advertisement

കണ്ണൂരിലെ ലഹരിപദാർത്ഥ സംഭവം;  'ഇരയായ പെൺകുട്ടിയുടെ മാത്രം കദന കഥയായി പറഞ്ഞ് തീർക്കേണ്ടതല്ല'

Last Updated:

പലപ്പോഴും ലഹരി ആസ്വദിക്കലിന് അപ്പുറത്തേക്കുള്ള ക്രൂരതകൾ ഉണ്ടാകുമ്പോഴാണ് തുറന്ന് പറയാൻ പലരും നിർബന്ധിതരാകുന്നത്.

സി ജെ ജോൺ
ടീനേജ് പ്രായക്കാർ കഥാപാത്രങ്ങളായി മാറുന്ന കണ്ണൂരിലെ
ലഹരി പദാർത്ഥ സംഭവം;  ഇരയായ ആ പെൺകുട്ടിയുടെ മാത്രം കദന കഥയായി പറഞ്ഞ് തീർക്കേണ്ടതല്ലത്. ആ പ്രായത്തിൽ ലഹരി മാഫിയ പ്രവർത്തനത്തിൽ പങ്കാളികളായി മാറിയ എല്ലാ കുട്ടികളും ഇതിന്റെ ഇരകളാണ്.
സഹപഠനത്തിന്റെ പരിധിയിൽ നല്ലതും കെട്ടതുമൊക്കെ ഉണ്ടാകും. സഹപാഠിയിൽ നിന്നും ചിലതൊന്നും പഠിക്കരുത്. അവർ ശീലിക്കുന്ന അരുതാത്ത പാഠങ്ങൾ തിരുത്താനും ശ്രമിക്കണം. ഈ പിള്ളേരാരും തന്നെ കെണിയിൽ പെട്ടപ്പോൾ തന്നെ വിശ്വസിക്കാവുന്ന മുതിർന്നവരോട് തുറന്ന് പറഞ്ഞില്ല. ലഹരി മാഫിയ ചൂഷണം ചെയ്യുന്ന സാഹചര്യം ഇതാണ്. ഉപയോഗിക്കുന്ന കുട്ടികൾ ഒരു ഘട്ടം വരെ ഇതൊക്കെ തികച്ചും നോർമലായ ശീലങ്ങളെന്ന്‌ വിശ്വസിക്കുന്നു. അങ്ങനെ അവരെ വിശ്വസിപ്പിക്കുന്നു. കൊച്ചിയിലെ വ്ലോഗ്ഗെർ സംഭവം അതിന്റെ സാക്ഷ്യമാണ്.
advertisement
പലപ്പോഴും ലഹരി ആസ്വദിക്കലിന് അപ്പുറത്തേക്കുള്ള ക്രൂരതകൾ ഉണ്ടാകുമ്പോഴാണ് തുറന്ന് പറയാൻ പലരും നിർബന്ധിതരാകുന്നത്. ലഹരിയുടെ പിടിയിൽപ്പെടുന്ന ആൺ കുട്ടികൾ അക്രമ സ്വഭാവങ്ങളിലേക്ക്‌ പോകാം. സത്യത്തിൽ ഇവരും ആരുടെയൊക്കെയോ ഇരകൾ തന്നെയാണ്.
ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളെയും ലക്ഷ്യമാക്കി ക്രിയാത്മകമായ കർമ്മ പദ്ധതി വേണം. നേരത്തെ തിരിച്ചറിയാനും ഇടപെടാനുമുള്ള വിദ്യാർത്ഥി സൗഹൃദ പദ്ധതികൾ ശക്തമാക്കണം. ഇപ്പോഴുള്ള പദ്ധതികൾ കുട്ടികളിലേക്ക് വേണ്ട രീതിയിൽ എത്തുന്നുവോയെന്ന് സംശയമാണ്. പുതു ലഹരിയുടെ തള്ളിക്കയറ്റ കാലത്ത്‌ ഒരു ഓഡിറ്റ് ആവശ്യമാണ്.
advertisement
(സംസ്ഥാനത്തെ മുതിർന്ന മാനസികാരോഗ്യ വിദഗ്ദ്ധനും എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമാണ് ലേഖകൻ)
view comments
മലയാളം വാർത്തകൾ/ വാർത്ത/Opinion/
കണ്ണൂരിലെ ലഹരിപദാർത്ഥ സംഭവം;  'ഇരയായ പെൺകുട്ടിയുടെ മാത്രം കദന കഥയായി പറഞ്ഞ് തീർക്കേണ്ടതല്ല'
Next Article
advertisement
‘യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ സഞ്ജു സിക്സ് അടിക്കുന്നത് കാണാൻ‌ പറ്റുമായിരുന്നോ' എ എൻ ഷംസീർ
‘യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ സഞ്ജു സിക്സ് അടിക്കുന്നത് കാണാൻ‌ പറ്റുമായിരുന്നോ' എ എൻ ഷംസീർ
  • എൽഡിഎഫ് ഭരണം കേരളത്തിൽ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് ഷംസീർ പറഞ്ഞു

  • യുഡിഎഫ് ഭരിക്കുമ്പോഴായിരുന്നുവെങ്കിൽ സഞ്ജു സിക്സ് അടിക്കുന്നത് കാണാൻ കറണ്ട് പോയിരുന്നതായിരിക്കും

  • കോൺഗ്രസ് വാഗ്ദാനങ്ങൾ നടപ്പാക്കാനാകില്ല, വോട്ട് ബാങ്ക് ലക്ഷ്യമിട്ട തട്ടിപ്പാണെന്ന് ആരോപിച്ചു

View All
advertisement