കട അടയ്ക്കില്ല; വെണ്‍മണി ഹര്‍ത്താല്‍ രഹിത ഗ്രാമമാകുന്നു
Last Updated:
ഇടുക്കി: ഹര്‍ത്താല്‍ രഹിത ഗ്രാമമാകാനൊരുങ്ങി വെണ്‍മണി. ഇനി മുതല്‍ ഒരു ഹര്‍ത്താലിനും കടയടക്കേണ്ടതില്ലെന്ന് വെണ്‍മണിയിലെ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഒന്നടങ്കം തീരുമാനിച്ചു. വ്യാപാരികളുടെ തീരുമാനത്തിന് നാട്ടുകാരുടെ പിന്തുണയുമുണ്ട്.
ഹര്‍ത്താല്‍ രഹിത വെണ്‍മണി എന്ന ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. കഞ്ഞിക്കുഴി പഞ്ചായത്തിലെ പ്രദേശമാണ് വെണ്‍മണി.
Also Read വൈദ്യുതി തടസം: തൃശൂർ -എറണാകുളം പാതയിൽ ട്രെയിനുകൾ വൈകുന്നു
ഏതു പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും കട അടയ്‌ക്കേണ്ടെന്നാണ് തീരുമാനം. ആരെങ്കിലും കട അടപ്പിക്കാനെത്തിയാല്‍ ഒറ്റക്കെട്ടായി നേരിടാന്‍ നാട്ടുകാരുടെ പിന്തുണയുമുണ്ട്. ഹൈക്കോടതി ഉത്തരവ് ഉള്ളതിനാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസിന്റെ സഹായം ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.
Location :
First Published :
December 19, 2018 8:26 AM IST


