ഇന്റർഫേസ് /വാർത്ത /Opinion / Opinion | 'കർഷകസമരത്തിന്റെ മറവിൽ ഇന്ത്യയിൽ നിഴൽയുദ്ധം നടത്തുന്നത് ചൈനയുടെ ചാരൻമാർ'

Opinion | 'കർഷകസമരത്തിന്റെ മറവിൽ ഇന്ത്യയിൽ നിഴൽയുദ്ധം നടത്തുന്നത് ചൈനയുടെ ചാരൻമാർ'

china

china

മോദിയുടെ ആത്മനിർഭർ ഭാരത് അഥവാ സ്വയം പര്യാപ്തമായ ഇന്ത്യ പ്രാവർത്തികമായാൽ ചൈനയ്ക്ക് ഒരു വലിയ വിപണിയെ ആയിരിക്കും നഷ്ടമാകുക.

  • News18
  • 3-MIN READ
  • Last Updated :
  • Share this:

#ബ്രജേഷ് കുമാർ സിംഗ്

1962ൽ ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് രാജ്യത്തെ ഒരു വലിയ വിഭാഗം ഇടതുപക്ഷക്കാരും സ്വന്തം രാജ്യത്തിന് ഒപ്പം നിൽക്കാതെ ചൈനയെ പിന്തുണച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും, നക്സലൈറ്റ് പ്രത്യയശാസ്ത്രങ്ങളുമായി നടക്കുന്ന അത്തരക്കാർ ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രുവായ ചൈനയെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി തെറ്റായ വഴിയിൽ നയിക്കപ്പെടുന്ന കർഷകരുടെ തോളിൽ കയറിയിരുന്ന് വെടിയുതിർക്കുകയാണ്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ദീർഘവീക്ഷണമുള്ള ഒരു നേതാവായാണ് സർദാർ പട്ടേലിനെ പരിഗണിക്കുന്നത്. ദൃ

ഢനിശ്ചയത്തിന് പേരു കേട്ട അദ്ദേഹത്തിന് ഭാവി മുൻകൂട്ടി കാണുന്നതിനുള്ള കഴിവ് ഉണ്ടായിരുന്നു. ചൈനയുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

സർദാർ മരിച്ച് ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹം നൽകിയ മുന്നറിയിപ്പിന് ഇപ്പോഴും പ്രസക്തിയുണ്ട്. എന്നാൽ, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റു ഈ മുന്നറിയിപ്പ് അവഗണിച്ചു. തൽഫലമായി ഇന്ത്യക്കാരും ചൈനക്കാരും സഹോദരൻമാരാണ് എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് മാസങ്ങൾക്കുള്ളിൽ, 1962ൽ ചൈനയുടെ കൈയിൽ നിന്ന് ഏറ്റവും ലജ്ജാകരമായ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. മരിക്കുന്നതിനു മുമ്പായി 1950ൽ ജവഹർലാൽ നെഹ്റുവിന് സർദാർ ഒരു കത്ത് അയച്ചിരുന്നു. ഈ കത്തിൽ ചൈനയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, നെഹ്റു ഈ മുന്നറിയിപ്പുകൾ അവഗണിച്ചു. ഇതിന്റെ ഫലമായി സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തേയും ഏക തോൽവിയും ചൈനയുടെ കൈകൾ കൊണ്ടായിരുന്നു.

Opinion| കർഷക പ്രതിഷേധത്തിനിടെ ടെലികോം ടവറുകൾ തകർക്കലും ചൈനയുടെ 5G പദ്ധതികളും

സർദാർ പട്ടേലിന്റെ മറ്റ് മുന്നറിയിപ്പുകൾക്കും രാജ്യം ശ്രദ്ധ കൊടുക്കേണ്ട സമയമാണ് ഇപ്പോൾ. ഇടതുപക്ഷത്തെക്കുറിച്ചും അദ്ദേഹം രാജ്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. സർദാർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ തന്നെ തെലങ്കാനയുടെ ചില ഭാഗങ്ങളിൽ വർഗസമരത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഇടതുപക്ഷം. ഇടതുപക്ഷത്തിനെ സർദാറിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ നീക്കങ്ങളെ അദ്ദേഹം നിഷ്കരുണം തകർത്തു. 1962ൽ ചൈന ഇന്ത്യയെ ആക്രമിക്കുന്ന സമയത്ത് അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യ വിരുദ്ധ താൽപര്യങ്ങളെക്കുറിച്ചും രാജ്യത്തിന് അറിയാമായിരുന്നു. ഇടതുപക്ഷക്കാരിൽ വലിയൊരു വിഭാഗം ചൈനയ്ക്ക് പരസ്യമായി പിന്തുണ നൽകുന്നതിന്റെ തിരക്കിൽ ആയിരുന്നു. സി പി ഐയിൽ നിന്ന് സി പി എം അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്ന പാർട്ടി പുതിയതായി വേർപെട്ട് വന്നതും ആ സമയത്ത് ആയിരുന്നു.

ഇപ്പോൾ നടക്കുന്ന കർഷകസമരത്തിൽ സി പി എമ്മിലെ ഒരു വിഭാഗം അവരുടെ താൽപര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള തിരക്കിലാണ്. രാജ്യത്തെ മറ്റ് ഭാഗങ്ങൾക്കൊപ്പം ദേശീയ തലസ്ഥാനത്തെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നു. അവർ സന്തോഷിക്കാതിരിക്കുന്നതിനുള്ള ഒരു കാരണം അവർ ഇപ്പോൾ അധികാരത്തിനോട് അടുത്തുനിൽക്കുന്നില്ല എന്നതാണ്. ഒന്നിനു പിറകെ ഒന്നായി ഇടതുകോട്ടകൾ പൊളിച്ചു മാറ്റപ്പെടുകയാണ്. മൂന്നു പതിറ്റാണ്ടു കാലം അടക്കിവാണിരുന്ന പശ്ചിമബംഗാളിൽ ഇപ്പോൾ അധികാരമില്ല. ഇവിടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. പതിറ്റാണ്ടുകളായി മണിക് സർക്കാർ സർക്കാർ ഭരിച്ചിരുന്ന ത്രിപുരയിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടു. ഒരു ഘട്ടത്തിൽ, കോൺഗ്രസ് വിരുദ്ധതയുടെ പേരിൽ അധികാരത്തിൽ വന്ന പാർട്ടിയായിരുന്നുവെങ്കിലും പിന്നീട് കോൺഗ്രസുമായി അധികാരം പങ്കിട്ടു. മൻമോഹൻ സിംഗ് സർക്കാരിന്റെ 2004 - 2009 കാലഘട്ടം ഇതിന് ഉദാഹരണമാണ്.

Opinion | കാർഷിക പരിഷ്കാരം: രാഷ്ട്രീയമല്ല, സാമ്പത്തിക സമൃദ്ധിയെയാണ് സ്വീകരിക്കേണ്ടത്

എന്നാൽ, 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി അധികാരത്തിൽ വന്നതിനു ശേഷം കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്ഥിതിഗതികളിൽ മാറ്റമുണ്ട്. ശക്തമായ ഇടതുകോട്ടകളായി കരുതപ്പെട്ടിരുന്ന സ്ഥാപനങ്ങളിലും ഇടങ്ങളിലും മോദി സർക്കാരിന്റെ കീഴിൽ ഒരു ശുദ്ധീകരണം നടക്കുകയാണ്. ജവഹർലാൽ നെഹ്റു സർവകലാശാല മുതൽ ഐസിസിആർ വരെ ഇതിൽ ഉൾപ്പെടുന്നു. ഇത് ഇടതുപക്ഷത്തെ കൂടുതൽ അസ്വസ്ഥരാക്കുകയും മോദി സർക്കാരിനെ ആക്രമിക്കാൻ അവസരം തേടുകയും ചെയ്യുന്നു. ഇന്ത്യയിൽ സ്വന്തം ശക്തി ഉപയോഗിച്ച് അധികാരത്തിൽ എത്തുന്ന ആദ്യത്തെ വലതുപക്ഷ സർക്കാരാണ് മോദി സർക്കാർ. എന്നാൽ, ഈ സർക്കാരിന്റെ യഥാർത്ഥ അധികാരം ഉപയോഗിക്കുന്നവർ ഇടതുപക്ഷം അവരുടെ വോട്ടുബാങ്കായി കരുതുന്ന പാവപ്പെട്ടവരും പിന്നോക്കക്കാരും ചൂഷണം ചെയ്യപ്പെടുന്നവരും ആണ്. മോദി സർക്കാരിന്റെ കാലഘട്ടത്തിൽ എല്ലാ ക്ലാസുകളും ഗുണഭോക്താക്കളായി മാറി. മോദി സർക്കാരിന്റെ ഭവന, പാചക വാതക പദ്ധതികളുടെ ഗുണഭോക്താക്കളാണ് അവർ, ഇപ്പോൾ മോദിയുടെ പിന്നിൽ ഒരു പാറപോലെ അവർ നിൽക്കുന്നു. ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് തന്നെ ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

രാജ്യത്ത് നക്സലൈറ്റ് അക്രമവുമായി ബന്ധമുള്ള ഇടതുപക്ഷക്കാർ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ അക്ഷമരും അക്രമാസക്തരും ആകുന്നതിന്റെ കാരണം ഇതാണ്. അതുകൊണ്ട് അവർ ചിലയിടങ്ങളിൽ മൊബൈൽ ടവറുകൾ തകർക്കുകയും കടകൾ തകർക്കുകയും റോഡുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നു. അവരുടെ പ്രകോപനപരമായ പ്രസ്താവനകളും പ്രവൃത്തികളും ഉണ്ടായിരുന്നിട്ടും, രാജ്യത്തെ ഭൂരിഭാഗം കർഷകരും അവരെ ശ്രദ്ധിക്കുന്നില്ല. മാത്രമല്ല അവർ ഭൂമിയുടെ കാര്യങ്ങൾ നോക്കുന്നതിലും കുടുംബകാര്യങ്ങൾ നോക്കുന്നതിലും തിരക്കിലാണ്. ഈ സാഹചര്യത്തിൽ പഞ്ചാബിലെ കർഷകരെ എളുപ്പത്തിൽ ലക്ഷ്യം വെയ്ക്കാൻ അവർക്കായി. ഇടതുപക്ഷക്കാർ അവരുടെ അക്രമാസക്തമായ ലക്ഷ്യങ്ങൾ നേടുന്നതിനായി പഞ്ചാബിലെ നിഷ്കളങ്കരായ കർഷകരെ ആയുധങ്ങളായി ഉപയോഗിക്കുകയാണ്.

സ്വാഭാവികമായും ശത്രുരാജ്യമായ ചൈനയ്ക്ക് ഇത് വളരെ അനുയോജ്യമായ അവസരമാണ്. മൂന്നു യുദ്ധങ്ങളിൽ പരാജയപ്പെട്ടിട്ടും പാകിസ്ഥാൻ ഇപ്പോൾ നിഴൽയുദ്ധം നടത്തുന്നതു പോലെ, അതേ വഴിയിലാണ് ചൈനയും. ദോക് ലാമിലെയും ലഡാക്കിലെയും ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ നടപടികൾക്കു ശേഷം ചൈനയും ഇത്തരം നിഴൽയുദ്ധങ്ങളിൽ ഏർപെട്ടിരിക്കുകയാണ്. ചൈനയെ പ്രതിനിധീകരിച്ച് നിഴൽ യുദ്ധങ്ങൾ നടത്തുന്നവർ ഇന്ത്യയിലെ നേതാക്കളും ബുദ്ധിജീവികളും സാമൂഹ്യപ്രവർത്തകരും ഒക്കെയാണ്. മോദി സർക്കാർ ഫെമ (FEMA) ഭേദഗതി ചെയ്തതിനു ശേഷം വിദേശഫണ്ട് ലഭിക്കുന്നത് ഇത്തരക്കാർക്ക് ബുദ്ധിമുട്ട് ആയിരുന്നു.

Opinion | പുതിയ കാർഷക നിയമം കർഷകർക്കു മുന്നിൽ കൂടുതൽ വിപണികൾ തുറന്നിടും

ഈ കാരണങ്ങൾ കൊണ്ടാണ് ഈ സമൂഹം രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനും ദോഷകരമായ ലക്ഷ്യങ്ങൾ നേടുന്നതിനും ഇപ്പോൾ കർഷകരെ ലക്ഷ്യം വെയ്ക്കുന്നത്. ഡൽഹിയെ കൈപ്പിടിയിലാക്കാനാണ് അവർ ശ്രമിച്ചതെങ്കിലും മോദി സർക്കാർ അത് പരാജയപ്പെടുത്തി. നിർഭാഗ്യകരമെന്ന് പറയട്ടെ പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ അധികാരത്തിലിരിക്കുന്ന കോൺഗ്രസും മറ്റ് രാഷ്ട്രീയ പാർട്ടികളായ അകാലി ദൾ, ആം ആദ്മി പാർട്ടി എന്നിവരും അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ്. ഈ ഉദ്ദേശ്യത്തോടെ അവർ കർഷകരുടെ പ്രക്ഷോഭത്തെ ചെറുക്കുകയാണ്. തീ അണയ്ക്കുന്നതിനു പകരം അതിലേക്ക് ഇന്ധനം പകർത്ത് ആളിക്കത്തിക്കുകയാണ്. കാർഷിക പരിഷ്കരണത്തെക്കുറിച്ച് ഒരിക്കൽ സംസാരിച്ച പാർട്ടികളാണ് ഇവർ. എപിഎംസി സമ്പ്രദായത്തിലെ പരിഷ്കാരങ്ങളെക്കുറിച്ച് സംസാരിച്ച ഇവർക്ക്, ഇപ്പോൾ മോദി സർക്കാർ ഈ നിയമഭേദഗതി ചെയ്തതിനാൽ, ഈ നീക്കത്തെ എതിർക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗമില്ല.

ചൈനയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്. ടെലികോം, റീട്ടെയിൽ, ഉത്പാദനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ചൈനയ്ക്ക് വിഷമകരമായ സമയം നൽകിയ വൻകിട ഇന്ത്യൻ കമ്പനികൾ ഇപ്പോൾ കർഷകരുടെ പ്രക്ഷോഭത്തിന്റെ പേരിൽ ആക്രമണങ്ങളെ അഭിമുഖീകരിക്കുകയാണ്. അവർക്കെതിരെ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും അവരെ ദ്രോഹിക്കാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നു.

മോദിയുടെ ആത്മനിർഭർ ഭാരത് അഥവാ സ്വയം പര്യാപ്തമായ ഇന്ത്യ പ്രാവർത്തികമായാൽ ചൈനയ്ക്ക് ഒരു വലിയ വിപണിയെ ആയിരിക്കും നഷ്ടമാകുക. ഇത് ആഗോളതലത്തിൽ വെല്ലുവിളികൾ ഉയർത്തും. മറ്റുള്ളവർക്ക് സഹായം നൽകുന്ന രാജ്യമായി കോവിഡാനന്തര കാലത്ത് ഉയർന്നുവന്നാൽ ഇന്ത്യ ചൈനയ്ക്ക് ഒരു വില്ലൻ ആയിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ശക്തിയിൽ നിന്ന് കൂടുതൽ ശക്തിയിലേക്ക് പോകുന്ന ഇന്ത്യയെ അകത്ത് നിന്ന് തന്നെ തകർക്കേണ്ടത് ചൈനയുടെ ആവശ്യമാണ്. അതുകൊണ്ടു തന്നെ ഇടതുപക്ഷ ചായ്വുള്ള ആളുകളെ ഉപയോഗിച്ച് നടത്തുന്ന ഏറ്റവും ചെലവു കുറഞ്ഞ നിഴൽയുദ്ധമാണ് ഇത്.

First published:

Tags: Farm bill, Farm Bill Protest, Farm Bills, Farmers