'കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്, ദയവായി തിരുത്തൂ'; അർജന്‍റീനയോട് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥ
- Published by:Anuraj GR
- news18-malayalam
Last Updated:
ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ പങ്കുവെച്ച ട്വീറ്റാണ് തിരുത്തണമെന്ന് അഞ്ജലി ആവശ്യപ്പെടുന്നത്
ലോകകപ്പിനിടെ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ പങ്കുവെച്ച ട്വീറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥ. ‘നന്ദി ബംഗ്ലാദേശ്, കേരളത്തിനും ഇന്ത്യക്കും പാകിസ്ഥാനും നന്ദി. നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി’ എന്നായിരുന്നു ടീമിന്റെ ഔദ്യോഗിക ഹാൻഡിലിൽനിന്നുള്ള ട്വീറ്റ്. ഈ ട്വീറ്റിൽ കേരളം എന്ന് പ്രത്യേകം നൽകിയിരിക്കുന്നത് മാറ്റണമെന്നാണ് ഉത്തർപ്രദേശ് പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് അഞ്ജലി കതാരിയ ആവശ്യപ്പെടുന്നത്.
‘കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. ഇന്ത്യാ രാജ്യത്തിന്റെ അവിഭാജ്യഘടകമായ ഭാഗം, ദയവായി തിരുത്തൂ’- അഞ്ജലി കതാരിയ ട്വീറ്റിൽ ആവശ്യപ്പെട്ടു. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ പങ്കുവെച്ച ട്വീറ്റാണ് തിരുത്തണമെന്ന് അഞ്ജലി ആവശ്യപ്പെടുന്നത്.
Coming from an official sports body in Argentina, this tweet is reckless, to say the least
Inserting #Kerala as separate entity, that too amongst a trio of nations which emerged bloodily out of British-ruled India, is bound to be read with distaste, by any self-respecting Indian
— Anjali Kataria, DSP 🇮🇳 (@AnjaliKataria19) December 19, 2022
advertisement
അർജന്റീനയ്ക്ക് പുറത്ത് ടീമിന് ഏറ്റവുമധികം ആരാധകരുള്ളത് ഇന്ത്യയിലും ബംഗ്ലാദേശിലും പാകിസ്ഥാനിലുമാണ്. ഇന്ത്യയിൽ പ്രത്യേകിച്ച് മലയാളികളും ബംഗാളികളുമാണ് അർജന്‍റീന ആരാധകരിൽ ഭൂരിഭാഗവും. ഇത്തവണ ഖത്തറിൽ നടന്ന ലോകകപ്പിൽ മലയാളികൾ ഉൾപ്പടെയുള്ളവർ ശക്തമായ പിന്തുണയാണ് അർജന്‍റീനയ്ക്ക് നൽകിയത്. അർജന്‍റീനയുടെ മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയങ്ങൾ നിറഞ്ഞു കവിഞ്ഞതിൽ മലയാളികൾ ഉൾപ്പടെയുള്ള ഏഷ്യൻ ആരാധകരാണ് നിർണായക പങ്കുവഹിച്ചത്.
Thank you Bangladesh 🤩
Thank you Kerala, India, Pakistan. Your support was wonderful! https://t.co/GvKwUP2hwJ— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) December 19, 2022
advertisement
ഗ്യാലറിയിൽനിന്ന് ലഭിച്ച കലവറയില്ലാത്ത പിന്തുണ അർജന്‍റീനയുടെ കിരീടപ്രയാണത്തിന് കരുത്തേകിയിരുന്നു. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശിലെയും ഇന്ത്യയിലെയും കേരളത്തിലെയും ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ട് അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തിയത്. എന്നാൽ കേരളത്തെ പ്രത്യേക രാജ്യമായാണോ അവർ കണ്ടതെന്ന സംശയമാണ് അഞ്ജലി കതാരിയ ഉന്നയിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2022 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്, ദയവായി തിരുത്തൂ'; അർജന്‍റീനയോട് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥ


