നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • opinion
  • »
  • Opinion| ‘IAS, IPS ഉദ്യോഗസ്ഥരുടെ സോഷ്യൽമീഡിയ അക്കൗണ്ടുകള്‍ നിരോധിക്കണം; അനാവശ്യമായി ജനശ്രദ്ധ പിടിച്ചുപറ്റുന്നു’

  Opinion| ‘IAS, IPS ഉദ്യോഗസ്ഥരുടെ സോഷ്യൽമീഡിയ അക്കൗണ്ടുകള്‍ നിരോധിക്കണം; അനാവശ്യമായി ജനശ്രദ്ധ പിടിച്ചുപറ്റുന്നു’

  എന്റെ സ്വന്തം അനുഭവത്തില്‍ തന്നെ, സമൂഹ മാധ്യമങ്ങളുടെ ശക്തി കൊണ്ട് മാത്രം ജനങ്ങളുടെ മുന്നില്‍ കുറ്റമറ്റവരും കുരിശേന്തുന്നവരുമായ പ്രതിച്ഛായ നിലനിര്‍ത്തുന്ന ചില ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ അഴിമതിക്കാരും കഴിവുകെട്ടവരുമാണ്. അവര്‍ക്ക് ജനങ്ങളെ സേവിക്കുന്നതില്‍ താത്പര്യമൊന്നുമില്ല. അവര്‍ക്ക് ഇതെല്ലാം പൊതുജനമധ്യത്തിലുള്ള പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരം മാത്രമാണ്.

  News18 Malayalam

  News18 Malayalam

  • Share this:
   പ്രതാപ് സിംഹ

   2018 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുമ്പോൾ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവരോട് ‘സിങ്കം’ കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. പോലീസ് യൂണിഫോം അധികാരത്തെയല്ല മറിച്ച്, അത് അഭിമാനിക്കാനുള്ള പ്രചോദനമാണ് നൽകുന്നത്. ചില പോലീസുകാർ തങ്ങൾ സർവീസിൽ പ്രവേശിക്കുമ്പോൾ, പൊതുജനങ്ങളിൽ ഭയം ജനിപ്പിക്കണമെന്നും സാമൂഹ്യവിരുദ്ധർ അവരുടെ പേരു കേൾക്കുമ്പോൾ തന്നെ ഭയന്നു വിറയ്ക്കണമെന്നുമാണ് കരുതുന്നത്. ‘സിങ്കം’ പോലുള്ള സിനിമകൾ കണ്ട് വളരുന്ന ആളുകളുടെ മനസ്സിലാണ് ഈ തോന്നൽ നിലനിൽക്കുന്നത്. ആളുകളുടെ മനസ്സിൽ ഭയമാണോ അതോ ശാശ്വതമായ ആർദ്രതയാണോ സൃഷ്ടിക്കേണ്ടതെന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക.

   അതിനുശേഷം പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയത് സിവിലിയന്‍ സമൂഹത്തിൽ പോലീസുകാര്‍ ഉണ്ടാക്കിയെടുക്കേണ്ട ക്രിയാത്മകമായ പങ്കാളിത്തത്തെക്കുറിച്ചാണ്. അങ്ങനെ അത് ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് പോലീസ് സേന സംവര്‍ദ്ധകരായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറയുന്നു.

   അടുത്തിയിടെയാണ് മൈസുരുവില്‍ വെച്ച് കെഡിഇഎംന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. അവിടെ ഞാന്‍ നമ്മുടെ പ്രധാനമന്ത്രി പറഞ്ഞ വാക്കുകളും ചിന്തകളും ആവർത്തിക്കുകയുണ്ടായി. ഇത്തരത്തില്‍ തെറ്റായ പ്രതിച്ഛായ നിലനിർത്തണം എന്ന പാഠം തീര്‍ച്ചയായും ഐപിഎസ് ഓഫീസര്‍മാരില്‍ നിന്നും തുടച്ചുമാറ്റേണ്ടതാണ്. ഐപിഎസുകാരില്‍ നിന്ന് മാത്രമല്ല ഐഎഎസുകാരില്‍ നിന്നും ഈ ചിന്ത തുടച്ചുമാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്.

   Also Read- Shashi Tharoor meme | ക്ഷേത്രത്തിൽ ഒരു തേങ്ങയുടച്ചതാണ്; ഇപ്പോൾ ചായക്കട മുതൽ ക്രിക്കറ്റ് മൈതാനം വരെ ശശി തരൂർ

   ഈ പരിപാടിയുടെ അനുബന്ധമായി നടന്ന മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ ഞാന്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. എന്റെ അഭിപ്രായത്തില്‍ കുറച്ച് ഐഎഎസ്, ഐപിഎസ് ഉദ്യേഗസ്ഥര്‍ തങ്ങളിലേക്ക് ജനശ്രദ്ധ തിരിക്കാന്‍ വേണ്ടി മാത്രം ഫാന്‍ പേജുകള്‍ സൃഷ്ടിക്കുന്നതും, സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതും തെറ്റായ കാര്യമാണ്.

   സമൂഹ മാധ്യമങ്ങളില്‍ നിലകൊള്ളുന്ന ചില ഫാന്‍ പേജുകളും സമൂഹ മാധ്യമ ഇടങ്ങളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലും ഓണ്‍ലൈനിൽ ആളുകളെ ഉപദ്രവിക്കുന്നതിനുമുള്ള ആയുധമാക്കാറുണ്ട്. ഇത്തരം പേജുകളില്‍ വരുന്ന വിഷയങ്ങളെ ആസ്പദമാക്കിയാണ് ഭൂരിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കളുടെയും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രൂപപ്പെടുന്നത് എന്നത് ഇപ്പോഴത്തെ ഒരു പ്രധാനപ്പെട്ട വസ്തുതയാണ്.

   എന്റെ കാഴ്ച്ചപ്പാട് ആളുകള്‍ക്കിടയില്‍ അത്തരം പ്രവണതകള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്ന, കുപ്രസിദ്ധിക്കായുള്ള നീക്കങ്ങള്‍ തടയണമെന്നാണ്. കൂടാതെ അത്തരത്തിലുള്ള പ്രശസ്തിയ്ക്കായി അലയുന്ന ഐഎഎസ്, ഐപിഎസ് ഉദ്യേഗസ്ഥരെ നീരീക്ഷിക്കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനം രൂപപ്പെടുത്തണമെന്നും ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. ഭൂരിഭാഗം ആളുകളും എന്റെ ചിന്തകള്‍ അനുകൂലിച്ചപ്പോള്‍ ചിലര്‍ എന്റെ ഉദ്യേശശുദ്ധിയെ ചോദ്യം ചെയ്യുകയുണ്ടായി. അവരില്‍ ചിലര്‍ വാദിച്ചത് ഐഎഎസുകാർക്കും, ഐപിഎസുകാര്‍ക്കും അങ്ങനെ ഒരു നിയമം ബാധകമാക്കുകയാണങ്കില്‍ അത് എന്നെപ്പോലുള്ള രാഷ്ട്രീയക്കാര്‍ക്കും ബാധകമാകണം എന്നാണ്.

   Also Read- പ്രധാനകഥാപാത്രം എഴുന്നേറ്റ് നിന്ന് ഡ്രം വായിച്ചു; ടിവി ഷോയ്ക്കെതിരെ ട്രോൾ വർഷം

   ദുഃഖകരമായ കാര്യം എന്തെന്ന് വെച്ചാല്‍, അവരില്‍ പലര്‍ക്കും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയും ഐഎഎസ്, ഐപിഎസ് പോലുള്ള, റിട്ടയര്‍ ചെയ്യുന്നത് വരെ ശമ്പളത്തിനായി ജോലി ചെയ്യുന്ന പൊതുജനങ്ങളുടെ സേവകരും തമ്മിലുള്ള വ്യത്യാസം അറിയില്ല എന്നതാണ്.

   രാഷ്ട്രീയക്കാര്‍ മിക്കവരും സമൂഹ മാധ്യമങ്ങളിലെ പേജുകള്‍, മിക്കവാറും സ്വന്തം പണം കൊണ്ടാണ് കൈകാര്യം ചെയ്യുക. ഞങ്ങളില്‍ ചുരുക്കം ചിലര്‍ അത് സ്വന്തമായി കൈകാര്യം ചെയ്യാറുമുണ്ട്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പിആര്‍ ഏജന്‍സികളുടെ സഹായം എല്ലാവര്‍ക്കുമൊന്നുമില്ല താനും. അഞ്ച് വര്‍ഷത്തെ നിശ്ചിത കാലയളവിലേക്ക് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഞങ്ങള്‍. അതിനാല്‍ അവര്‍ക്കായി പ്രസ്തുത നിയോജക മണ്ഡലങ്ങളില്‍ ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അവരെ അറിയിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ ഞങ്ങള്‍ ജനങ്ങളുമായി സുതാര്യത നിലനിര്‍ത്തുകയും, ഞങ്ങളുടെ കാലയളവ് തീരുന്നത് വരെ അവര്‍ക്കിടയിൽ ഞങ്ങൾക്കുള്ള പ്രതിച്ഛായ നിലനിര്‍ത്തുകയുമാണ് ചെയ്യുന്നത്.

   ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയും ശമ്പളത്തിനായി ജോലി ചെയ്യുന്ന പൊതു ഉദ്യാഗസ്ഥനുമായി യാതൊരു താരതമ്യങ്ങള്‍ക്കും പ്രസക്തിയില്ല. നാം ഇന്ന് ജീവിക്കുന്ന ആഗോളവത്കൃത കാലത്ത്, ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏക താക്കോല്‍ ആശയവിനിമയമാണ്.

   ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്രചാരമേറിയ സമൂഹ മാധ്യമയിടങ്ങള്‍ ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിലും വിലയേറിയ വിവരങ്ങള്‍ തത്സമയം പ്രചരിപ്പിക്കുന്നതിലും വലിയ പങ്കാണ് വഹിക്കുന്നത്. ഇതിനാലാണ് മിക്ക സര്‍ക്കാര്‍ വകുപ്പുകളും ജനങ്ങളുമായി മികച്ച സമ്പര്‍ക്കം പുലര്‍ത്തുന്നതിനായി ഔദ്യോഗിക സമൂഹ മാധ്യമ പേജുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ ജില്ലയിലെയും പോലീസ് സൂപ്രണ്ടിനും ജില്ലാ കളക്ടര്‍ക്കും ഇത്തരത്തിലുള്ള ഒരു ഔദ്യോഗിക അക്കൗണ്ടോ പേജോ ഉണ്ടായിരിക്കും. ഇത് തീര്‍ത്തും സ്വാഗതാര്‍ഹമാണ് അതുപോലതന്നെ പ്രോത്സാഹനമര്‍ഹിക്കുന്നതും.

   അവര്‍ അത്തരത്തിലുള്ള സാമൂഹ മാധ്യമ ഇടപെടലുകള്‍ നടത്തുന്നതിലുള്ള എന്റെ ഏക വിയോജിപ്പ് എന്തെന്നാല്‍, അതിമോഹികളായ ചില പൊതുജന ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ഇത്തരം വ്യക്തിഗത അക്കൗണ്ടുകളും ഫാന്‍ പേജുകളും ഉപയോഗിച്ച് തങ്ങളുടെ പ്രതിച്ഛായയ്ക്ക് വളര്‍ത്തുന്നതിനായി ദുരുപയോഗപ്പെടുത്തും എന്നതാണ്. അവരില്‍ ചിലര്‍ എളുപ്പത്തില്‍ പറ്റിയ്ക്കപ്പെടുന്ന പൊതുജനങ്ങളില്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ ഒന്നുമറിയാത്ത വിശുദ്ധ പശുക്കളാണന്നും രാഷ്ട്രീയക്കാര്‍ മോശപ്പെട്ടവരുമാണന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കാറുണ്ട്.

   എന്റെ സ്വന്തം അനുഭവത്തില്‍ തന്നെ, സമൂഹ മാധ്യമങ്ങളുടെ ശക്തി കൊണ്ട് മാത്രം ജനങ്ങളുടെ മുന്നില്‍ കുറ്റമറ്റവരും കുരിശേന്തുന്നവരുമായ പ്രതിച്ഛായ നിലനിര്‍ത്തുന്ന ചില ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ അഴിമതിക്കാരും കഴിവുകെട്ടവരുമാണ്. അവര്‍ക്ക് ജനങ്ങളെ സേവിക്കുന്നതില്‍ താത്പര്യമൊന്നുമില്ല. അവര്‍ക്ക് ഇതെല്ലാം പൊതുജനമധ്യത്തിലുള്ള പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരം മാത്രമാണ്.

   കൂടാതെ ഒരു ദിവസം രാഷ്ട്രീയത്തിലേക്ക് കേറാനുള്ള കേവലമൊരു ഏണിപ്പടിയുമായാണ് അവര്‍ സമൂഹ മാധ്യമത്തിലെ പ്രതിച്ഛായ നിര്‍മ്മിതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവരില്‍ പലരും അവരുടെ വ്യക്തി ജീവിതത്തില്‍ അഹങ്കാരികളും, നിസ്സംഗരും, അഴിമതിക്കാരുമാണ്. ചിലര്‍ അവരുടെ ഹീനമായ പ്രവര്‍ത്തികള്‍ മറയ്ക്കാനായി ഇത്തരത്തില്‍ വ്യാജമായി സൃഷ്ടിച്ച കറയറ്റ പ്രതിച്ഛായ ഉപയോഗിക്കാറുണ്ട്. എന്നെപ്പോലെയൊരു രാഷ്ട്രീയക്കാരനോ ജാഗ്രത പാലിക്കുന്ന ഒരു പൗരനോ അവരെ ചോദ്യം ചെയ്യുകയോ, അവരുടെ ഉത്തരവാദിത്തത്തെ നിഷ്‌കര്‍ഷിക്കുകയോ ചെയ്താല്‍, ഈ ഉദ്യോഗസ്ഥര്‍ അവരുടെ സമൂഹ മാധ്യമങ്ങളില്‍ പടുത്തുയര്‍ത്തിയ പ്രതിച്ഛായ ഉപയോഗിച്ച് ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണ് എപ്പോഴും ശ്രമിക്കുക. അത് കൂടാതെ, അവര്‍ തങ്ങള്‍ സത്യസന്ധരും നിരപരാധികളുമാണന്നും, അഴിമതിക്കാരും കുടിലബുദ്ധിക്കാരുമായ രാഷ്ട്രീയക്കാര്‍ തങ്ങളെ വേട്ടയാടുകയാണന്നും അവകാശപ്പെടുകയും ചെയ്യുന്നു.

   നിര്‍ഭാഗ്യകരമായ കാര്യമെന്തെന്നാല്‍, അത്തരം വ്യാജ അവകാശവാദങ്ങളില്‍ പൊതുജനങ്ങള്‍ വീണു പോകാറുണ്ടന്നതാണ്. ഒപ്പം ചോദ്യം ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ ചെലവില്‍ തങ്ങളുടെ പ്രതിച്ഛായ നിര്‍മ്മിതിയുമായി സ്വതന്ത്രമായി മുന്നോട്ട് പോവുകയും ചെയ്യുന്നു. തന്നില്‍ നിക്ഷിപ്തമായ ജോലി ചെയ്യുന്നത് ഒരു ഉദ്യോഗസ്ഥന്റെ, പൊതുജനങ്ങളാലും മാധ്യമങ്ങളാലും പ്രശംസിക്കപ്പെടേണ്ട നേട്ടമല്ല. അവര്‍ക്ക് ശമ്പളവും നല്‍കുകയും അവരെ പരിപാലിക്കുകയും ചെയ്യുന്ന ജനങ്ങളോടുള്ള അവരുടെ കടമയാണ്.

   ഇത്തരത്തില്‍ പൊതുജന ശ്രദ്ധയ്ക്കായി അലയുന്ന, കഴുകന്മാരെ പോലെ പെരുമാറുന്ന ഇവരില്‍ ചില ഉദ്യോഗസ്ഥര്‍, തങ്ങള്‍ക്കുമേല്‍ ശ്രദ്ധ പതിയുന്നതിനായി സ്വയം വിളിക്കുന്നത് ‘സിങ്കങ്ങള്‍’ എന്നാണ്. സത്യാവസ്ഥ എന്തെന്നാല്‍, അത്തരം ഒരു പദവി ലഭിക്കത്തക്കതായി അവര്‍ യാതൊന്നും ചെയ്തിട്ടുമില്ല, ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്നതുമില്ല എന്നതാണ്. പൊതുജനങ്ങളുടെ ചെലവില്‍ പ്രസിദ്ധി നേടിയവരാണവര്‍.

   അതേസമയം, സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി നിരന്തരം നിശബ്ദമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ചില മികച്ചതും ധൈര്യശാലികളുമായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെയും എനിക്കറിയാം. അവരാരും പൊതുജനങ്ങളാല്‍ അംഗീകരിക്കപ്പെട്ടവരും പ്രശസ്തരുമല്ല. അവരെയൊന്നും ആരും ‘സിങ്കങ്ങള്‍’ എന്ന് വിളിക്കാറുമില്ല. കാരണം, അവരാരും തന്നെ തങ്ങള്‍ പ്രസിദ്ധിയാര്‍ജ്ജിക്കാനും മാത്രം വലിയ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് കരുതുന്നില്ല. അവര്‍ അവരുടെ ജോലി ചെയ്യുക മാത്രമാണ് ചെയ്യുന്നത്. മറുവശത്ത്, പ്രശസ്തിയ്ക്കായി ദാഹിക്കുന്നവര്‍, തങ്ങളുടെ പ്രാഥമിക കര്‍ത്തവ്യങ്ങള്‍ അവഗണിച്ചു കൊണ്ട്, തങ്ങളുടെ മുഴുവന്‍ സമയവും പ്രതിച്ഛായ നിര്‍മ്മിതിയ്ക്കായി ചെലവഴിക്കുന്നു.

   ചിലര്‍ തങ്ങളുടെ തൊഴിലും പ്രതിച്ഛായയും വര്‍ദ്ധിപ്പിക്കുന്നതിനായി പ്രൊഫഷണല്‍ പരസ്യ ഏജന്‍സികളെയും നിയമിച്ചിട്ടുണ്ട്. അവര്‍ക്കൊക്കെ ആരാണ് ശമ്പളം നല്‍കുന്നത്? അവര്‍ എവിടെ നിന്നാണ് ഇതിനൊക്കെ പണം സമാഹരിക്കുന്നത്? അവരില്‍ ചിലര്‍ക്ക് തങ്ങളുടെ എംഎല്‍എമാരെയും എംപിമാരെയും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ട് ഉപയോഗിച്ച് കടന്നാക്രമിക്കാനുള്ള ധൈര്യവുമുണ്ട്. ഇത്തരം, ദുഷ്പ്രവണതകൾ നമ്മുടെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മുഴുവനായി വിഴുങ്ങുന്നതിന് മുന്‍പ്, ഇതിനെ കുറിച്ച് അന്വേഷിക്കുകയും, ഇത് മുളയിലേ നുള്ളിക്കളയുകയും ചെയ്യണം. അവരുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനോ സഹപ്രവര്‍ത്തകരുടെ പ്രതിച്ഛായ തകര്‍ക്കുന്നതിനോ ആയി തെറ്റായ രീതിയിലുള്ള സമൂഹ മാധ്യമ ഉപയോഗം ഒരു സർക്കാരുകളും സഹിക്കേണ്ടതില്ല. നമ്മള്‍ ഇപ്പോള്‍ ഇതിനെതിരെ പ്രവര്‍ത്തിച്ചില്ല എങ്കില്‍ ഇനിയൊരു ദിവസം ഈ സാഹചര്യങ്ങളെല്ലാം എല്ലാവരും വളരെ സൗജന്യമായി കണക്കാക്കി ദുരുപയോഗപ്പെടുത്തും.

   പ്രശസ്തിയ്ക്കായി മാത്രം ദാഹിക്കുന്ന ഉദ്യോഗസ്ഥനെക്കൊണ്ട് സമൂഹത്തിന് യാതൊരു ഉപയോഗവുമില്ല. ഇത്തരം ഉദ്യോഗസ്ഥരെ അംഗീകരിക്കുന്നതിന് മുന്‍പ് നമ്മുടെ മാധ്യമങ്ങളും പൊതുജന സമൂഹവും രണ്ട് തവണ ആലോചിക്കേണ്ടതുണ്ട്. കാരണം അവരെ പ്രോത്സാഹിപ്പിക്കുന്നത്, സമൂഹത്തിനോട് ചെയ്യുന്ന ദ്രോഹമാണ്. ഇതിനെതിരെ പ്രവര്‍ത്തിക്കാനുള്ള സമയം സമാഗതമായിരിക്കുകയാണ്.

   (കർണാടകയിൽ നിന്നുള്ള ലോക്സഭാംഗമാണ് ലേഖകൻ)
   Published by:Rajesh V
   First published:
   )}