മാല മോഷ്ടാവിനെ യുവതി സ്കൂട്ടറിലെത്തി ഇടിച്ചു വീഴ്ത്തി

Last Updated:
റാന്നി: സിനിമാ സ്റ്റൈലിൽ മോഷ്ടാവിനെ കുടുക്കിയ യുവതി നാട്ടിൽ താരമായി. രാത്രിയിൽ ജനാലയിലൂടെ മാല കവർന്ന് ബൈക്കിൽ രക്ഷപെട്ട മോഷ്ടാവിനെ സ്കൂട്ടറിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തിയ വടശേരിക്കര മുള്ളൻപാട തടത്തിൽ സോജി എന്ന യുവതിയാണ് നാട്ടിലെ താരമായത്. യുവതി ഇടിച്ചുവീഴ്ത്തിയെങ്കിലും, കുതറി രക്ഷപെട്ട കള്ളൻ, നഷ്ടപ്പെട്ട മൊബൈൽ ഫോൺ വീണ്ടെടുക്കാനായി തിരിച്ചെത്തിയപ്പോൾ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. കൊല്ലംപറമ്പിൽ ബാലേഷ് കുമാറാണ്(33) പിടിയിലായത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തുറന്നുകിടന്ന ജനാലയിലൂടെ കമ്പിട്ടാണ് കിടക്കയിൽ ഊരിവെച്ച മാല കവർന്നത്. ഇതിനുശേഷം കിടക്കയിലിരുന്ന മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കവെയാണ് ശബ്ദം കേട്ട് സോജി ഉണർന്നത്. എന്നാൽ അപ്പോഴേക്കും അവിടെനിന്ന് ഓടിമറഞ്ഞ മോഷ്ടാവ് ബൈക്ക് സ്റ്റാർട്ടാക്കി രക്ഷപെട്ടു. നാലു പവന്‍റെ മാല കിടക്കയിൽ കാണാത്തതിനെ തുടർന്ന് ഉടൻ വീട് തുറന്ന് സ്കൂട്ടറുമായി മോഷ്ടാവ് പോയ വഴിയെ സോജി പിന്തുടർന്നു. ഏകദേശം നാലു കിലോമീറ്ററോളം പിന്നാലെയെത്തി, സോജി ബൈക്കിന് പിന്നിലിടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് മോഷ്ടാവുമായി മൽപ്പിടുത്തമായി. രക്ഷിക്കണേയെന്ന് സോജി ഉറക്കെ നിലവിളിച്ചതിനെത്തുടർന്ന് സമീപത്തെ വീട്ടുകാർ ഉണർന്നു. ഇതോടെ സോജിയുടെ കൈയിൽ കടിച്ച് മോഷ്ടാവ് രക്ഷപെട്ടു.
advertisement
വൈകാതെ സോജിയുടെ ഭർത്താവും അയൽക്കാരും സ്ഥലത്തെത്തി. ഇതിനിടയിൽ താഴെ വീണ ഇയാളുടെ മൊബൈൽ ഫോൺ സോജി എടുത്തിരുന്നു. മൊബൈൽ തിരക്കി വരാൻ സാധ്യതയുള്ളതിനാൽ അടുത്തുള്ള വീട്ടുകാരോട് കാര്യം പറഞ്ഞ് സോജിയും ഭർത്താവും വീട്ടിലേക്ക് മടങ്ങി. ആറുമണിയോടെ ഫോൺ തിരഞ്ഞ് എത്തിയ മോഷ്ടാവിനെ നടക്കാനിറങ്ങിയ സമീപവാസികൾ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് വടശേരിക്കര പൊലീസിന് കൈമാറി. സോജിയുടെ മാല മോഷ്ടാവിന്‍റെ ബൈക്കിൽനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മാല മോഷ്ടാവിനെ യുവതി സ്കൂട്ടറിലെത്തി ഇടിച്ചു വീഴ്ത്തി
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement