ലോഡ്ജ് മുറിയിൽ യുവാവും യുവതിയും മരിച്ചനിലയിൽ; ആത്മഹത്യയെന്ന് പൊലീസ്

സ്വകാര്യമെഡിക്കൽ കോളേജ് അനസ്ത്യേഷ്യ വിഭാഗം വിദ്യാർഥിനിയാണ് അനീന. എബിൻ ജീവനക്കാരനും

News18 Malayalam | news18-malayalam
Updated: February 8, 2020, 9:20 PM IST
ലോഡ്ജ് മുറിയിൽ യുവാവും യുവതിയും മരിച്ചനിലയിൽ; ആത്മഹത്യയെന്ന് പൊലീസ്
News18
  • Share this:
കോഴിക്കോട്: നഗരത്തിൽ ലോഡ്ജ് മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി. സുൽത്താൻബത്തേരി സ്വദേശി എബിൻ കെ.ആന്റണി (32), അരീക്കോട് സ്വദേശി അനീനമോൾ (22) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ഒരേമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ചയെടെയാണ് ഇരുവരും മുറിയെടുത്തതെന്ന് ലോഡ്ജ് ജീവനക്കാർ പറയുന്നു. വിഷം കുത്തിവച്ചാണ് ഇരുവരും  മരിച്ചെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങളുടെ സമീപത്ത് നിന്നും ആത്മഹത്യാകുറിപ്പും ലഭിച്ചിട്ടുണ്ട്.

Also Read വയനാട്ടിൽ‌ സിവിൽ പൊലീസ് ഓഫീസർ മരിച്ചനിലയിൽ

മണാശ്ശേരിയിലെ സ്വകാര്യമെഡിക്കൽ കോളേജ് അനസ്ത്യേഷ്യ വിഭാഗം വിദ്യാർഥിനിയാണ് അനീന. ഇവർ വിവാഹിതയാണ്. ഇതേ കോളേജിലെ അനസ്തേഷ്യവിഭാഗത്തിൽ ടെക്നീഷ്യനാണ് എബിൻ. ഇയാളും വിവാഹിതനാണ്.
First published: February 8, 2020, 9:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading