• HOME
  • »
  • NEWS
  • »
  • opinion
  • »
  • Opinion | എന്തുകൊണ്ട് കാർഷിക പരിഷ്ക്കാരങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് വിട്ടുകൊടുക്കണം

Opinion | എന്തുകൊണ്ട് കാർഷിക പരിഷ്ക്കാരങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് വിട്ടുകൊടുക്കണം

എ.എസ് മിത്തൽ

News18

News18

  • Share this:
മൂന്ന് കാർഷിക നിയമങ്ങളെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ വഴിമുട്ടിയിരിക്കുകയാണ്. നിയമം റദ്ദാക്കാൻ കേന്ദ്രം തയാറല്ല. പഞ്ചാബിൽ നിന്നുള്ള കർഷകർ നിയമം റദ്ദാക്കുന്നതിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും തയാറുമല്ല.  ഈ സാഹചര്യത്തിൽ, നിയമം നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് അനുവാദം നൽകിയുള്ള ഒരു ഭേദഗതി സർക്കാർ അവതരിപ്പിക്കുക എന്നതാണ് ഏക പോംവഴി.

മിനിമം താങ്ങു വില (Minimum Support Price)  തുടരുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. സര്‍ക്കാർ നൽകുന്ന ഉറപ്പെന്ന നിലയിൽ ഒരു നിയമത്തിന്റെ രൂപത്തിൽ എം‌എസ്‌പി അവതരിപ്പിക്കണം. മിനിമം താങ്ങു വിലയെന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. അതുകൊണ്ടുതന്നെ ഇത്തരമൊരു നീക്കം അനരഞ്ജനത്തിന് വഴിയൊരുക്കും.

കാർഷിക പരിഷ്കാരങ്ങൾ ആവശ്യങ്ങൾക്കനുസൃതമായി നടപ്പാക്കാനുള്ള ചുമതല സംസ്ഥാന സർക്കാരുകൾക്ക് വിട്ടുകൊടുക്കണം. പഞ്ചാബ് ഇതിനകം തന്നെ നിയമങ്ങൾ അവതരിപ്പിച്ച് ഗവർണറുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. കൃഷി ഒരു സംസ്ഥാന വിഷയമാണ്, അതിനാൽ നിയമങ്ങൾ അവരുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ അവ സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കണം.

Also Read കാർഷിക നിയമങ്ങളും രാജ്യത്തെ യഥാർത്ഥ പരിഷ്ക്കരണവാദികളുടെ മൗനവും

ഏതെങ്കിലും ഒരു സംസ്ഥാനത്തിന് അവരുടെ ആവശ്യകതയ്ക്ക് അനുസൃതമായി നിയമത്തിൽ മാറ്റം വരുത്തണമെങ്കിൽ അതിനുള്ള അനുവാദം നൽകണം. കൃഷി എന്നത് ഒരു സംസ്ഥാന വിഷയം മാത്രമല്ല; അതിന്റെ ചലനാത്മകത നിർണ്ണയിക്കുന്നത് സംസ്ഥാന അതിർത്തികളല്ല, കാർഷിക കാലാവസ്ഥാ മേഖലകളാണ്. മണ്ണിനും കാലാവസ്ഥയ്ക്കും അനുസൃതമായി ഒരു സംസ്ഥാനത്തെ കാർഷിക മേഖലകളായി തിരിക്കാം.


ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് (ഐസി‌ആർ‌എ) ആരംഭിച്ച ദേശീയ കാർഷിക ഗവേഷണ പദ്ധതി രാജ്യത്തെ 127 കാർഷിക കാലാവസ്ഥാ മേഖലകളായി വിഭജിച്ചിട്ടുണട്്. പ്രകൃതിവിഭവങ്ങൾ, കാലാവസ്ഥാ സാഹചര്യങ്ങൾ, ജലലഭ്യത, ഉൽപാദന പരിമിതികൾ, ആ മേഖലയിൽ നിലനിൽക്കുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം.

പഞ്ചാബിലെ മാൽവ മേഖലയിലെ കർഷകർക്ക് ഒരു പ്രത്യേക പ്രശ്നമുണ്ടെങ്കി, അതായത്  പ്രത്യേക വിളകൾ മാത്രമേ അവർക്ക് കൃഷി ചെയ്യാൻ കഴിയൂ എങ്കിൽ, അവരുടെ ആശങ്കകൾ പരിഹരിക്കാനുള്ള ചുമതല സംസ്ഥാന സർക്കാരിന് വിടുന്നതാണ് നല്ലത്. കർഷകരെയും അവരുടെ താല്പര്യങ്ങളെയും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ഈ മൂന്ന് നിയമങ്ങളിലും സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം എങ്ങനെ നൽകാമെന്നതിൽ കേന്ദ്ര സർക്കാർ പുനർവിചിന്തനം നടത്തേണ്ട സമയമാണിത്.

Also Read സമരം ചെയ്യുന്ന കർഷകരിലെ സമ്പന്ന ന്യൂനപക്ഷം കൊളോണിയൽ നിയമം തുടരണമെന്ന് ആഗ്രഹിക്കുന്നു: സുർജിത്ത് ബല്ല

ഉദാഹരണത്തിന്, കോർപറേറ്റുകളുടെ വരവ് ഉൾപ്പെടെയുള്ളവ പ്രദേശത്തിന്റെ ആവശ്യകത അനുസരിച്ചാണ് പ്രോത്സാഹിപ്പിക്കേണ്ടത്.  കൃഷിക്കാർക്ക് പ്രയോജനകരമല്ലെങ്കിൽ ഇത്തരക്കാർക്ക് ഗോഡൗണുകൾ സ്ഥാപിക്കുന്നതിന് സാഹയെ ചെയ്യാനാകില്ല. ഇത്തരം വെയർ ഹൗസുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് തീരുമാനം എടുക്കാൻ ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതാകും അഭികാമ്യം.

ഉൽപ്പാദകന്റെ ആവശ്യത്തിനനുസരിച്ച് കാർഷിക അടിസ്ഥാന സൗകര്യങ്ങൾ അക്കാര്യത്തിൽ അവർക്ക് തീരുമാനം എടുക്കാനുള്ള സ്വതന്ത്ര്യം നൽകണം. അടുസ്ഥാന സൗകര്യങ്ങൾ വിതരണ ശൃംഖലയുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അത് ലാഭകരമാകില്ല. വിതരണ ശൃംഖലയിയുടെ ഒരു അറ്റത്ത് കർഷകരും മറ്റേ അറ്റത്ത് ഉപഭോക്താക്കളുമാണുള്ളത്. ഉപഭോക്താക്കൾക്ക് അന്തിമമായി എന്താണ് വേണ്ടതെന്ന് കർഷകർക്ക് മനസിലാക്കാൻ കഴിയുന്നത് ഉൽപാദനം മെച്ചപ്പെടുത്തും.

ലക്ഷ്യം മനസിൽ വച്ചുകൊണ്ടാകണം ചർച്ച മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഒരു ചർച്ചയുമില്ലാതെ പ്രശ്നങ്ങൾ സ്വന്തമായി പരിഹരിക്കാനാകില്ലെന്ന് കർഷകർ മനസിലാക്കണം. മേഖലയിൽ രാഷ്ട്രീയക്കാർ അവരുടെ അവരുടെ അജണ്ട നടപ്പാക്കുന്നതിനെ കർഷകർക്ക് തടയാനാകണം.

Also Read കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം ഉയര്‍ത്തും; പുതിയ വിപണികള്‍ സൃഷ്ടിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

കർഷകരുടെ അജണ്ട മെച്ചപ്പെട്ട വിലയും സുസ്ഥിരമായ കൃഷിയുമാണ്. അടുത്ത തലമുറയിലെ കർഷകർക്ക് നിരവധി ആഗ്രഹങ്ങളുണ്ട്. അത്തരക്കാരെ കണ്ടെത്തി അവരുടെ വരുമാനം ഉയർത്തണം. അങ്ങനെ വന്നാൽ കാർഷിക മേഖലയിൽ നിന്നും പിൻമാറേണ്ടി വരില്ല. അതിനാൽ നിലവിലെ ബില്ലുകളിൽ കർഷ ക്ഷേമത്തിന് ഊന്നൽ നൽകേണ്ടത് അനിവാര്യമാണ്.

കർഷകരുടെ വരുമാനം രാജ്യത്തുടനീളം സമാനമല്ലാത്തതിനാൽ സംസ്ഥാന സർക്കാരുകൾക്ക് കർഷകരുടെ കാര്യത്തിൽ ഇടപെടാനാകും. പഞ്ചാബിലെ കർഷകർക്ക് വിളവ് കൂടുതലും മറ്റു സംസ്ഥാനങ്ങളിലെ കർഷകർ അതിനായി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഓരോ സംസ്ഥാനവും വ്യത്യസ്തമാണ്, ഓരോ കാർഷിക കാലാവസ്ഥാ മേഖലയും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഒരേ നിയമങ്ങൾ എല്ലായിടത്തും വിജയിക്കില്ല.

കരാർ കൃഷി സംബന്ധിച്ച് അവബോധവും സ്വീകാര്യതയും ക്രമേണ കെട്ടിപ്പടുക്കേണ്ടതുണ്ട്, അത് സംസ്ഥാന സർക്കാരിന് മാത്രമേ ചെയ്യാൻ കഴിയൂ. ആദ്യ ദിവസം മുതൽ തന്നെ ഇരുകൂട്ടരും പരസ്പരം വിശ്വാസത്തിലെത്തുക എന്നതാണ് പ്രധാനം. വിശ്വാസക്കുറവ് വന്നാൽ രാജ്യത്തെ ഒരു കർഷകനും കാരാറിൽ ഏർപ്പെടില്ല. നിയമം കടലാസിൽ തന്നെ ഉറങ്ങുകയും ചെയ്യും.

കർഷകരും കച്ചവടക്കാരും തമ്മിലുള്ളവിശ്വാസം നിലനിർത്തുന്നതിന്  അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാരുകളാണ് പുനർനിർമിക്കേണ്ടത്. കർഷകരും വാങ്ങലുകാരും തമ്മിലുള്ള വ്യവഹാര പ്രക്രിയ സംസ്ഥാന അല്ലെങ്കിൽ ജില്ലാതലത്തിൽ നടത്തും. അതിനാൽ, എല്ലാ കാര്യങ്ങളും ഒരു നിയമമായി കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നതിനു പകരം സംസ്ഥാനങ്ങൾക്ക് അനിവാര്യമായ മാറ്റങ്ങൾ വരുത്താൻ കഴിയണം.

ചില സംസ്ഥാനങ്ങൾക്ക് സംഭരണത്തിനുള്ള അനുവാദം  കേന്ദ്രസർക്കാർ ഇതിനകം നൽകിയിട്ടുണ്ട്. പരിഷ്കാരങ്ങളുടെ അടുത്ത ഘട്ടത്തിൽ അന്തർസംസ്ഥാന വിതരണ സംവിധാനം ഒരുക്കുക എന്നതാണ്.  ഇതിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണവും ജനസംഖ്യയും കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് പ്രയോജനം ലഭിക്കും. അവർക്ക് സ്വന്തം സംസ്ഥാനത്ത്  തന്നെ കാർഷികോൽപന്നങ്ങൾ സംഭരിക്കാനും വിതരണം ചെയ്യാനും കഴിയും.

കേന്ദ്രീകൃത പൂളിൽ നിന്ന് കേന്ദ്രീകൃത സംഭരണവും വിതരണവും അല്ലെങ്കിൽ മിച്ച സംസ്ഥാനത്തിൽ നിന്ന് ധാന്യങ്ങൾ കുറവുള്ള സംസ്ഥാനത്തേക്ക് അയയ്ക്കുന്നത് കുറയ്ക്കുകയാണ്, ഇത് കേന്ദ്രസർക്കാരിന്റെ അപകടകരമായ ധനനിലയിലാക്കും. വിപണിയിൽ ഇടപെടുന്നതിനുപകരം സംസ്ഥാനങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ക്രമീകരണത്തിലേക്ക് അന്തർസംസ്ഥാന വിതരണം ഏർപ്പെടുത്തുന്നത് കർഷക താൽപര്യങ്ങൾക്ക് വിരുദ്ധമാണ്.

ഈ ഭേദഗതികൾ കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമല്ല സംഭരണത്തിലും വിതരണത്തിലും സംസ്ഥാനങ്ങൾക്കും പ്രയോജനം ലഭിക്കണം. കാർഷിക മേഖലയെ ആശ്രയിക്കുന്ന രാജ്യത്തെ ജനസംഖ്യയുടെ 55% പേരുടെയും ഭാവി കൂടി മുൻനിർത്തി  കർഷകരും കേന്ദ്ര സർക്കാരും തുറന്ന മനസോടെ പ്രശ്നത്തെ സമീപിക്കണം. താൽക്കാലികമായ ചിന്ത സമ്പദ്‌വ്യവസ്ഥയുടെ അഭിലാഷങ്ങളെയും വളർച്ചയെയും ബാധിക്കും. ഈ അനിശ്ചിത കാലഘട്ടത്തിൽ സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരുകൾക്കോ ​​അത് താങ്ങാനാവില്ല. സംസ്ഥാനത്തിന് സ്വാതന്ത്ര്യം നൽകുകയും കർഷകർ അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്താൽ കർഷകരുടെ പ്രശ്നം പരിഹരിക്കാനാകും.

Disclaimer:The author is vice chairman of Punjab Planning Board. Views expressed are personal
Published by:Aneesh Anirudhan
First published: