'യുവതാരത്തിനായി ധോണിയ്ക്ക് വിശ്രമം നല്‍കുന്നതില്‍ തെറ്റില്ല'; ഏകദിനത്തിലും ധോണിയ്ക്ക് പകരം പന്തിനെ കളിപ്പിക്കണമെന്ന് അഗാക്കര്‍

Last Updated:
ന്യൂഡല്‍ഹി: ഏഷ്യാകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് എംഎസ് ധോണിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അവസാനിക്കുന്നതിനു മുന്നേ മറ്റൊരു മുന്‍ താരവും ധോണിക്കെതിരെ രംഗത്ത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാക്കറാണ് ധോണിക്ക് വിശ്രമം അനുവദിച്ച് ഋഷഭ് പന്തിന് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തിലും പന്ത് മികച്ച ഫോം തുടരവേയാണ് താരത്തെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ പരിഗണിക്കണമെന്ന അഗാക്കറിന്റെ ആവശ്യം. ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ടീമില്‍ പന്തിന് സ്ഥാനമില്ല എന്നത് തന്നെ അത്ഭുതപെടുത്തുന്നെന്ന് അഗാക്കര്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പറഞ്ഞത്.
'വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ പന്തിന് അവസരം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരു യുവതാരത്തിന് അവസരം നല്‍കാന്‍ ധോണിയ്ക്ക് വിശ്രമം അനുവദിക്കുന്നതില്‍ തെറ്റൊന്നുമില്ല' അഗാക്കര്‍ പറഞ്ഞു. നേരത്തെയും ധോണിയുടെ മോശം ഫോമിനെതിരെ അഗാക്കര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസത്തെ പരാമര്‍ശം കൂടിയായതോടെ താര്തതിനെതിരെ ധോണി ആരാധകരുടെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
advertisement
വിന്‍ഡീസിനെതിരെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 84 പന്തില്‍ 92 റണ്‍സാണ് പന്ത് നേടിയത്. അതേസയമം ഏഷ്യാകപ്പില്‍ ധോണിയ്ക്ക് ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നുമില്ല. ഇതാണ് മുന്‍ താരങ്ങള്‍ ധോണിയ്‌ക്കെതിരെ തിരിയാന്‍ കാരണമായത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'യുവതാരത്തിനായി ധോണിയ്ക്ക് വിശ്രമം നല്‍കുന്നതില്‍ തെറ്റില്ല'; ഏകദിനത്തിലും ധോണിയ്ക്ക് പകരം പന്തിനെ കളിപ്പിക്കണമെന്ന് അഗാക്കര്‍
Next Article
advertisement
ആലപ്പുഴയിൽ അമ്മയെ 17കാരിയായ മകൾ കുത്തിപ്പരിക്കേൽപ്പിച്ചത് നായ മൂത്രമൊഴിച്ചത് കഴുകിക്കളയാൻ പറഞ്ഞതിന്; പിതാവിന്റെ മൊഴിയിൽ  മകൾക്കെതിരെ കേസ്
ആലപ്പുഴയിൽ അമ്മയെ 17കാരിയായ മകൾ കുത്തിപ്പരിക്കേൽപ്പിച്ചത് നായ മൂത്രമൊഴിച്ചത് കഴുകിക്കളയാൻ പറഞ്ഞതിന്
  • ആലപ്പുഴയിൽ 17കാരിയായ മകൾ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ് എടുത്തു.

  • നായ മൂത്രമൊഴിച്ചത് വൃത്തിയാക്കാൻ പറഞ്ഞതിനെത്തുടർന്നാണ് മകൾ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചത്.

  • ഗുരുതരമായി പരിക്കേറ്റ അമ്മ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി.

View All
advertisement