ആത്മാഭിമാനം കുരിശിലേറ്റപ്പെട്ട ഒരു മനുഷ്യന്‍ നീതിക്കായി കേഴുമ്പോള്‍ കോടതിക്ക് കണ്ണടക്കാനാകില്ല
Last Updated:
#എം. ഉണ്ണികൃഷ്ണന്‍
നമ്പി നാരായണന്‍ കേസില്‍ 32 പേജുകളുള്ള സുപ്രീം കോടതി വിധിന്യായം. ശ്രദ്ധേയമായ നിരവധി നിരീക്ഷണങ്ങള്‍. കേരള പൊലീസിന് രൂക്ഷ വിമര്‍ശനം. കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങളിലൂടെ :
'കേസിലെ കേരള പോലീസ് നടപടികള്‍ ദുരുദ്ദേശപരം. ഇത് നമ്പി നാരായണനെ വലുതായി ഉപദ്രവമേല്‍പ്പിച്ചു. അളവറ്റ മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമായ അന്തസ്സും സ്വാതന്ത്ര്യവും തകിടം മരിച്ചു
നമ്പി നാരാരായണനെ കസ്റ്റഡിയില്‍ എടുത്തതിലൂടെ ഭൂതകാലത്തെ എല്ലാ മഹത്വവും വെടിഞ്ഞ് അറപ്പുളവാക്കും വിധമുള്ള പെരുമാറ്റം അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ജീവിതം എന്നാല്‍ ആത്മാഭിമാനവും അന്തസുമാണ്. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കുന്നതിന് സുപ്രീം കോടതിക്ക് മുന്നില്‍ തടസമില്ല.
advertisement
കസ്റ്റഡി പീഡനം എന്നാല്‍ ഇടുങ്ങിയ കാഴ്ചപ്പാടില്‍ കാണേണ്ട കാര്യമല്ല പോലീസ് സ്റ്റേഷന്റെ നാലു ചുമരിനകത്തോ ലോക്കപ്പിലോ ആയ ആള്‍ അനുഭവിക്കുന്ന മാനസിക പീഡനവും പരിഗണിക്കണം ശാരീരിക വേദനകള്‍ മാത്രമല്ല, മാനസിക പീഡനവും പരിഗണിക്കപ്പെടണം. ഒരാളുടെ പ്രശസ്തി എന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അടിസ്ഥാന ഘടകം.
നമ്പി നാരായണന് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശം ഗുരുതരമായി ലംഘിക്കപ്പെട്ടു. പോലീസിന്റെ അമിത ബലപ്രയോഗം സംബന്ധിച്ച വിധിയില്‍ സുപ്രീം കോടതി ഇതേപ്പറ്റി കൃത്യമായി പറഞ്ഞിട്ടുണ്ട്. ദേശീയ തലത്തില്‍ പ്രശസ്തനായ ശാസ്ത്രജ്ഞന് കടുത്ത അപമാനത്തിലൂടെ കടന്നുപോകേണ്ടി വന്നു എന്നതില്‍ തരിമ്പു പോലും സംശയമില്ല, ആരെയും അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വയ്ക്കാമെന്ന പോലീസിന്റെ നിരുത്സാഹ കാര്യമായ നിലപാട് കാരണം നമ്പി നാരായണന് അപകീര്‍ത്തി അനുഭവിക്കേണ്ടി വന്നു.
advertisement
മാനസികമായ പീഡനത്തിന് വിധേയമാക്കുമ്പോള്‍ ഒരാളുടെ അന്തസിന് ആഘാതം എല്‍ക്കുകയാണ്. വകതിരിവില്ലാതായ നടപടിയിലൂടെ തന്റെ ആത്മാഭിമാനം കുരിശിലേറ്റിയെന്നു ഒരാള്‍ക്ക് തോന്നുമ്പോള്‍ ഒരു മനുഷ്യന്‍ നീതിക്കായി കേഴുകയാണ്.
പൊതു നിയമ വകുപ്പുകള്‍ പ്രകാരം അപ്പോള്‍ നഷ്ടപരിഹാരം അനുവദിക്കാം. സിവില്‍ കോടതിയില്‍ നഷ്ടപരിഹാരത്തിനായി നമ്പി നാരായണന്റെ സ്യൂട്ട് ഉണ്ടെങ്കിലും ഭരണഘടനാ കോടതിക്ക് പൊതു നിയമപ്രകാരം നഷ്ടപരിഹാരം നല്‍കുന്നതിന് തടസ്സമില്ല.
നമ്പി നാരായണന്റെ തെറ്റായ തടവിനും ദുരുദ്ദേശപരമായ പ്രോസിക്യൂഷനു അപമാനത്തിനും അപകീര്‍ത്തിക്കും നേരെ കോടതിക്ക് കണ്ണടക്കാന്‍ ആകില്ല. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. 8 ആഴ്ചയ്ക്ക് അകം തുക നല്‍കണം. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവില്‍ സ്യൂട്ടുമായി നമ്പി നാരായണന് മുന്നോട്ട് പോകാം.
advertisement
കേസിന്റെ വസ്തുതകള്‍ കണ്ടെത്താനും അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴച്ചകള്‍ അന്വേഷിക്കാനും മുന്‍ സുപ്രീം കോടതി ജഡ്ജി ഡികെ ജെയിന്‍ അധ്യക്ഷനായ അന്വേഷണ സമിതി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഓരോ ഉദ്യോഗസ്ഥരെ നാമനിര്‍ദ്ദേശം ചെയ്യണം. സമിതിയുടെ ഓഫിസ് ഡല്‍ഹിയില്‍. ചിലവ് വഹിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ സിറ്റിംഗ് നടത്താം.
Location :
First Published :
September 14, 2018 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ആത്മാഭിമാനം കുരിശിലേറ്റപ്പെട്ട ഒരു മനുഷ്യന്‍ നീതിക്കായി കേഴുമ്പോള്‍ കോടതിക്ക് കണ്ണടക്കാനാകില്ല