Ashes | ആഷസിനിടെ 'ഷൂയി' ആഘോഷവുമായി ഓസീസ് ആരാധകർ; നൂറോളം പേരെ പുറത്താക്കി പോലീസ്

Last Updated:

ആഷസിലെ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഓസീസ് പരമ്പര നേടിയതിന് പിന്നാലെയായിരുന്നു ആരാധകരുടെ ആഘോഷം.

Image: Twitter
Image: Twitter
മെൽബൺ: ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് (AUS vs ENG) തമ്മിലുള്ള ആഷസ് പരമ്പരയിലെ (Ashes Test Series) മൂന്നാം ടെസ്റ്റിനിടെ വിവാദമായി ആരാധകരുടെ ആഘോഷം. ഓസ്‌ട്രേലിയയിൽ പ്രചാരമുള്ള ഷൂവിൽ ബിയർ ഒഴിച്ച് കുടിക്കുന്ന 'ഷൂയി' (Shoey) ആഘോഷമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ആഷസിലെ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഓസീസ് പരമ്പര നേടിയതിന് പിന്നാലെയായിരുന്നു ആരാധകരുടെ ആഘോഷം.
മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 14 റൺസിനും തോൽപ്പിച്ചാണ് ഓസ്‌ട്രേലിയ മത്സരവും പരമ്പരയും സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ വിജയം സ്റ്റേഡിയത്തിലെ ആരാധകരും ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. ഓസീസിന്റെ പരമ്പര വിജയത്തിൽ മതിമറന്ന ആരാധകർ അക്ഷരാർത്ഥത്തിൽ മെൽബൺ സ്റ്റേഡിയം പൂരപ്പറമ്പാക്കുകയായിരുന്നു. ഇതിനിടയിൽ ചില വേറിട്ട ആഘോഷങ്ങൾക്കും സ്റ്റേഡിയം സാക്ഷിയായി.
ഷൂസിൽ ബിയർ ഒഴിച്ചുകൊണ്ടുള്ള ഷൂയി ആഘോഷവുമായി ചില ആരാധകർ രംഗത്തെത്തി. മദ്യലഹരിയിൽ ചിലരുടെ ആഘോഷം അതിരുവിട്ടതോടെ മെൽബൺ പോലീസ് ഇടപെടുകയും നൂറോളം പേരെ സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. മദ്യപിച്ച് സ്റ്റേഡിയത്തിൽ ബഹളമുണ്ടാക്കിയതിനെ തുടർന്നായിരുന്നു പോലീസ് ഇവരെ ഇറക്കിവിട്ടതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
advertisement
ഇതിനിടയിൽ ചില ഓസീസ് ആരാധകർ ഇംഗ്ലണ്ട് ആരാധകർക്കെതിരെ ബഹളമുണ്ടാക്കിയതോടെ രംഗം വഷളാവുകയും ചെയ്തിരുന്നു. പോലീസ് സ്റ്റേഡിയത്തിൽ നിന്നും ഇറക്കി വിട്ടവർ സ്റ്റേഡിയത്തിന് പുറത്ത് ആഘോഷം തുടർന്നു.
നേരത്തെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ആഘോഷപ്രകടനങ്ങൾക്കിടെ ഓസ്‌ട്രേലിയൻ താരങ്ങളായ മാത്യൂ വെയ്‌ഡും മാർക്കസ് സ്റ്റോയിനിസും ഷൂവി ആഘോഷം നടത്തിയത് വലിയ ചർച്ചയായിരുന്നു.
Also read- ഷൂവിൽ ബിയർ ഒഴിച്ച് കുടിച്ച് വിജയലഹരി നുകർന്ന് ഓസ്‌ട്രേലിയൻ കളിക്കാർ - വീഡിയോ
അതേസമയം, മെൽബൺ ടെസ്റ്റിൽ വെറും മൂന്ന് ദിവസം കൊണ്ടാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 185 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ 267 റണ്‍സിന് പുറത്താക്കിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ മികവ് കാണിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല. മത്സരത്തിലാകെ ഏഴുവിക്കറ്റ് വീഴ്ത്തിയ ബോളണ്ടാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
advertisement
മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ട് പരാജയം സമ്മതിക്കുകയായിരുന്നു. ബോളണ്ടിനും ഓസീസിന്റെ മറ്റ് ബൗളർമാർക്ക് മുന്നിലും പിടിച്ച് നിൽക്കാൻ പാടുപെട്ട ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ വെറും 27.4 ഓവറിൽ 68 റൺസിന് പുറത്താവുകയായിരുന്നു.
advertisement
അഞ്ച് മത്സരങ്ങളടങ്ങിയ ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളും വിജയിച്ച ഓസീസ് പരമ്പര ജയത്തോടൊപ്പം ആഷസ് കിരീടം നിലനിർത്തുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Ashes | ആഷസിനിടെ 'ഷൂയി' ആഘോഷവുമായി ഓസീസ് ആരാധകർ; നൂറോളം പേരെ പുറത്താക്കി പോലീസ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement