ടെസ്റ്റില്‍ അരങ്ങേറാനൊരുങ്ങി ആര്‍ച്ചര്‍; ആഷസിലെ ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

Last Updated:

ബിര്‍മിങ്ഹാമില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ തന്നെ ആര്‍ച്ചര്‍ അരങ്ങേറുമെന്നാണ് കരുതപ്പെടുന്നത്.

ലണ്ടന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള പതിനാലംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ലോകകപ്പിലെ സൂപ്പര്‍ ഹീറോ ജോഫ്ര ആര്‍ച്ചര്‍ ആദ്യമായി ടെസ്റ്റ് ടീമിലും ഉള്‍പ്പെട്ടു എന്നതാണ് ഇംഗ്ലണ്ട് ടീമിന്റെ പ്രത്യേകത. ബിര്‍മിങ്ഹാമില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ തന്നെ ആര്‍ച്ചര്‍ അരങ്ങേറുമെന്നാണ് കരുതപ്പെടുന്നത്.
ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ലര്‍ എന്നിവര്‍ ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. 2017 ബ്രിസ്റ്റാള്‍ നിശാക്ലബിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് നഷ്ടപ്പെട്ട വൈസ് ക്യാപ്റ്റന്‍ സ്ഥാനവും സ്റ്റോക്‌സിനു തിരികെ ലഭിച്ചു.
Also Read: 'നാട്ടുകാരെ രക്ഷിക്കാനെത്തുന്ന ധോണിക്ക് പ്രത്യേക സുരക്ഷ വേണ്ട' നയം വ്യക്തമാക്കി സൈനിക മേധാവി
അയര്‍ലന്‍ഡിനെതിരെ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കന്നി അര്‍ധ സെഞ്ച്വറി നേടിയ ജേസണ്‍ റോയ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ജാക്ക് ലീച്ച് ആഷസ് ടീമില്‍ നിന്നു പുറത്തായി.
advertisement
ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), മോയീന്‍ അലി, ജിമ്മി അന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, സ്റ്റുവര്‍ട് ബ്രോഡ്, റോറി, ജോസ് ബട്‌ലര്‍, സാം കുറാന്‍, ഡോ ഡെന്‍ലി, ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, ഒള്ളി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടെസ്റ്റില്‍ അരങ്ങേറാനൊരുങ്ങി ആര്‍ച്ചര്‍; ആഷസിലെ ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
Next Article
advertisement
Kerala Weather Update| കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
Kerala Weather Update|കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
  • കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  • തിരുവനന്തപുരത്ത് 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് INCOIS മുന്നറിയിപ്പ് നൽകി.

  • കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം.

View All
advertisement