Asia Cup 2023 India vs Pakistan | രോഹിതും കോലിയും പുറത്ത്; ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം പുനരാരംഭിച്ചു

Last Updated:

Asia Cup 2023 India vs Pakistan : ശ്രീലങ്കയിലെ കാൻഡി പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തിലാണ് നിര്‍ണായക മത്സരം നടക്കുന്നത്

മഴ മൂലം നിര്‍ത്തിവെച്ച ഏഷ്യാ കപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം പുനരാരംഭിച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും വിക്കറ്റുകള്‍ ആദ്യം തന്നെ നഷ്ടമായി. ഷഹീന്‍ അഫ്രീദി എറിഞ്ഞ പന്തില്‍ ഇന്ത്യന്‍ നായകന്‍ (22 പന്തില്‍ 11 റണ്‍സ്) ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു. പിന്നാലെ ആറാം ഓവറിലെ മൂന്നാം പന്തില്‍ വിരാട് കോലിയെയും ഷഹീന്‍ അഫ്രീദി (7 പന്തില്‍ 4 റണ്‍സ്) പുറത്താക്കി. 7.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരുമാണ് ക്രീസിലുള്ളത്.
ശ്രീലങ്കയിലെ കാൻഡി പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തിലാണ് നിര്‍ണായക മത്സരം നടക്കുന്നത്. മഴ ഭീഷണി നിലനില്‍ക്കെ മത്സരം ആരംഭിച്ച് ആദ്യ ഓവറുകളില്‍ തന്നെ കളി തടസ്സപ്പെട്ടത് ആരാധകരെ നിരാശരാക്കിയിരുന്നു.
കെ.എല്‍ രാഹുലിന് പകരം ഇഷാന്‍ കിഷാനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍. ശ്രേയസ് അയ്യരും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്.  സൂര്യകുമാർ യാദവ്, മുഹമ്മദ് ഷമി എന്നിവർ ഇന്ത്യയ്ക്കായി കളിക്കുന്നില്ല.
advertisement
അതേസമയം നേപ്പാളിനെതിരെ കളിച്ച അതേ ടീമുമായാണ് പാക്കിസ്ഥാന്‍ രണ്ടാം മത്സരത്തിനും ഇറങ്ങുന്നത്. കഴിഞ്ഞ 2 ദിവസങ്ങളില്‍ സ്റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ പെയ്തിരുന്നു. ശനിയാഴ്ചയും മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴമൂലം 50 ഓവര്‍ മത്സരം നടന്നില്ലെങ്കില്‍ 20 ഓവര്‍ മത്സരമെങ്കിലും നടത്താനാകും ശ്രമം. അതും തടസപ്പെട്ടാല്‍ ഇരു ടീമും പോയന്റ് പങ്കുവെയ്ക്കും. വരാനിരിക്കുന്ന ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായുള്ള ‘റിഹേഴ്സല്‍’ ആയാണ് ഏഷ്യ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെ വിലയിരുത്തുന്നത്.
advertisement
ടീം ഇന്ത്യ-  രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വിരാട് കോലി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്
ടീം പാക്കിസ്ഥാന്‍- ഫഖർ സമാൻ, ഇമാം ഉൾഹഖ്, ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്‍വാൻ (വിക്കറ്റ് കീപ്പർ), ആഗാ സല്‍മാൻ, ഇഫ്തിക്കർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Asia Cup 2023 India vs Pakistan | രോഹിതും കോലിയും പുറത്ത്; ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം പുനരാരംഭിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement