ഷെർമൗണ്ട് കോളേജ് വഴി കരിമ്പിൻതോട്ടിലെത്തി റാന്നിക്ക് പോകേണ്ടതാണ്
- റാന്നി ഭാഗത്തുനിന്നും മുണ്ടക്കയം ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും കരിങ്കല്ലുമുഴിയിൽ നിന്നും തിരിഞ്ഞ് എം ഇ എസ് പ്രപ്പോസ് പാറമട പുലിക്കുന്ന് വഴി മുണ്ടക്കയത്തിന് പോകേണ്ടതാണ്
- എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളിക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ വാഴക്കാല ഓരുങ്കൽകടവ് കുറുവാമൂഴി വഴി പോകേണ്ടതാണ്
- എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളിക്ക് പോകേണ്ട കെഎസ്ആർടിസി ബസുകളും വലിയ വാഹനങ്ങളും വാഴക്കാല കാരിത്തോട് ചേനപ്പാടി വഴി പോകേണ്ടതാണ്
- റാന്നി ഭാഗത്തു നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും കരിമ്പിൻതോട്ടിൽ നിന്നും തിരിഞ്ഞ് ചേനപ്പാടി വഴി പോകേണ്ടതാണ്.
advertisement
Location :
First Published :
January 10, 2019 8:54 AM IST


