Assembly Election 2022 | 2024ൽ ഇന്ത്യക്ക് കരുത്തേകാൻ മോദി-യോഗി ഇരട്ട എഞ്ചിന് ഇന്ധനമേകി യുപി
- Published by:Rajesh V
- news18-malayalam
Last Updated:
''നമ്മുടെ ജീവിതകാലത്ത് കാവിയുടുത്ത ഒരു പ്രധാനമന്ത്രിയെ കാണാൻ സാധ്യതയുള്ള ഭാഗത്തേക്ക് യോഗി ആദിത്യനാഥിന്റെ കഥ പുരോഗമിക്കുകയാണ്.''
അജിത് ദത്ത
വെറും 5 അടി 4 ഇഞ്ച് മാത്രം ഉയരമുള്ള യോഗി ആദിത്യനാഥ് (Yogi Adityanath) ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളും ലോകത്തിലെ ഏറ്റവും പഴയ നാഗരികതയുടെ അഭിലാഷങ്ങളും തന്റെ ചുമലിൽ വഹിച്ചു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ (Uttar Pradesh Assembly Election) ബിജെപി വൻ ഭൂരിപക്ഷം നേടി രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ നയിക്കാൻ തെരഞ്ഞെടുത്ത് അഞ്ച് വർഷത്തിന് ശേഷം, കാവി വസ്ത്രധാരിയായ ഗോരഖ്നാഥിലെ മഹന്ത്, മുഖ്യമന്ത്രി പദത്തിലെത്തിയത് ഇന്നലെ പെയ്ത മഴയത്ത് ഇന്ന് കുരുത്ത തകര പോലെയോ സാഹചര്യങ്ങളുടെ ഫലമായി പൊട്ടിവീണതോ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വലിയ കഥ യോഗി ഇവിടെ തന്നെ തുടരുന്നു എന്നതാണ്. ഒറ്റത്തവണ സംഭവമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു രാഷ്ട്രീയ പ്രതിഭാസത്തെ ശക്തിപ്പെടുത്തുന്ന തുടർച്ചയായ തിരഞ്ഞെടുപ്പ് ചക്രങ്ങൾക്കൊപ്പം, നമുക്ക് ഇപ്പോൾ രാജ്യത്തിന്റെ രാഷ്ട്രീയ ബോധത്തിൽ അധികവും പ്രധാനപ്പെട്ടതുമായ ഒരു ഘടകം കൂടിയുണ്ട്.
advertisement
യോഗി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് സവിശേഷമായ പ്രാധാന്യമാണുള്ളത്. ഒരു തവണ കാലാവധി പൂർത്തിയാക്കിയ ഉത്തർപ്രദേശിലെ ഒരു മുഖ്യമന്ത്രിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രദേശം എത്രമാത്രം പരുക്കൻ ആണെന്നും സംസ്ഥാനത്തെ വോട്ടർമാർ എത്രത്തോളം ക്ഷമകാണിക്കാത്തവരാണെന്നും ഇത് അടിവരയിടുന്നു. അതുകൊണ്ട് തന്നെ ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ വിജയം, യോഗിക്കും ദേശീയ രാഷ്ട്രീയത്തിനും ഒരുപോലെ സുപ്രധാനമായ നേട്ടങ്ങൾ നൽകുന്നു.
advertisement
ഇന്ത്യൻ സംസ്കാരത്തിന്റെ മുൻനിര സംരക്ഷകൻ എന്ന നിലയിലും മികവുള്ള ഭരണാധികാരി എന്ന നിലയിലും
യോഗി ആദിത്യനാഥ് കഴിഞ്ഞ അഞ്ച് വർഷമായി നിരന്തരം രൂപാന്തരപ്പെടുകയായിരുന്നു. എന്നിരുന്നാലും, യോഗി ആദിത്യനാഥിലെ രാഷ്ട്രീയക്കാരനെ അദൃശ്യമായ ഒന്നായിരുന്നു. എങ്കിലും അഞ്ച് തവണ പാർലമെന്റ് അംഗം, നിഷേധാത്മക പ്രചാരണങ്ങളിൽ നിന്ന് ഉയർന്നുവന്ന ഒന്നിലധികം പ്രതിസന്ധികൾ സമർത്ഥമായി കൈകാര്യം ചെയ്ത മുഖ്യമന്ത്രി, 2019 ൽ എസ്പി-ബിഎസ്പി മഹാഗത്ബന്ധനെ നേരിട്ട് പാർട്ടിക്ക് 63 സീറ്റുകൾ നേടിക്കൊടുത്ത നേതാവ് എന്ന നിലയ്ക്കെല്ലാം ഒരിക്കലും തന്റെ രാഷ്ട്രീയ യോഗ്യത തെളിയിക്കേണ്ട ആവശ്യം യോഗി ആദിത്യനാഥിനില്ല. എന്നിരുന്നാലും, 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പോരാടിയതോ ആയിരുന്നില്ല. തങ്ങൾക്ക് ലഭിച്ച വമ്പിച്ച ജനവിധിയോട് നീതി പുലർത്തുമെന്ന പ്രതീക്ഷയോടെയാണ് യോഗി ആദിത്യനാഥിനെ പാർട്ടി തെരഞ്ഞെടുത്തത്. ഇന്ന് പാർട്ടിയുടെ അന്നത്തെ തെരഞ്ഞെടുപ്പ്, ഫലം കണ്ടു. ഉത്തർപ്രദേശിൽ മോദി തരംഗവും പാർട്ടിയുടെ എണ്ണയിട്ട യന്ത്രങ്ങളും എന്നെന്നേക്കുമായി നിലനിൽക്കുമെന്നതിൽ സംശയമില്ല, എന്നാൽ ഈ ഫലം യോഗി ആദിത്യനാഥിന്റെ ജനവിധിയാണെന്നതിൽ സംശയമില്ല.
advertisement
യോഗിയുടെ പങ്കിന്റെ രാഷ്ട്രീയ പ്രാധാന്യം, ചരിത്രപരമാണെങ്കിലും, ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുക്കാത്ത പക്ഷം അത് അപൂർണ്ണമായി തുടരും. നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിലെത്തി ഏഴ് വർഷത്തിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രബല ശക്തിയായ കോൺഗ്രസ് പാർട്ടിയെ മാറ്റി ബിജെപി ആ സ്ഥാനത്തെത്തിച്ചു. 2014 ന് ശേഷമുള്ള ഏറ്റവും മോശമായ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇത്തവണ പാർട്ടി അഭിമുഖീകരിച്ചത്. കോവിഡ് -19 ന്റെ ആദ്യ തരംഗം, തുടർന്നുണ്ടായ വിനാശകരമായ ലോക്ക്ഡൗണുകൾ, ഒരു നൂറ്റാണ്ടിൽ ഒരിക്കൽ ഉണ്ടായ മഹാമാരിയുടെ രണ്ടാമത്തെയും അതിലും ശക്തമായതുമായ ഒരു തരംഗമുണ്ടായി. ദശലക്ഷക്കണക്കിന് ആളുകൾ ശ്വാസംവിടാൻ പ്രയാസപ്പെടുമ്പോൾ എതിരാളികൾ ആശുപത്രികളിലെയും ശ്മശാനങ്ങളിലെയും അവസ്ഥയ്ക്ക് നിറങ്ങൾ മെനയാൻ തുടങ്ങി. വിജയകരമായി തരംഗത്തെ കൈകാര്യം ചെയ്ത രാജ്യത്തിന്മേൽ ഇരുട്ടിന്റെയും വിനാശത്തിന്റെയും നിഴൽ വീഴ്ത്തി. ദേശീയ തലസ്ഥാനത്തിന് ചുറ്റുമുള്ള ഹൈവേകളിൽ സംഘടിപ്പിച്ച അവർ നീണ്ട പ്രക്ഷോഭങ്ങളുമായി മോദി ഭരണത്തെ മുട്ടുകുത്തിക്കാൻ ശ്രമിച്ചു. പലവ്യാഖാനങ്ങളും വന്നതോടെ, 2021-ലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടു. ബി.ജെ.പിയുടെ കുതിപ്പ് അവസാനിക്കുന്നതായി തോന്നി. ബിജെപിയെ തകർക്കാൻ 2021 പര്യാപ്തമല്ലെങ്കിൽ, ദീർഘകാലത്തേക്ക് ഒന്നും സംഭവിക്കില്ല.
advertisement
ഒരു വർഷത്തിനുള്ളിൽ, ഉത്തർപ്രദേശിൽ ചരിത്രപരമായ ആദ്യ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തി. 2014 ലും 2019 ലും ബിജെപിയുടെ ദേശീയ വിജയങ്ങളുടെ പ്രധാന സവിശേഷതയായ 'ലഖ്‌നൗവിലൂടെ കടന്നുപോകുന്ന ഡൽഹിയിലേക്കുള്ള പാത'യെക്കുറിച്ചുള്ള അടൽ ബിഹാരി വാജ്‌പേയിയുടെ പ്രസിദ്ധമായ വാചകം ഇന്ന് ഓർമ്മിക്കപ്പെടും. രാജ്യത്തുടനീളം പ്രതിപക്ഷം ഭിന്നിപ്പ് തുടരുന്ന സാഹചര്യത്തിൽ, തുടർച്ചയായ മൂന്നാം തവണയും ഡൽഹിയിലേക്കുള്ള ബിജെപിയുടെ പാത വീണ്ടും തെളിഞ്ഞതായി തോന്നുന്നു. ഒരു വർഷത്തിനുള്ളിൽ ദേശീയ തലത്തിൽ ബിജെപിയുടെ ഭാഗ്യം പൂർണമായി മാറ്റിമറിക്കുക, അതും ഒരു സംസ്ഥാന തിരഞ്ഞെടുപ്പ് ഫലത്തിലൂടെ, അതാണ് യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ മൂല്യം.
advertisement
2014ലെ പൊതുതെരഞ്ഞെടുപ്പും 2017ലെ സംസ്ഥാന തെരഞ്ഞെടുപ്പും 2019ലെ പൊതുതെരഞ്ഞെടുപ്പും ഇപ്പോൾ 2022ലെ സംസ്ഥാന തെരഞ്ഞെടുപ്പുകളും സൂചിപ്പിക്കുന്നത് മോദി യുഗത്തിൽ ഗുജറാത്തിൽ ഉണ്ടാക്കിയ വികസനത്തിന്റെ മാതൃകയായ പരീക്ഷണശാല ബിജെപി ഉത്തർപ്രദേശിൽ വിജയകരമായി ഉണ്ടാക്കിയെന്നാണ്. ഗുജറാത്തിൽ, പതിറ്റാണ്ടുകളായി ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടിയെ ആസൂത്രിതമായി തുടച്ചുനീക്കാനും താരതമ്യേന വികസിത സംസ്ഥാനം കൂടുതൽ മെച്ചപ്പെടുത്താനും ബിജെപി ശ്രമിച്ചു. എന്നിരുന്നാലും, ഉത്തർപ്രദേശിൽ ഈ തലത്തിലുള്ള ആധിപത്യം കൈവരിക്കുക എന്നത് രാഷ്ട്രീയവും ഭരണപരവുമായ തലത്തിൽ വളരെ ഉയർന്ന ദൗത്യമായിരുന്നു. സംസ്ഥാനം ലോക്‌സഭയിൽ എൺപത് സീറ്റുകൾ സംഭാവന ചെയ്യുന്ന സാഹചര്യത്തിലും, 2026-ൽ ഡീലിമിറ്റേഷൻ നടക്കുമ്പോൾ സീറ്റുകളുടെ അനുപാതം ഉയരാൻ സാധ്യതയുള്ളതിനാലും, ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് യോഗി ആദിത്യനാഥിന്റെ പ്രാധാന്യവും ആവശ്യകതയും വർദ്ധിക്കും. ഈ തെരഞ്ഞെടുപ്പിന് ശേഷമുള്ള യോഗിയുടെ യുപി മോഡലിന്റെ വിശ്വാസ്യത, ദേശീയ വേദിയിൽ നരേന്ദ്ര മോദിയുടെ ഭാവി ഗുജറാത്ത് മോഡലായി അതിനെ സജ്ജമാക്കുന്നു. കുറ്റകൃത്യങ്ങളില്ലാത്ത, ബിസിനസ് സൗഹൃദ, അടിസ്ഥാന സൗകര്യ വികസനവും നാഗരിക ബോധവുമുള്ള ഉത്തർപ്രദേശ് ദശാബ്ദങ്ങളോളം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും.
advertisement
2014-ൽ ദേശീയ വേദിയിൽ നരേന്ദ്ര മോദിയുടെ വരവോടെ, കിഴക്കൻ ഉത്തർപ്രദേശിൽ വൻ സ്വാധീനമുള്ള ഗോരഖ്പൂരിൽ നിന്നുള്ള അഞ്ച് തവണ പാർലമെന്റ് അംഗം അദ്ദേഹത്തിന്റെ മന്ത്രി സഭയിൽ ഇടം കണ്ടെത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. 2014 വരെ മുഖ്യധാരാ വ്യവഹാരത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഒരു പ്രത്യേക വിഭാഗം അദ്ദേഹത്തെ അവിടെ കാണാതിരുന്നതിൽ സന്തോഷിക്കുമായിരുന്നു, കാരണം അവരുടെ നിഘണ്ടുവിലെ ഘടകമായ കാവി വസ്ത്രം ധരിച്ച ഒരു തുറന്ന് സംസാരിക്കുന്ന മഹന്ത് മന്ത്രിസഭയിൽ ഉണ്ടായിരുന്നത് അവരെ അസ്വസ്ഥരാക്കുമായിരുന്നു. എന്നാൽ, എല്ലാത്തിനുമുപരി, കോൺഗ്രസ് പാർട്ടിയെ താഴെയിറക്കിയ വ്യക്തിയാണ് നരേന്ദ്ര മോദി, അദ്ദേഹത്തെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമാനായ രാഷ്ട്രീയക്കാരനാക്കി മാറ്റി. വിരോധാഭാസമെന്നു പറയട്ടെ, ഈ വിഭാഗം ആളുകൾ വിശ്വസിച്ചതിൽ നിന്ന് വ്യത്യസ്തമായി, യോഗിയെ മന്ത്രിസഭയിൽ നിന്നോ മറ്റേതെങ്കിലും സുപ്രധാന ഉത്തരവാദിത്തത്തിൽ നിന്നോ ഒഴിവാക്കിയത് അവരുടെ ഉദാരമായ സംവേദനക്ഷമതയെ തൃപ്തിപ്പെടുത്തുന്നതിനായിരുന്നില്ല. വാസ്തവത്തിൽ, ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിക്കുന്ന ഒരു റോളിനായി യോഗിയെ മാറ്റിവെക്കുകയായിരുന്നു. കാവി വസ്ത്രം ധരിച്ച ഒരു പ്രധാനമന്ത്രിയെ നമ്മുടെ ജീവിതകാലത്ത് കാണാനുള്ള സാധ്യതയിലേക്ക് ഈ കഥ ഇന്ന് എത്തിനിൽക്കുകയാണ്.
അജിത് ദത്ത എഴുത്തുകാരനും രാഷ്ട്രീയ നിരൂപകനുമാണ്. 'ഹിമന്ത ബിശ്വ ശർമ്മ: ഫ്രം ബോയ് വണ്ടർ ടു സിഎം' എന്ന പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. ഈ ലേഖനത്തിൽ പ്രകടിപ്പിച്ച വീക്ഷണങ്ങൾ രചയിതാവിന്റെതാണ്, ഈ സ്ഥാപനത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നതല്ല.
Location :
First Published :
March 10, 2022 8:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
Assembly Election 2022 | 2024ൽ ഇന്ത്യക്ക് കരുത്തേകാൻ മോദി-യോഗി ഇരട്ട എഞ്ചിന് ഇന്ധനമേകി യുപി