• News
 • World Cup 2019
 • Sports
 • Films
 • Budget 2019
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

സൈബർ ലോകത്തെ നാഗവല്ലിമാർ

News18 Malayalam
Updated: October 18, 2018, 8:59 PM IST
സൈബർ ലോകത്തെ നാഗവല്ലിമാർ
News18 Malayalam
Updated: October 18, 2018, 8:59 PM IST


#ഡോ. റോബിൻ കെ. മാത്യു

 നിങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപെടുന്ന വ്യക്തിയാണോ? ഒരു ദിവസം രണ്ടോ അതിൽ അധികം പോസ്റ്റുകളോ ഇടുന്ന വ്യക്തിയാണോ? നിങ്ങളുടെ പോസ്റ്റുകളിൽ വരുന്ന പ്രതികരങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കാൻ വെമ്പുന്ന വ്യക്തിയാണോ?  എങ്കിൽ നിങ്ങൾ ജാഗ്രത പാലിക്കേണ്ട സമയമായി ശേഖരാ..

Loading...

 സമൂഹ, ദാമ്പത്യ, തൊഴിൽ മേഖലയിൽ താങ്കൾ പുറകോട്ട് പൊയ്കൊണ്ടിരിക്കുകയാണ്. അല്ല .... നിങ്ങൾക്ക് സാരമായ കുറവുകൾ പല സ്ഥലത്തും സംഭവിച്ചിട്ടുണ്ട്. നിങ്ങൾക്ക്  ഉണ്ടാകുന്ന ഈ അപചയം നിങ്ങൾ തന്നെ തിരിച്ചറിഞ്ഞു വരുമ്പോഴേയ്ക്കും വളരെയധികം നഷ്ടം സംഭവിച്ചിട്ടുണ്ടാകും.

 ഞാൻ ഒരു ദിവസം നാൽപ്പത് സിഗരറ്റ് വലിക്കും, പക്ഷെ ഞാൻ ഒരിക്കലും അതിന് അടിമയല്ല. ഇതേ മനോഭാവമാണ് പലർക്കും ഫോൺ ഉപയോഗത്തിന്റെ കാര്യത്തിലും.
ഒരു സാധരണ വ്യക്തി ഒരു ദിവസം എത്ര പ്രാവശ്യം   ഫോണിൽ നോക്കും? സംശയിക്കേണ്ട. വളരെ തിരക്കുള്ള ഒരു ദിവസമാണെങ്കിൽ കുറഞ്ഞത് 80 തവണയെങ്കിലും  ഫോണിൽ നോക്കും. മറ്റൊന്നും ചെയ്യാനില്ലാത്ത ദിവസമാണെകിൽ അത് 200 തവണ വരെയാകാം.

 നിങ്ങളുടെ ഫോൺ ഉപയോഗം വ്യക്തമായി നിരീക്ഷിച്ച് കണക്കുകൾ തരുകയും അതുവഴി നിങ്ങൾക്ക് നിങ്ങളെ തന്നെ നിയന്ത്രിക്കുവാനും സഹായിക്കുന്ന പല ആപ്ലിക്കേഷനുകളുണ്ട്. AppTym, Quality Time, App Usage തുടങ്ങിയവ അതിൽ ചിലതാണ്.

 നിങ്ങൾ എത്ര പ്രാവശ്യം സ്ക്രീൻ അൺലോക്ക് ചെയ്യുന്നു? ഏതൊക്കെ ആപ്പുകൾ എത്ര തവണ? എത്ര ശതമാനം? സമയം? എത്ര നേരം ഉപയോഗിച്ചു? തുടങ്ങിയ വിവരങ്ങൾക്കൊക്കെയുള്ള ഉത്തരം ഈ ആപ്പുകൾ നൽകും.


ഫോൺ ഉപയോഗം എങ്ങനെയാണ് പ്രശ്‌നമാകുന്നത് ?


നിങ്ങൾ നിങ്ങളുടെ സ്മാർട്ട് ഫോൺ ജോലി ആവശ്യത്തിന് പ്രയോജനപ്പെടുത്തുന്നുവെങ്കിൽ  ഉപയോഗം സ്വാഭാവികമായും  കൂടും. ഇമെയിൽ, നോട്ട്പാഡ്, യൂബർ, വോയിസ് റിക്കോർഡർ, ബാങ്ക് ആപ്പുകൾ തുടങ്ങിയവയൊക്കെ സ്വാഭാവികമായ  ഉപയോഗ പരിധിയിൽ വരും. ഇവയ്ക്കൊന്നും തന്നെ  അഡിക്റ്റിവ് സ്വഭാവം ഇല്ല. പക്ഷെ ജാഗ്രത പാലിക്കേണ്ട ചിലതുണ്ട് .

 ആപ്പ് ഉപയോഗം അവലോകനം ചെയ്യുമ്പോൾ ഫേസ്‌ബുക്ക്, വാട്സാപ്പ്, സ്നാപ്പ് ചാറ്റ്, ഇൻസ്റ്റാഗ്രാം, ട്വിറ്റെർ തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളുടെ   ഉപയോഗം എത്രയെന്ന് മനസിലാക്കുക.

 അതുപോലെ പ്രശനക്കാരനാണ് ഓൺലൈൻ ഷോപ്പിംഗ് ആപ്പും. ഇതുണ്ടാക്കുന്ന അഡിക്ഷനും സാമ്പത്തിക നഷ്ടവും ഭീമമാണ്.

 ഏറ്റവും അപകടം ഗെയിംമുകളാണ്. ഇവയുടെ പ്രവർത്തന രീതിയും ഉപയോഗവും നിങ്ങളെ വീണ്ടും വീണ്ടും ഇതിലേയ്ക്ക് വലിച്ചടുപ്പിക്കുകയും  നിങ്ങളുടെ മസ്തിഷ്ക്കത്തിൽ ഡോപമിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ അളവ് കൂട്ടുകയും പുകവലി, മദ്യപാനം തുടങ്ങിയ ഏതു ലഹരിയും ഉണ്ടാക്കുന്ന അതേ അവസ്ഥ മസ്തിഷ്ക്കത്തിൽ ഉണ്ടാക്കുകയും ചെയ്യും. ജീവിതത്തിലെ സമസ്ത മേഖലയിലുമുള്ള നിങ്ങളുടെ പ്രവർത്തനത്തെ ഈ അടിമത്വം സാരമായി തന്നെ ബാധിക്കും.

 ചൈനയിൽ അഞ്ഞൂറ് ബെഡ്ഡുകളുള്ള  ഡീ അഡിക്ഷൻ ആശുപത്രികൾ വരെ ഇത്തരക്കാർക്കു വേണ്ടിയുണ്ട്. ഗാഡ്ജെറ്റ് ഡി അഡിക്ഷൻ സെന്ററുകൾ ഇന്ത്യയിലും തുടങ്ങിയിട്ടുണ്ട്.


സൈബർ ലോകത്തെ നാഗവല്ലിമാർ


യഥാർത്ഥ ലോകത്ത്  ഒരു സാധാരണ വ്യക്തി ചെയ്യാൻ മടിക്കുന്ന പല കാര്യങ്ങളും അവൻ സൈബർ ലോകത്തു അവൻ കാട്ടി കൂട്ടും. അതുകൊണ്ട് തന്നെ  സൈബർ വ്യക്തിത്വം അളക്കുക എന്നത് മനശാസ്ത്ര ജ്ഞന്മാർക്ക് അത്രയെളുപ്പമുള്ള കാര്യമല്ല.


സൈബർ ലോകത്തെ നിറം പിടിപ്പിച്ച പ്രൊഫൈൽ ചിത്രങ്ങൾ തന്നെ ഏറ്റവും വലിയ ആകർഷണ ഘടകമാണ്. അത്യാകർഷകവും വശ്യവുമായ ഒരു പ്രൊഫൈൽ ചിത്രം മാത്രം കൊണ്ട് അനേകരെ കബളിപ്പിക്കുന്ന ആയിരങ്ങൾ സൈബർ ലോകത്തുണ്ട്. ആ വ്യക്തി ഒരു യഥാർത്ഥ വ്യക്തിയാണോ? ജീവിച്ചിരിക്കുന്ന ആളാണോ? ചിത്രത്തിന് താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങൾ ശരിയാണോ? ഇതൊന്നും വിശകലനം ചെയ്യുവാൻ ഭൂരിപക്ഷവും മിനക്കെടാറില്ല.


സൈബർ കുറ്റ കൃത്യങ്ങളിൽ ചിലതും,അവയുടെ മനശാത്ര പ്രേരകങ്ങളും 

സമൂഹ മാധ്യമങ്ങളിൽ കൂടി എന്തു നുണയും  പടച്ചു വിടാം  എന്നും ആർക്കെതിരെയും എന്ത് വേണമെങ്കിലും എഴുതാംമെന്നും അതിൽ യാതൊരു തെറ്റും ഇല്ലെന്നും ഒരു തരത്തിലും താൻ  ശിക്ഷിക്കപെടില്ലെന്നുമുള്ള  അബദ്ധ  ധാരണയും ആണ് പലപ്പോഴും ഇപ്രകാരമുള്ള അപകീർത്തിപെടുത്തലിന് നിദാനം .

 ഇത്തരത്തിലുള്ള  ഉള്ള  ദുഷ് പ്രചരണം മനോവീര്യം കെടുത്തൽ, അപ കീ ത്തിപെടുത്തൽ , വർഗീയ വിഷംചൊരിയൽ തുടങ്ങിയവക്ക് മിക്ക രാജ്യങ്ങളിലും വലിയ ശിക്ഷ തന്നെ ആണ് നിയമം അനുശാസിക്കുന്നത് .


സൈബർ സ്റ്റാകിങ് 

 ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, വിഭാഗത്തെയോ അപമാനിക്കുവാൻ വേണ്ടി  ഇലക്ട്രോണിക്ക് മാധ്യമങ്ങളിൽ കൂടി കരുതിക്കൂട്ടി നുണ പ്രചരണംനടത്തുക , തെറ്റായ ആരോപണം പ്രചരിപ്പിക്കുക , വ്യക്തിഹത്യ നടത്തുക, വ്യക്തികളുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കുക , വിവരങ്ങൾ ചോർത്തി അയാൾക്കെതിരെ  ഉപയോഗിക്കുക  തുടങ്ങിയവ സൈബർ സ്റ്റാകിങ് എന്ന സൈബർ കുറ്റകൃത്യത്തിൽ പെടുന്നു. തനിക്ക് തീർത്തും അപ്രാപ്യമായ ഒരു വ്യക്തിയെ  തന്റെ വരുതിയിൽ നിർത്തുവാൻ ഉള്ള വാഞ്ച , അസൂയ,  തന്റെ പരാജയത്തിൽ ഉള്ള  ഇച്ഛാഭംഗം, അന്യന്റെ വേദനയിൽ ഉള്ള ആനന്ദം ഇവയെല്ലാമാണ് ഈ കുറ്റകൃത്യത്തിന് പ്രേരകങ്ങൾ


സൈബർ ട്രോളുകൾ.

മിക്ക സൈബർ ട്രോളുകളും താരതമ്യേന നിരുപദ്രവകരവും, നർമ്മം, ആക്ഷേപ ഹാസ്യം തുടങ്ങിയ വിഭാഗത്തിൽ പെടുന്നവയുമാണ്. എന്നാൽ മനഃപൂർവ്വം തെറ്റായതും സമൂഹത്തിൽ തെറ്റി ധാരണയും വംശീയ വിദ്വേഷം ജനിപ്പിക്കുന്നതുമായ  ട്രോളുകൾ സൈബർ കുറ്റ കൃത്യമായിയാണ് പരിഗണിക്കുന്നത്.


സൈബർ ബുള്ളിയിംഗ്

ഒരാളെ മാനസികമായും സാമൂഹികമായും തളർത്തുക എന്ന വ്യക്തമായ ഉദ്ദേശത്തോടെ സമൂഹ മാധ്യമങ്ങളിൽ കൂടി അപകീർത്തിപരമായ പ്രസ്താവനകൾ, നുണക്കഥകൾ, വാർത്തകൾ, ചിത്രങ്ങൾ മുതലായവ പടച്ചു വിടുന്നതിനെയാണ് സൈബർ ബുള്ളിയിംഗ് എന്ന് വിളിക്കുന്നത്‌. മറ്റുള്ളവരുടെ വേദനയിൽ സന്തോഷം കണ്ടെതുന്നവരാണ് ഇത് ചെയ്യുന്നത്.


കൗമാരക്കാരുടെ ഇടയിലാണ് ഇത് കൂടുതൽ. തങ്ങളുടെ ഇരയെ മാനസികമായി നിലംപരിശാക്കുക എന്ന ഉദ്ദേശത്തോടെ അവർക്കെതിരെ ദുഷ്പ്രചരണം  നടത്തുന്നത്. അവരുടെ കുറവുകളെ ഊതിപ്പെരുപ്പിച്ച് ആക്ഷേപിക്കുകയും അതിലൂടെ ആത്മവിശ്വാസം നശിപ്പിക്കുകയും ചെയ്യുക. സാഡിസം (sadism ) എന്ന മനോ വൈകല്യമാണ് ഇത് .

 ആരെയും തേജോവധം ചെയ്യുവാന്നുള്ള ഒരു മനസ്‌, ആരും തങ്ങളെ തിരഞ്ഞു വരില്ല എന്ന ഒരു ചിന്ത, സഹജീവികളുടെ വികാരങ്ങളോടുള്ള കരുതലില്ലായ്മ എന്നിവയാണ് സൈബർ ബുല്ല്യിംഗ് എന്ന കുറ്റ കൃത്യത്തിലെയ്ക്ക് ആളുകളെ എത്തിക്കുന്നത്. അമേരിക്കൻ കൗമാരക്കാരിൽ നാലിൽ ഒന്ന് പേരും ഇപ്രകാരമുള്ള സൈബർ ബുല്ല്യിംങ് മൂലം വിഷമം അനുഭവിക്കുന്നവരാണ്. നിസ്സാരമായി തോന്നാമെങ്കിലും അമേരിക്ക ഉൾപ്പെടെ പല പാശ്ചാത്യ രാജ്യങ്ങളുടെയും പ്രധാന സമൂഹ പ്രശ്ങ്ങളിൽ ഒന്നാണ് ഈ സൈബർ ബുള്ളിയിങ്ങും അത് മൂലം സമൂഹത്തിൽ പെരുകുന്ന മനശാസ്ത്ര പ്രശ്ങ്ങൾ, കുറ്റകൃത്യങ്ങൾ, ആത്‍മഹത്യ, ലഹരി ഉപയാഗം തുടങ്ങിയവ .

 നിയന്ത്രങ്ങൾ ഇല്ലാതെ അനന്തമായി ലഭിക്കുന്ന ഇന്റർനെറ്റ് കാണാക്കറ്റിവിറ്റി,തുച്ഛമായ ലഭിക്കുന്ന സെൻഫോണുകൾ ഇവയൊക്കെ വിവരസാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിച്ചു. എന്നാൽ ഇവ ക്രിമിനൽ വാസനയുള്ളവർക്ക് ചുവപ്പ് പരവതാനി വിരിക്കുക കൂടി ചെയ്തു. ഈ സൈബർ ലോകത്തു  നിയമങ്ങൾ, നിർദ്ദേശങ്ങൾ, മാന്യതകൾ, സഭ്യതകൾ ഇവയൊക്കെ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുവാൻ ഇപ്പോഴുള്ള സംവിധാനം തീർത്തും അപര്യാപ്തം തന്നെയാണ് .ഡോ.റോബിൻ കെ മാത്യു
സൈബർ സൈക്കോളജി കൺസൾട്ടൻറ്

First published: October 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...