• News
 • IPL 2019
 • Elections 2019
 • Films
 • Gulf
 • Life
 • Crime
 • Photos
 • Video
 • Buzz
 • Live TV

ദുരന്തകാലത്തെ മാധ്യമ പ്രവര്‍ത്തനം: മുരളി തുമ്മാരുകുടി എഴുതുന്നു


Updated: July 24, 2018, 8:31 AM IST
ദുരന്തകാലത്തെ മാധ്യമ പ്രവര്‍ത്തനം: മുരളി തുമ്മാരുകുടി എഴുതുന്നു

Updated: July 24, 2018, 8:31 AM IST
#മുരളി തുമ്മാരുകുടി

അന്താരാഷ്ട്ര ആണവ ഊർജ്ജ ഏജൻസിയിൽ ഒരു മീറ്റിങ്ങിന് വന്നിരിക്കയാണ്, അതുകൊണ്ട് കേരളത്തിലെ ദുരന്തത്തിന്റെയും ദുരിതാശ്വാസത്തിന്റെയും വാർത്തകൾ അപ്പപ്പോൾ ഫോളോ ചെയ്യാൻ പറ്റുന്നില്ല. എന്നാലും വള്ളത്തിൽ നിന്നും വെള്ളത്തിൽ നിന്നും ഒക്കെ യാതൊരു വ്യക്തി സുരക്ഷാ ഉപാധികളും ഇല്ലാതെ മാധ്യമപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഒക്കെ ഫോട്ടോ ഇടുന്നത് കണ്ടപ്പോഴേ പേടിച്ചു. വ്യക്തി സുരക്ഷയുടെ കാര്യം ശ്രദ്ധിക്കണം എന്ന് ഒരു പോസ്റ്റിട്ടു, പക്ഷെ കാര്യം ഉണ്ടായില്ല. മാതൃഭൂമി വാർത്താ സംഘത്തിലെ രണ്ടു പേർ വെള്ളത്തിൽ പോയി എന്ന വാർത്തയാണ് പിന്നെ കേട്ടത്. ആദരാജ്ഞലികൾ.

ദുരന്തകാലത്തെ മാധ്യമ പ്രവർത്തനങ്ങളെ പറ്റി രണ്ടു വർഷം മുൻപ് ഞാൻ ഒരു പോസ്റ്റിട്ടിരുന്നു. ഒരിക്കൽ കൂടി അതിവിടെ പുനഃ പ്രസിദ്ധീകരിക്കുന്നു. മാധ്യമ സുഹൃത്തുക്കൾ ദയവായി വായിക്കണം. നിങ്ങളിൽ മാധ്യമ സുഹൃത്തുക്കൾ ഉള്ളവർ അവരെ ടാഗ് ചെയ്യണം. ഏതു ദുരന്തത്തിന്റെ നാടുവിലേക്കും ഓടി ചെല്ലുന്ന മാധ്യമ പ്രവർത്തകരോട് എനിക്ക് ബഹുമാനമേ ഉള്ളൂ, കോംപെറ്റീഷൻ കാരണം കൂടുതൽ റിസ്ക് എടുക്കുകയും കൂടുതൽ അനൗചിത്യത്തോടെ പെരുമാറേണ്ടി വരികയും ചെയ്യുന്നവരോട് എനിക്ക് സഹതാപമേ ഉള്ളൂ. പക്ഷെ നിങ്ങളുടെ സുരക്ഷ നോക്കണം പ്ലീസ്.

മാധ്യമ പ്രവർത്തകർക്ക് ചില നിർദേശങ്ങൾ


അടിസ്ഥാന വിവരശേഖരണം: വിവിധതരം ദുരന്തങ്ങളെപ്പറ്റിയുള്ള അടിസ്ഥാനവിവരങ്ങളും കൂടുതല്‍ ആധികാരികമായ വിവരങ്ങളും എവിടെ കിട്ടുമെന്ന കാര്യവും മുന്‍കൂട്ടി ശേഖരിച്ചുവക്കണം. ഉദാഹരണത്തിന്, ലോകത്ത് ഉണ്ടാകുന്ന ദുരന്തങ്ങളുടെ എല്ലാം തല്‍സമയവിവരം Global Disaster Alert and Coordination Center (http://www.gdacs.org/) ല്‍ ലഭ്യമാണ്.

ലോകത്തെവിടെയും ഭൂകമ്പം നടന്നാല്‍ മിനുട്ടുകള്‍ക്കകം അതിന്റെ ശക്തി ആഴം എന്നിവ US Geological Surveyയുടെ വെബ്സൈറ്റില്‍ (http://www.usgs.gov/) ലഭ്യമായിരിക്കും. ലോകത്തെ ഏതു രാസവസ്തുവിന്റെയും അപകട സാധ്യത Canadian Center for Occupational Health and Safetyയുടെ വെബ്സൈറ്റില്‍ (https://www.ccohs.ca/oshanswers/legisl/msdss.html) ലഭ്യമായിരിക്കും. ഇന്ത്യയിലാണെങ്കില്‍ Indian Meteorological Department കേരളത്തില്‍ State Disaster Management Authority ഇവയെല്ലാം ആധികാരിക വിവരങ്ങളുടെ കലവറ ആണ്. ഇതെല്ലാം മുന്‍കൂട്ടി അറിഞ്ഞ് പരിചയപ്പെട്ടുവക്കണം.

മാധ്യമക്കാരുടെ സ്വയംസുരക്ഷ: കേരളത്തിലോ പുറത്തോ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നവര്‍ സ്വയംസുരക്ഷ ആദ്യമേ ശ്രദ്ധിക്കണം. സ്വയംസുരക്ഷയെ അപകടപ്പെടുത്തുന്ന ഒരു കാര്യവും ദുരന്തത്തിന്റെ റിപ്പോര്‍ട്ടിംഗിനായി ചെയ്യുന്നത് പ്രൊഫഷണല്‍ അല്ല. ടാങ്കര്‍ അപകടമോ ഫാക്ടറി അപകടമോ ഒക്കെ നടക്കുന്നിടത്തേക്ക് പോകുമ്പോള്‍ വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ കയ്യില്‍ വേണം. പോരാത്തതിന് അപായസാധ്യത ഉള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാവുന്നതാണോ കാമറയും മറ്റു ഉപകരണങ്ങളും എന്ന് മുന്‍കൂട്ടി അറിഞ്ഞിരിക്കുകയും വേണം.
Loading...

സ്വയം പര്യാപ്തത: കേരളത്തിന്‌ പുറത്താണ് ദുരന്തം റിപ്പോര്ട്ട് ചെയ്യാൻ പോകുന്നത് എങ്കിൽ അത്യാവശ്യം സ്വയം പര്യാപ്തത ഒക്കെ ഉണ്ടായിരിക്കാൻ മാധ്യമ പ്രവർത്തകർ ശ്രദ്ധിക്കണം. കുടിക്കാനുള്ള വെള്ളം, രണ്ടു ദിവസത്തേക്ക് എങ്കിലും ഉള്ള പാക്ക് ചെയ്ത ഭക്ഷണം (meals ready to eat), കിടക്കാൻ ഒരു സ്ലീപ്പിങ്ങ് ബാഗ്, അത്യാവശ്യം മരുന്ന്, ടിഷ്യൂ പേപ്പർ, കൊതുകിനെ അകറ്റാനുള്ള സ്പ്രേ എന്നിങ്ങനെ ബാക്ക് പാക്കിൽ വേണ്ട വസ്തുക്കളുടെ വലിയ ലിസ്റ്റ് തന്നെ ഉണ്ട്. അതെ സമയം പല ദുരന്തമുഖത്തെക്കും എത്താൻ പറ്റുന്നത് ഹെലികോപ്ടറിൽ ആയിരിക്കും അവിടെ ലഗേജ് ഏറ്റവും കുറവായിരിക്കുകയും വേണം. അപ്പോൾ പതിനഞ്ചു കിലോക്കുള്ളിൽ മുൻപ് പറഞ്ഞതെല്ലാം പാക്ക് ചെയ്യാൻ മുൻ‌കൂർ പഠിച്ചു വക്കണം. അപകട സ്ഥലത്തേക്ക് പോകുന്നതിന് അരമണിക്കൂർ മുൻപ് സ്ലീപിംഗ് ബാഗ് അന്വേഷിക്കുന്നതും അപകട സ്ഥലത്തെത്തി സ്ലീപിംഗ് ബാഗ് ഇല്ലാതെ കഷ്ടപ്പെടുന്നതും ഒഴിവാക്കണം.

ഔചിത്യബോധം: ദുരന്തരംഗങ്ങള്‍ ചിത്രീകരിക്കുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും ഉയര്‍ന്ന ഔചിത്യബോധം ഉണ്ടായിരിക്കണം. ദുരന്തത്തില്‍പെട്ടവരുടെ ആത്മാഭിമാനവും ദുരന്തനിവാരണത്തില്‍ ഏര്‍പ്പെടുന്നവരുടെ ആത്മവിശ്വാസവും തകര്‍ക്കുന്ന ചിത്രീകരണമോ റിപ്പോര്‍ട്ടിംഗോ ശരിയായ പ്രവര്‍ത്തി അല്ല. മുന്‍പ് പറഞ്ഞപോലെ അപകടത്തില്‍ മരിച്ചവരുടെ പേര് വെളിപ്പെടുത്തുന്നതോ ദുരന്തമരണം സംഭവിച്ചവരുടെ ക്ലോസപ്പ് എടുത്തു കാണിക്കുന്നതോ ഒന്നും ദുരന്തത്തിന്റെ റിപ്പോര്‍ട്ടിംഗിന് ആവശ്യമായ പ്രവര്‍ത്തിയല്ല. ദുരന്തം ഉണ്ടായി ഉടന്‍തന്നെ അധികാരികളേയോ ദുരന്തത്തില്‍പ്പെട്ടവരേയോ കുറ്റപ്പെടുത്തുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും ഒഴിവാക്കണം.

ദുരന്തനിവാരണം ആണ് പ്രധാനം: ആകാശത്തുവച്ച് വിമാനത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ എന്തുചെയ്യണം എന്നതിനെപ്പറ്റി പൈലറ്റുമാര്‍ക്ക് ഒരു മന്ത്രം ഉണ്ട്. Aviate, Navigate, Communicate. അതായത് വിമാനം പറത്തിക്കൊണ്ടിരിക്കുക എന്നത് ഒന്നാമത്തെ ലക്ഷ്യം, അത് എങ്ങോട്ടാണെന്ന് അറിയുന്നത് രണ്ടാമത്തെ ലക്ഷ്യം. ഇതു രണ്ടും കഴിഞ്ഞാണ് പ്രശ്നം ആരെയെങ്കിലും അറിയിക്കാനുള്ള ശ്രമം നടത്തേണ്ടതുള്ളൂ.

ദുരന്തമുഖത്തെത്തുന്ന മാധ്യമങ്ങള്‍ ഇക്കാര്യം എപ്പോഴും ഓര്‍ക്കണം. സംഭവിച്ച ദുരന്തത്തെ അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തെ എങ്ങനെ കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം. ദുരന്തമുഖത്തുള്ളവര്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയോ മാധ്യമങ്ങളെ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്താല്‍ അതൊരു വലിയ വിഷയം ആക്കരുത്. അവർ മാധ്യമങ്ങളെ അവഗണിക്കുന്നതോ അവഹേളിക്കുന്നതോ ശരിയല്ല എന്ന് ഞാൻ ആദ്യമേ പറഞ്ഞല്ലോ.

ദുരന്തബാധിതരുടെ താല്പര്യം മുന്നിൽ : ദുരന്തത്തിൽ പെട്ട മനുഷ്യർക്ക്‌ പരമാവധി സഹായം ഏറ്റവും വേഗത്തിൽ എത്തിക്കാൻ സഹായിക്കുക എന്നതായിരിക്കണം ആദ്യ ദിവസങ്ങളിൽ മാധ്യമങ്ങളുടെ ലക്‌ഷ്യം. ഇതിനു ദുരന്തത്തിന്റെ വാർത്തയും അതിൽ അകപ്പെട്ട ആളുകളുടെ കഷ്ടപ്പാടുകളും ദുരന്തനിവാരണ സംഘത്തിന്റെ പരിമിതികളും എല്ലാം ഏറ്റവും വേഗത്തിൽ വാർത്ത ആക്കി ലോകത്തെ അറിയിക്കണം. എന്നാൽ ഇത് ഏതെങ്കിലും തരത്തിൽ ദുരന്തബാധിതരുടെ ഉത്തരവാദിത്തം ആണെന്ന തരത്തിൽ വാർത്ത കൊടുക്കരുത്.

ഉദാഹരണത്തിന് വെള്ളപ്പൊക്കത്തിന്റെ സമയത്ത് നദീതീരത്ത് പുറമ്പോക്കിൽ താമസിക്കുന്നവരുടെ വീട് നഷ്ടപ്പെട്ടാൽ അവർ നിയമവിരുദ്ധം ആയിട്ടാണ് അവിടെ താമസിച്ചതെന്നാണ് വാർത്ത വരുന്നതെങ്കിൽ പിന്നെ അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ പുറം ലോകം തയ്യാറാവില്ല. അതുപോലെ തന്നെ ദുരിതാശ്വാസം നടത്തുന്നതിലെ അഴിമതിയോ കെടുകാര്യസ്ഥതയോ ഒക്കെ പറയണം എങ്ക്കിലും അതിലാണ് കൂടുതൽ ഊന്നൽ കൊടുക്കുന്നത് എങ്കിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ സഹായം നല്കുന്നത് തീരെ കുറയും കാരണം അവർ എന്ത് നല്കിയാലും ഇടനിലക്കാർ അടിച്ചു മാറ്റും എന്നവർക്ക് തോന്നും. ദുരിതബാധിതർക്ക് ഒരു ഗുണവും കിട്ടുകയും ഇല്ല. അപ്പോൾ വാര്ത്തയുടെ സമയത്തിലും ഫോക്കസിലും പ്രത്യേകം ശ്രദ്ധിക്കണം.

കുറ്റവിചാരണക്ക് സമയം ഉണ്ട് : ഒരു ദുരന്തം ഉണ്ടായി ഉടൻ തന്നെ ആരെയെങ്കിലും ശരിയായോ അല്ലാതെയോ കുറ്റവാളിയാക്കുന്ന തരത്തിലുള്ള റിപ്പോർട്ടിങ്ങ് കൊണ്ടും ചർച്ചകൊണ്ടും ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഒരു ഗുണവുമില്ല,മറിച്ചു ദോഷം ഉണ്ടായേക്കാം. കളക്ടർ കാര്യങ്ങൾ മുൻകൂട്ടി ചെയ്തിരുന്നോ, സംഭവം കഴിഞ്ഞപ്പോൾ മന്ത്രി ഓടിയെത്തിയോ ഇതൊന്നുമല്ല പ്രധാന പ്രശ്നം. ദുരന്ത നിവാരണവും ദുരിതാശ്വാസവും വേണ്ട തരത്തിൽ നടക്കുന്നുണ്ടോ എന്നതാണ്. ദുരിതാശ്വാസമോ ദുരിത നിവാരണമോ വേണ്ട പോലെ നടക്കുന്നില്ലെങ്കിൽ അത് തീർച്ചയായും വാർത്തയാണ്. പക്ഷെ മന്ത്രി വരുന്നതും വരാത്തതും ഒന്നുമല്ല വർത്തയാകേണ്ടത്. ദുരിതാശ്വാസത്തിൻ്റെ സമയം കഴിഞ്ഞാൽ പിന്നെ മറ്റുള്ള കാര്യങ്ങൾ തീർച്ചയായും ചർച്ച ചെയ്യണം.

(ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവനാണ് ലേഖകന്‍)

 
First published: July 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
 • I agree to receive emails from NW18

 • I promise to vote in this year's elections no matter what the odds are.

  Please check above checkbox.

 • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626