INFO | ഇത് ഡോക്ടർമാരും ഭരണകർത്താക്കളും നിർബന്ധമായും വായിക്കേണ്ട പുസ്തകം

Last Updated:

ഡോ.ബി ഇക്ബാൽ

വിവിധ തലങ്ങളിലുണ്ടായ കാര്യക്ഷമതാരാഹിത്യത്തിന്റെ ഫലമായി ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ എല്ലാവരും (ഡോക്ടർമാരും അധ്യാപകരും ഭരണകർത്താക്കളും ജീവനക്കാരും) നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് അതുൽ ഗവാണ്ടെയുടെ “The Checklist Manifesto: How to Get Things Right : Atul Gawande” (2009) . ഏതു സാഹചര്യത്തിലും മുൻകൂട്ടി തയാറാക്കിയ പരിശോധനാ പട്ടികയുടെ (Checklist) സഹായത്തോടെ ചിട്ടയായി പ്രവർത്തിച്ചാൽ വ്യക്തി ജീവിതത്തിലും സമൂഹത്തിലും സംഭവിക്കുന്ന പല അനഭിലഷണീയമായ പ്രത്യാഘാതങ്ങളും ഒഴിവാക്കാനാകുമെന്നാണ് ഗവാണ്ടെ പുസ്തകത്തിൽ വാദിക്കുന്നത്.
എന്തൊക്കെ ചെയ്യണം?
സ്കൂളുകളുടെ കാര്യത്തിൽ ക്ലാസ്സ് മുറികളിലും കാമ്പസുകളിലും കുട്ടികളുടെ സുരക്ഷക്കായി സ്വീകരിക്കേണ്ട സൗകര്യങ്ങളും നടപടികളും പട്ടികപ്പെടുത്തി അവ ലഭ്യമാണെന്ന് നിരന്തരം ഉറപ്പ് വരുത്തേണ്ടതാണ്. ആശുപത്രിയിൽ എമർജൻസി ചികിത്സക്കാവശ്യമായ മരുന്നും മറ്റുപകരണങ്ങളും ലഭ്യമാണെന്ന് ദിവസേന ഉറപ്പ് വരുത്തേണ്ടതുണ്ട്. ബത്തേരി ആശുപത്രിയിലെ വെന്റിലേറ്റർ പ്രവർത്തനക്ഷമമല്ല, ആന്റി വിനം അവശ്യാനുസരണം ലഭ്യമല്ല തുടങ്ങി അടിയന്തിര ചികിത്സക്കാവശ്യമായ ഉപാധികളുടെ ലഭ്യതയെപറ്റി, ഒരു പിഞ്ചു ജീവൻ നഷ്ടപെട്ട ശേഷം നടക്കുന്ന തർക്കം ഇത്തരമൊരു സമീപനം സ്വീകരിച്ചാൽ ഒഴിവാക്കാൻ കഴിയുമായിരുന്നു. വെന്റിലേറ്റർ പോലുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ ദിവസവും പരിശോധിച്ച് അവയുടെ പ്രവർത്തനക്ഷമതയും ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ട്.
advertisement
ആരാണ് അതുൽ ഗവാണ്ടെ?
ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകനായ അതുൽ ഗവാണ്ടെ സർജനും പൊതുജനാരോഗ്യ വിദഗ്ദനുമാണ്. വയോജനങ്ങൾ നേരിടുന്ന ശാരീരിക സാമൂഹ്യ വെല്ലുവിളികളെ പറ്റിയുള്ള Being Mortal: Medicine and What Matters in the End. (2014) ഗവാ‍ണ്ടെയുടെ മറ്റൊരു പ്രശസ്ത കൃതിയാണ്. എല്ലാ ശസ്ത്രക്രിയാ വിദഗ്ദരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് അദ്ദേഹത്തിന്റെ , Complications: A Surgeon's Notes on an Imperfect Science, in (2002).
advertisement
മലയാളം വാർത്തകൾ/ വാർത്ത/Opinion/
INFO | ഇത് ഡോക്ടർമാരും ഭരണകർത്താക്കളും നിർബന്ധമായും വായിക്കേണ്ട പുസ്തകം
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement