ലോകഫുട്ബോളിലെ അത്ഭുതം കിലിയൻ എംബാപ്പെയ്ക്ക് ഇന്ന് 24ാം പിറന്നാൾ. ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയാണ് ഇരുപത്തിനാലുകാരനായ എംബാപ്പെയുടെ പേരിൽ പിറന്ന അവസാന റെക്കോർഡ്. ഈ ലോകകപ്പിൽ മാത്രം എട്ട് ഗോളുകളാണ് എംബാപ്പേ അടിച്ചു കൂട്ടിയത്. മെസിയെ പിന്തള്ളി ഗോൾഡൻ ബൂട്ടും സ്വന്തമാക്കി.
ഇരുപത്തിനാല് വയസ്സിനുള്ളിൽ എംബാപ്പെയുടെ നേട്ടങ്ങൾ
എംബാപ്പെയെ കുറിച്ച് മറ്റു ചില കാര്യങ്ങൾ
1998 ൽ ഡിസംബർ 20 പാരീസിലെ കുടിയേറ്റ കുടംബത്തിലാണ് എംബാപ്പെയുടെ ജനനം. പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബോണ്ടിയിലാണ് എംബാപ്പെ വളർന്നത്. കാമറൂൺ വംശജനായ പിതാവാണ് എംബാപ്പെയെ ഫുട്ബോളിലേക്ക് കൊണ്ടുവരുന്നത്. എംബാപ്പെയുടെ ഏജന്റ് കൂടിയായി പ്രവർത്തിക്കുന്ന അദ്ദേഹം ഫുട്ബോൾ പരശീലകൻ കൂടിയാണ്. അൾജീരിയൻ കാബിൽ വംശജയായ അമ്മ ഹാൻഡ് ബോൾ താരമായിരുന്നു.
Also Read- ലോകകപ്പ് നേടിയിട്ടും ഫിഫ റാങ്കിങ്ങിൽ അർജന്റീന രണ്ടാമത്; ഒന്നാമത് ബ്രസീൽ തന്നെ
അഞ്ച് വയസ്സുള്ളപ്പോഴാണ് എംബാപ്പെ ഫുട്ബോളുമായുള്ള യാത്ര ആരംഭിക്കുന്നത്. അന്ന് ബോണ്ടിയിലെ പ്രാദേശിക ക്ലബ്ബായിരുന്ന ക്ലബ് എഎസ് ബോണ്ടിയിൽ പരിശീലകനായിരുന്നു എംബാപ്പെയുടെ പിതാവ്. അച്ഛനൊപ്പം അഞ്ചു വയസ്സുകാരൻ കിലിയനും ഫുട്ബോൾ പരിശീലനത്തിന് എത്തും. ഫുട്ബോൾ തന്ത്രങ്ങളെ കുറിച്ചുള്ള പിതാവിന്റേയും ക്ലബ്ബിലെ മറ്റ് അംഗങ്ങളുടേയും ചർച്ചകൾ പതിവായി കേട്ട കിലിയൻ എംബാപ്പെ കാൽപന്ത് കളിയെ ആരാധിച്ചു തുടങ്ങി.
Also Read- ‘കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്, ദയവായി തിരുത്തൂ’; അർജന്‍റീനയോട് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥ
കിടപ്പുമുറിയിലെ ചുമര് നിറയെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രങ്ങൾ പതിച്ച എംബാപ്പെയുടെ പഴയ ചിത്രങ്ങൾ ഇന്ന് സോഷ്യൽമീഡിയയിൽ വൈറലാണ്. കുട്ടിക്കാലം തൊട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനായിരുന്നു എംബാപ്പെ.
23ാമത്തെ വയസ്സിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരങ്ങളുടെ ഫോബ്സ് പട്ടികയിൽ എംബാപ്പെയും ഇടംനേടി. പ്രതിവർഷം 128 മില്യൺ ഡോളറാണ് എംബാപ്പെയുടെ വരുമാനം.
2018 റഷ്യ ലോകകപ്പിൽ നിന്നും ലഭിച്ച തുക മുഴുവൻ കുട്ടികൾക്കായുള്ള സന്നദ്ധ സേവനങ്ങൾക്ക് എംബാപ്പെ നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.