• HOME
 • »
 • NEWS
 • »
 • sports
 • »
 • നടരാജന് ഥാർ എസ് യു വി നൽകി ആനന്ദ് മഹിന്ദ്ര; മൂല്യമേറിയ സമ്മാനം തിരികേ നൽകി നടരാജനും

നടരാജന് ഥാർ എസ് യു വി നൽകി ആനന്ദ് മഹിന്ദ്ര; മൂല്യമേറിയ സമ്മാനം തിരികേ നൽകി നടരാജനും

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങള്‍ക്ക് മഹീന്ദ്ര താർ എസ് യു വി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു

Image: Twitter

Image: Twitter

 • Share this:
  ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങള്‍ക്ക് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ സമ്മാനമായി പ്രഖ്യാപിച്ച മഹീന്ദ്രയുടെ പുതിയ ഥാർ എസ്‌യുവി ഇന്ത്യന്‍ പേസറായ ടി നടരാജന് സ്വന്തമായി. സമ്മാനം സ്വീകരിച്ച നടരാജന്‍ ആനന്ദ് മഹീന്ദ്രയോട് നന്ദി പറഞ്ഞതിനൊപ്പം അദ്ദേഹത്തിന് ഗാബ ടെസ്റ്റില്‍ അണിഞ്ഞ ടെസ്റ്റ് ജേഴ്സി കൈയൊപ്പിട്ട് സമ്മാനമായി തിരികെ നല്‍കുമെന്നും ട്വിറ്ററില്‍ കുറിച്ചു.

  പുതിയ ചുവപ്പ് നിറത്തിലുള്ള ഥാറിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും നടരാജന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ ആറ് യുവ താരങ്ങള്‍ക്കാണ് പരമ്പര നേട്ടത്തിന് പിന്നാലെ ആനന്ദ് മഹീന്ദ്ര, പുതിയ ഥാർ എസ്‍യുവി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നടരാജന് പുറമെ മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടൺ സുന്ദര്‍, ശുഭ്‍മാന്‍ ഗില്‍, നവദീപ് സെയ്‌നി എന്നിവരാണ് മറ്റ് താരങ്ങൾ.

  ഓസ്ട്രേലിയയിൽ നടന്ന പരമ്പരയിലെ ഇന്ത്യൻ വിജയത്തിന് കുതിപ്പ് ആയവരാണ് ഈ ആറ് താരങ്ങളും. ഇതിൽ നടരാജൻ ഇന്ത്യൻ ടീമിന് പന്തെറിഞ്ഞു കൊടുക്കാൻ വേണ്ടി നെറ്റ് ബോളർ ആയിട്ടാണ് ഓസ്ട്രേലിയയിലേക്ക് വിമാനം കയറിയത്. എന്നാൽ അവിടെ ചെന്നപ്പോൾ കളിക്കിടെ പരുക്കേറ്റ് ഓരോ താരങ്ങൾ പുറത്തായപ്പോൾ മറ്റു വഴികൾ ഒന്നും ഇല്ലാതിരുന്ന ഇന്ത്യൻ മാനേജ്മെന്റിന് മുന്നിൽ ആകെ ഉണ്ടായിരുന്ന ഓപ്ഷൻ നടരാജനെ കളിപ്പിക്കുക എന്നായിരുന്നു. ടീമിലേക്ക് തന്നെ എടുത്തതിന് ഉള്ള നന്ദി തന്റെ പ്രകടനത്തിലൂടെ ആണ് താരം പ്രകടിപ്പിച്ചത്. തന്റെ പ്രകടനങ്ങൾ കൊണ്ട് വിജയം നേടി കൊടുക്കുവാനും ഈ ഇടംകയ്യൻ പേസർക്കായി.


  ആദ്യ വിദേശ പര്യടനത്തിൽ തന്നെ ക്രിക്കറ്റിന്റെ മൂന്നു ഫോമറ്റുകളിലും അരങ്ങേറ്റം കുറിക്കാനും നടരജാന് ഭാഗ്യം ലഭിച്ചു. ഐപിഎല്ലിൽ ഹൈദരാബാദിനായി കാഴ്ചവച്ച മികച്ച പ്രകടനം ആണ് താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. നടരാജന്റെ പ്രകടനം കണ്ട് ഹൈദരാബാദിലെ സഹകളിക്കാരനായ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ 'നട്ടുവിന്റെ പ്രകടനത്തിൽ തനിക്ക് വളരെ ഏറെ അഭിമാനം തോന്നുന്നുട എന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചിരുന്നു.

  Also Read-രാജസ്ഥാൻ റോയൽസ് ഇനി മെസ്സിയെ വാങ്ങുമോ? സംഗക്കാരായുടെ മറുപടി വൈറലാകുന്നു

  ഇന്ത്യന്‍ നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായി കുതിക്കുന്ന വാഹനമാണ് മഹീന്ദ്രയുടെ പുതുതലമുറ താര്‍. എ.എക്‌സ്, എല്‍.എക്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ വിപണിയിൽ എത്തിയിട്ടുള്ള താറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഹാര്‍ഡ് ടോപ് സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളില്‍ താര്‍ നിരത്തുകളില്‍ എത്തിയിട്ടുണ്ട്.

  2020 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ താറിനെ അവതരിപ്പിച്ചത്. ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ദിനത്തിൽ വില പ്രഖ്യാപിച്ച് ബുക്കിംഗും ആരംഭിച്ചു. കോവിഡ് 19 സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിച്ചത്. വിപണിയിലെത്തി ഒരു മാസത്തിനുള്ളിൽ തന്നെ 20,000 ബുക്കിംഗുകൾ താര്‍ നേടിയിരുന്നു.
  Published by:Naseeba TC
  First published: