Asia Cup 2023 India vs Pakistan | കാന്‍ഡിയില്‍ മഴ 'കളിതുടങ്ങി'; ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നിര്‍ത്തിവെച്ചു

Last Updated:

Asia Cup 2023 India vs Pakistan : ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ  4.2 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ  15 റൺസെടുത്തിട്ടുണ്ട്

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് വില്ലനായി മഴയെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ  4.2 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ  15 റൺസെടുത്തിട്ടുണ്ട്.  ശ്രീലങ്കയിലെ കാൻഡി പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തിലാണ് നിര്‍ണായക മത്സരം നടക്കുന്നത്. മഴ ഭീഷണി നിലനില്‍ക്കെ മത്സരം ആരംഭിച്ച് ആദ്യ ഓവറുകളില്‍ തന്നെ കളി തടസ്സപ്പെട്ടത് ആരാധകരെ നിരാശരാക്കി.
ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ശുഭ്മാൻ ഗില്ലാണ് ക്രീസിലുള്ളത്. കെ.എല്‍ രാഹുലിന് പകരം ഇഷാന്‍ കിഷാനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍. ശ്രേയസ് അയ്യരും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്.  സൂര്യകുമാർ യാദവ്, മുഹമ്മദ് ഷമി എന്നിവർ ഇന്ത്യയ്ക്കായി കളിക്കുന്നില്ല.
അതേസമയം നേപ്പാളിനെതിരെ കളിച്ച അതേ ടീമുമായാണ് പാക്കിസ്ഥാന്‍ രണ്ടാം മത്സരത്തിനും ഇറങ്ങുന്നത്. കഴിഞ്ഞ 2 ദിവസങ്ങളില്‍ സ്റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ പെയ്തിരുന്നു. ശനിയാഴ്ചയും മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴമൂലം 50 ഓവര്‍ മത്സരം നടന്നില്ലെങ്കില്‍ 20 ഓവര്‍ മത്സരമെങ്കിലും നടത്താനാകും ശ്രമം. അതും തടസപ്പെട്ടാല്‍ ഇരു ടീമും പോയന്റ് പങ്കുവെയ്ക്കും. വരാനിരിക്കുന്ന ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായുള്ള ‘റിഹേഴ്സല്‍’ ആയാണ് ഏഷ്യ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെ വിലയിരുത്തുന്നത്.
advertisement
ടീം ഇന്ത്യ-  രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വിരാട് കോലി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്
ടീം പാക്കിസ്ഥാന്‍- ഫഖർ സമാൻ, ഇമാം ഉൾഹഖ്, ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്‍വാൻ (വിക്കറ്റ് കീപ്പർ), ആഗാ സല്‍മാൻ, ഇഫ്തിക്കർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Asia Cup 2023 India vs Pakistan | കാന്‍ഡിയില്‍ മഴ 'കളിതുടങ്ങി'; ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നിര്‍ത്തിവെച്ചു
Next Article
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement