'ഇനിയൊരിക്കലും ഒരു ഫ്രാങ്കോ ഉണ്ടാകാൻ പാടില്ല'

Last Updated:
ലോക ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ഒരു ഐതിഹാസിക സമരം വിജയിപ്പിച്ചെടുത്ത സന്തോഷത്തിലാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. ഇനിയൊരിക്കലും ഒരു ഫ്രാങ്കോമാരും ഉണ്ടാകാൻ പാടില്ലെന്ന് സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമ ന്യൂസ്18നോട് പറഞ്ഞു. സമരത്തിന് പിന്തുണ നൽകിയവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഇന്ന് ഈ സമരം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കന്യാസ്ത്രീകൾ. അതിനുവേണ്ടിയുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് സിസ്റ്റർ അനുപമ ഉൾപ്പടെയുള്ളവർ ന്യൂസ്18നോട് സംസാരിച്ചപ്പോൾ...
റിപ്പോർട്ടർ: സമരം വിജയിച്ചിരിക്കുന്നു. എന്താണ് ഇപ്പോൾ ഇതേക്കുറിച്ച് പറയാനുള്ളത്..
സിസ്റ്റർ അനുപമ: ഒരുപാട് സന്തോഷമുണ്ട്. ഒരിക്കൽപ്പോലും ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങൾ തനിച്ചല്ല, കൂടെനിന്ന കേരളത്തിലെ ഒരുപാട് നല്ല മനുഷ്യരോട് ഞങ്ങൾ ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു. കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും പ്രലോഭനമുണ്ടായിട്ടും നല്ല രീതിയിൽ അന്വേഷണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരോടും ഹൃദയത്തിൽ തട്ടി നന്ദി പറയുന്നു. ഈ വിഷയം ലോകത്തിന്‍റെ ശ്രദ്ധയിലെത്തിച്ച മാധ്യമപ്രവർത്തകർക്കും ഹൃദയത്തിന്‍ഖറെ ഭാഷയിൽ നന്ദി പറയുന്നു.
advertisement
റിപ്പോർട്ടർ: സമരം മുന്നോട്ടുപോകുമ്പോൾ, നവമാധ്യമങ്ങളിലൂടെ വിവിധ കോണുകളിൽനിന്നുണ്ടായ അപവാദ പ്രചരണങ്ങൾ മാനസികവിഷമമുണ്ടാക്കിയിരുന്നോ?
സിസ്റ്റർ അനുപമ: തീർച്ചയായും, ഒരുപാട് വിഷമമുണ്ടായി. പലരും തള്ളി പറഞ്ഞു. ഞങ്ങളുടെ സഭയും, ഞങ്ങളെ സംരക്ഷിക്കേണ്ട മിഷണറീസ് ഓഫ് ജീസസുമൊക്കെ തള്ളിപ്പറഞ്ഞപ്പോൾ ഒത്തിരി വിഷമമുണ്ടായി. ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെ മരിക്കേണ്ടിവന്നാലും സത്യം മുറുകെപിടിക്കണമെന്നാണല്ലോ. ഒരുപാട് പ്രതിസന്ധി ഉണ്ടായപ്പോഴും ധൈര്യത്തോടെ മുന്നോട്ടുപോകാൻ പ്രചോദനമായത് ബൈബിളിലെ ഈ വചനമാണ്. പല ആളുകൾ ഞങ്ങൾക്കെതിരെ പറഞ്ഞപ്പോഴും അപവാദനം പ്രചിപ്പിച്ചപ്പോഴും മറ്റൊരു ശക്തിയാണ് ഞങ്ങൾക്ക് കരുത്തായത്. നല്ല മനസുള്ള ഒരുപാട് പേർ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഞങ്ങൾക്ക് പിന്തുണയുമായി എത്തി. ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നും ഒരുപാട് പേർ ഫോണിലൂടെയും കത്തുകളിലൂടെയും പിന്തുണ അറിയിച്ചിരുന്നു. ഇതൊക്കെക്കൊണ്ടുതന്നെ അപവാദങ്ങൾ ഞങ്ങളെ ബാധിച്ചിരുന്നില്ല. എന്നാലും ഉള്ളിൽ ചെറിയ വിഷമമുണ്ടായിരുന്നു.
advertisement
റിപ്പോർട്ടർ: ഇനി മുന്നോട്ടുപോകാൻ സഭയുടെയും മറ്റും പിന്തുണയില്ലാത്തത് നിങ്ങൾക്കിടയിൽ ഒരു ആശങ്ക ജനിപ്പിക്കുന്നുണ്ടോ?
സിസ്റ്റർ അനുപമ: ഞങ്ങളുടെ ജീവിതം എന്താകുമെന്ന് ഞങ്ങൾക്കുതന്നെ അറിയില്ല. ഈ സഭയിൽ തന്നെ തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. നല്ല രീതിയിൽത്തന്നെ മുന്നോട്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളും
റിപ്പോർട്ടർ: കേസ് നടത്തിപ്പിനൊക്കെ നല്ല സാമ്പത്തികം വേണം. സഭയുടെ പിന്തുണ ലഭിക്കില്ല. അപ്പോൾ എങ്ങനെയാകും ഇത്തരമൊരു പ്രതിസന്ധി നേരിടുക?
advertisement
സിസ്റ്റർ അനുപമ: വരുന്നതുപോലെ വരട്ടെ. ഇപ്പോൾ അതേക്കുറിച്ച് ചിന്തിട്ടില്ല. വരുന്നത് വഴിയിൽവെച്ച് കാണാം.
റിപ്പോർട്ടർ: കേസെടുക്കാൻ വൈകിയെങ്കിലും ഉന്നതസ്ഥാനത്തിരിക്കുന്ന ആൾക്കെതിരെയായതുകൊണ്ടുതന്നെ സമയമെടുത്ത്, തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം പൂർത്തിയാക്കിയത്. ആക്ഷേപങ്ങൾ കേട്ടെങ്കിലും കേസ് കോടതിയിൽ നിലനിൽക്കുന്ന തരത്തിലാണ് ഡി.വൈ.എസ്.പി പൂർത്തിയാക്കിയത്. വൈകിയാണെങ്കിലും അന്വേഷണ സംഘത്തിൽനിന്നും സർക്കാരിൽനിന്നും നീതി ലഭിച്ചുവെന്ന് കരുതുന്നുണ്ടോ?
സിസ്റ്റർ അനുപമ: തീർച്ചയായും, വൈകിയാണെങ്കിലും നീതി ലഭിച്ചുവെന്നാണ് കരുതുന്നത്. കാരണം ഡി.വൈ.എസ്.പി സാറും കൂടെയുള്ളവരും ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, പല സ്ഥലങ്ങളിൽപ്പോയി തെളിവുകൾ ശേഖരിക്കേണ്ടതായി വന്നു. പഞ്ചാബിൽപ്പോയപ്പോൾ അവർ നേരിട്ട ബുദ്ധിമുട്ടുകൾ നമ്മളെല്ലാവരും കണ്ടതാണ്. എന്നിട്ടുപോലും അവരുടെ ധൈര്യവും ക്ഷമയും കൈവിടാതെയാണ് മുന്നോട്ടുപോയത്. അവരുടെ ഭാഗത്തുനിന്നു നീതി ലഭിച്ചുവെന്ന് ഞങ്ങൾക്ക് തോന്നുന്നു.
advertisement
റിപ്പോർട്ടർ: ഇരയായ കന്യാസ്ത്രീ, തനിക്ക് നീതി കിട്ടിയെന്ന സന്തോഷത്തിൽ തന്നെയാണോ? തന്‍റെ നിസഹായവസ്ഥ എല്ലാവരും തിരിച്ചറിഞ്ഞതായുള്ള തോന്നലിലാണോ ഇപ്പോഴുള്ളത്?
സിസ്റ്റർ അനുപമ: സിസ്റ്ററിന് ഒത്തിരി സന്തോഷമുണ്ട്. ഇത്രയധികം പേരും പിന്തുണ സിസ്റ്റർ പ്രതീക്ഷിച്ചിരുന്നില്ല.
റിപ്പോർട്ടർ: എല്ലാവരോടും എന്ത് പറയാനാണ് സിസ്റ്റർ ഏൽപ്പിച്ചിരിക്കുന്നത്?
സിസ്റ്റർ അനുപമ: എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് സിസ്റ്ററിനും അറിയില്ല. എല്ലാവരോടും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയാനാണ് സിസ്റ്റർ പറഞ്ഞിരിക്കുന്നത്.
advertisement
റിപ്പോർട്ടർ: ബിഷപ്പ് വന്നവഴിയിൽ ആശുപത്രിയിൽ പ്രവേശിച്ചു. ജയിലിൽ കിടിക്കാതിരിക്കാനുള്ള അദ്ദേഹത്തിന്‍റെ തന്ത്രപരമായ നീക്കമായാണോ കാണുന്നത്?
സിസ്റ്റർ അനുപമ: അദ്ദേഹത്തിന് അസുഖമാണെങ്കിൽ കൃത്യമായ ചികിത്സയിലൂടെ അത് ഭേദമാക്കി നിയമത്തിന്‍റെ വഴിയിലൂടെ മുന്നോട്ടുപോകട്ടെയെന്നേ ഇപ്പോൾ പറയാനുള്ളു.
റിപ്പോർട്ടർ: ഇന്നത്തെ ഒരു പ്രവർത്തനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? വരുംദിവസങ്ങളിൽ സമരം ഏതൊരു അവസ്ഥയിലേക്കായിരിക്കും എത്തിച്ചേരുക?
advertisement
സിസ്റ്റർ അനുപമ: അറസ്റ്റ് കൊണ്ടു മാത്രം നീതിയാകില്ലല്ലോ. അദ്ദേഹം ചെയ്ത കുറ്റത്തിന് അനുസരിച്ചുള്ള ശിക്ഷ ലഭിക്കണം. കാരണം ഇനിയൊരിക്കലും ഒരു ഫ്രാങ്കോമാരും ഉണ്ടാകാൻ പാടില്ല. ഞങ്ങൾ ഈസമരത്തിലേക്ക് ഇറങ്ങിയെങ്കിലും അത് ഞങ്ങളുടെ മാത്രം സമരമായിരുന്നില്ല. വേദന അനുഭവിക്കുന്ന പല സിസ്റ്റേഴ്സ് പല മഠങ്ങളിലുമുണ്ട്. അവർക്കുവേണ്ടിയും മുഴുവൻ സ്ത്രീകൾക്കുവേണ്ടിയുമായിരുന്നു. ഇനിയൊരു സ്ത്രീയും നീതി കിട്ടാതെ തെരുവിലേക്ക് ഇറങ്ങരുത്. അതുകൊണ്ടുതന്നെ എല്ലാ സ്ത്രീജനങ്ങൾക്കുവേണ്ടിയുമാണ് ഞങ്ങൾ ഈ സമരത്തിലേക്ക് ഇറങ്ങിവന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'ഇനിയൊരിക്കലും ഒരു ഫ്രാങ്കോ ഉണ്ടാകാൻ പാടില്ല'
Next Article
advertisement
റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു
റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു
  • 6.5 മണിക്കൂറിനുള്ളിൽ 2 കിലോമീറ്റർ പാത നിർമിച്ച് ഏഴിമല പാലം തുറന്നു.

  • പുലർച്ചെ 4.56-ന് ആദ്യ ഗുഡ്സ് ട്രെയിൻ പുതിയ ഏഴിമല പാലത്തിലൂടെ കടന്നു.

  • ചങ്കുരിച്ചാൽ പാലം ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് പുതിയ പാലം നിർമിച്ചു

View All
advertisement