'കലിപ്പ് തീരണില്ലഡേ'; പുറത്തായതിന്റെ അരിശം തീര്‍ക്കാന്‍ കസേര തല്ലിപ്പൊളിച്ച് ഫിഞ്ച്
Last Updated:
മൈതാനം വിട്ടയുടനെയാണ് ഫിഞ്ച് കസേര അടിച്ച് തകര്‍ത്തത്
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ നിലവിട്ട് പെരുമാറി ഓസീസ് ഓപ്പണറും മെല്‍ബണ്‍ റെനഗേഡ് നായകനുമായ ആരോണ്‍ ഫിഞ്ച്. അപ്രതീക്ഷിതമായി പുറത്തായതിനു പിന്നാലെ കസേര തല്ലിപ്പൊളിച്ചാണ് ഫിഞ്ച് തന്റെ ദേഷ്യം തീര്‍ത്തത്.
മെല്‍ബണ്‍ സ്റ്റാര്‍- മെല്‍ബണ്‍ റെനഗേഡ് മത്സരത്തില്‍ റെനഗേഡ് ഇന്നിങ്‌സിനിടെയായിരുന്നു ഫിഞ്ചിന്റെ 'കലിപ്പിന്' ക്രിക്കറ്റ് ലോകം സാക്ഷിയായത്. ഓപ്പണറായി എത്തിയ ഫിഞ്ച് അപ്രതീക്ഷിതമായായിരുന്നു റണ്‍ ഔട്ടാവുകയായിത്. സഹതാരത്തിന്റെ സ്‌ട്രെയിറ്റ് ഡ്രൈവ് ബൗളര്‍ ജാക്സന്‍ ബേര്‍ഡിന്റെ കാലുകളില്‍ കൊണ്ട് നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡിലെ സ്റ്റംപില്‍ തട്ടിയായിരുന്നു ഫിഞ്ചിന്റെ പുറത്താകല്‍.
Also Read: 'നിങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല'; ഇമ്രാന് ഖാന്റെ ചിത്രം നീക്കി ക്രിക്കറ്റ് ക്ലബ്ബ്
A Bucket Moment to end all Bucket Moments as Finch is run out off Bird's boot!#BBLFinal | @KFCAustralia pic.twitter.com/ewI4i9WTZE
— KFC Big Bash League (@BBL) February 17, 2019
advertisement
അപ്രതീക്ഷിത പുറത്താകലിന്റെ നിരാശയില്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയ താരം മൈതാനം വിട്ടയുടനെയാണ് കസേര അടിച്ച് തകര്‍ത്തത്. ആദ്യ അടിയില്‍ തെറിച്ച് പോയ കസേരയ്ക്ക് ദേഷ്യം തീരാതെ താരം വീണ്ടും അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. മത്സരത്തില്‍ 13 റണ്‍സായിരുന്നു താരം നേടിയത്.
ഫിഞ്ചിന്റെ കളത്തിനുപുറത്തെ മോശം പ്രകടനത്തിനെതിരെ നിരവധിപേരാണ് സോഷ്യല്‍മീഡിയില്‍ എത്തിയിട്ടുള്ളത്.
Best shot Finch has played all summer #BBLFinal pic.twitter.com/GoZrEvfyyi
— Alex Black (@VirtualAlexB) February 17, 2019
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 17, 2019 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കലിപ്പ് തീരണില്ലഡേ'; പുറത്തായതിന്റെ അരിശം തീര്‍ക്കാന്‍ കസേര തല്ലിപ്പൊളിച്ച് ഫിഞ്ച്