• HOME
 • »
 • NEWS
 • »
 • sports
 • »
 • ഷൂവിൽ ബിയർ ഒഴിച്ച് കുടിച്ച് വിജയലഹരി നുകർന്ന് ഓസ്‌ട്രേലിയൻ കളിക്കാർ - വീഡിയോ

ഷൂവിൽ ബിയർ ഒഴിച്ച് കുടിച്ച് വിജയലഹരി നുകർന്ന് ഓസ്‌ട്രേലിയൻ കളിക്കാർ - വീഡിയോ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വിറ്റർ പേജിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയിൽ ഓസീസ് താരങ്ങളായ മാത്യൂ വെയ്‌ഡും മാർക്കസ് സ്റ്റോയ്‌നിസുമാണ് വ്യത്യസ്തമായ ഈ വിജയാഘോഷം നടത്തിയത്

Image: Twitter

Image: Twitter

 • Share this:
  ടി20 ലോകകപ്പ് ഫൈനലിൽ (ICC T20 World Cup Final) ന്യൂസിലൻഡിനെ (New Zealand) കീഴടക്കി ഓസ്‌ട്രേലിയ (Australia) ടി20 ലോകകപ്പ് ചാമ്പ്യന്മാർ ആയിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ എട്ട് വിക്കറ്റിന് ന്യൂസിലൻഡിനെ തകർത്തുവിട്ടാണ് ഓസ്‌ട്രേലിയ കിരീടം ചൂടിയത്. ടി20 ലോകകപ്പ് ചരിത്രത്തിലെ അവരുടെ ആദ്യത്തെ കിരീടനേട്ടം കൂടിയായിരുന്നു ഇന്നലത്തേത്. ലോകകപ്പിൽ ചെറിയ ശതമാനം വിജയസാധ്യതയുമായി എത്തിയ അവർ ഓരോ മത്സരം കഴിയുന്തോറും കൂടുതൽ മികവേറിയ സംഘമായി മാറുകയായിരുന്നു.

  അഞ്ച് ഏകദിന ലോകകപ്പ് കിരീടങ്ങൾ നേടിയ പെരുമയുണ്ടെങ്കിലും പേരിനൊരു ടി20 ലോകകപ്പ് കിരീടം പോലുമില്ല എന്ന ചീത്തപ്പേര് കൂടി ഓസ്‌ട്രേലിയയ്ക്ക് ഇനാളത്തെ കിരീടനേട്ടത്തോടെ മായ്ക്കാൻ കഴിഞ്ഞു. ടി20 ലോകകപ്പ് കിരീടം നേടിയ ആദ്യ ഓസ്‌ട്രേലിയൻ ടീം എന്ന ഖ്യാതി നേടിയ ഫിഞ്ചും സംഘവും കിരീടനേട്ടം അക്ഷരാർത്ഥത്തിൽ വൻ ആഘോഷമാക്കി മാറ്റുകയായിരുന്നു.

  കിരീടം നേടിയതിന് ശേഷം ഓസീസ് താരങ്ങൾ നടത്തിയ വിജയാഘോഷത്തിന്റെ വീഡിയോകളിൽ ഒന്നാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) (ICC) ട്വിറ്റർ പേജിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയിൽ ഓസീസ് താരങ്ങളായ മാത്യൂ വെയ്‌ഡും (Mathew Wade) മാർക്കസ് സ്റ്റോയ്‌നിസും (Marcus Stoinis) വിജയാഘോഷത്തിനിടയിൽ ഷൂസിൽ ബിയർ ഒഴിച്ച് കുടിക്കുന്നതാണ് കാണാൻ കഴിയുക.

  Also read- ദുബായിൽ വീണ്ടും മഞ്ഞക്കടലിരമ്പം; കിവീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ ചാമ്പ്യന്മാർ  കിരീടനേട്ടത്തിന് ശേഷം ഡ്രസിങ് റൂമിൽ എത്തിയ ഓസീസ് സംഘം വിജയം ആഘോഷിക്കുന്നതിനിടയിൽ ടീമിലെ വിക്കറ്റ് കീപ്പറായ വെയ്ഡ് താൻ കാലിൽ ഇട്ടിരുന്ന ഷൂ ഊരുകയും തുടർന്ന് അതിലേക്ക് ബിയർ ഒഴിച്ച് കുടിക്കുകയും ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ താരത്തിന്റെ കൈയിൽ നിന്നും അതേ ഷൂ വാങ്ങിയ മാർക്കസ് സ്റ്റോയ്‌നിസും ബിയർ ഷൂവിലേക്ക് ഒഴിച്ച് കുടിക്കുകയാണ് ചെയ്തത്.

  ഫൈനൽ പോരാട്ടത്തിൽ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഓസീസ് മറികടന്നത്. സ്കോര്‍ : ന്യൂസിലന്‍ഡ് 20 ഓവറില്‍ 172/4, ഓസ്‌ട്രേലിയ 18.5 ഓവറില്‍ 173/2

  Also read- David Warner| വാർണർ റീലോഡഡ്! ഐപിഎല്ലിലെ നിരാശ ലോകകപ്പിൽ തീർത്ത് ഡേവിഡ് വാർണർ; മടങ്ങുന്നത് റെക്കോർഡുമായി

  50 പന്തില്‍ 77 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്റെയും 38 പന്തില്‍ 53 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറി പ്രകടനങ്ങളാണ് ഓസ്‌ട്രേലിയയുടെ ജയം അനായാസമാക്കിയത്. 18 പന്തില്‍ 28 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും (Glenn Maxwell) ഓസീസ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

  Also read- ഞാൻ നേരത്തെ ഔട്ടായത് നന്നായി; അതാണ് വഴിത്തിരിവായത്; സ്വയം ട്രോളി ഓസീസ് ക്യാപ്റ്റൻ ഫിഞ്ച്

  നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ (Kane Williamson) പ്രകടനത്തിന്റെ ബലത്തിലാണ് അവര്‍ മികച്ച സ്കോര്‍ നേടിയത്. ദുബായിലെ പിച്ചില്‍ മറ്റ് ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ വിഷമിച്ച സ്ഥലത്തായിരുന്നു ഓസീസ് ബൗളര്‍മാര്‍ക്കെതിരെ വില്യംസണ്‍ സംഹാരതാണ്ഡവമാടിയത്. 48 പന്തില്‍ 85 റണ്‍സ് നേടിയ വില്യംസണ്‍ തന്നെയാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍.
  Published by:Naveen
  First published: