ബംഗ്ളാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരെ കൊലപാതക കേസ് ; എഫ്.ഐ.ആറിൽ പേര്

Last Updated:

മുഹമ്മദ് റുബെൽ എന്ന വസ്ത്ര വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളോടൊപ്പമാണ് അവാമീലീഗിന്റെ മുൻ പാർലമെന്റ് അംഗം കൂടിയായ ഷാക്കിബ് അൽ ഹസനെയും പ്രതിചേർത്തത്

ഷാക്കിബ് അൽ ഹസൻ
ഷാക്കിബ് അൽ ഹസൻ
ബംഗ്ളാദേശിൽ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങൾക്കിടയിൽ ബംഗ്ളാദേശ് ദേശീയ  ക്രിക്കറ്റ് ടീമിലെ മുൻ നിരയിലുള്ള താരവും ആൾ റൌണ്ടറുമായ ഷാക്കിബ് അൽ ഹസനെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. മുഹമ്മദ് റുബെൽ എന്ന വസ്ത്ര വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളോടൊപ്പമാണ് അവാമി ലീഗിന്റെ മുൻ പാർലമെന്റ് അംഗം കൂടിയായ ഷക്കിബ് അൽ ഹസനെയും പ്രതിചേർത്ത് എഫ്.ഐ.ആർ തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്.
ആഗസ്റ്റ് 5ന് ബംഗ്ളാദേശിലെ അഡാബോർ റിംഗ് റോഡിൽ നടന്ന പ്രതിഷേധത്തിനിടെയാണ് റുബെലിന് വെടിയേൽക്കുന്നത്. റുബെലിന്റെ പിതാവിന്റെ പരാതിയെതുടന്നാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മറ്റാരുടെയോ നിർദ്ദേശത്തെ തുടന്ന് ഒരു സംഘം ആൾക്കാർ റുബെൽ ഉൾപ്പെട്ട നൂറ്കണക്കിന് വിദ്യാർത്ഥികൾക്കു നേരെ വെടിയുതിർക്കുകയ്യിരുന്നു എന്നാണ് പരാതിയിൽ പറയുന്നതെന്ന് ദി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. വെടിവെയ്പ്പിൽ പരിക്കേറ്റ റുബെൽ രണ്ട് ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
എന്നാൽ പ്രതിഷേധം അരങ്ങേറിയ ആഗസ്റ്റ് 5 ന് ഷാക്കിബ് അൽ ഹസൻ രാജ്യത്തുണ്ടായിരുന്നില്ലെന്നും ഗ്ളോബൽ ടി20 കാനഡ ലീഗിൽ മത്സരിക്കുന്നതിനായി അദ്ദേഹം കാനഡയിലെ ബ്രാംപ്റ്റണിലായിരുന്നു എന്നുമാണ് ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. അതിന് മുന്പ് മേജർ ലീഗ് ക്രിക്കറ്റിൽ പങ്കെടുക്കാൻ ഷാക്കിബ് അമേരിക്കയിലായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
അവാമി ലീഗിന് ഭരണം നഷ്ടമായതിനെത്തുടർന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിലും പ്രകടമായ മാറ്റങ്ങളുണ്ടായി.ബംഗ്ളാദേശ് മുൻ ക്യാപ്റ്റൻ ഫാറുഖ് അഹമ്മദ് ക്രിക്കറ്റ് ബോർഡിന്റെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തിരുന്നു.
നിലവിൽ ഷാക്കിബ് അൽ ഹസൻ ബംഗ്ളാദേശ് ദേശീയ ടീമിനൊപ്പം പാകിസ്ഥാൻ പര്യടനത്തിലാണ്. റാവൽപിണ്ടിയിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ ബംഗ്ളാദേശ് പാകിസ്താനെ നേരിടും. കേസിൽ പ്രതി ചേർത്തതിനെത്തുടർന്ന് ഷാക്കിബ് പാകിസ്ഥാനെതിരെയുള്ള മത്സരങ്ങളിൽതുടരുമോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.ഇന്ത്യയുമായുള്ള ടെസ്റ്റ്, ടി20 സീരിസിനുള്ള ബംഗ്ളാദേശ് ടീമിലും ഷാക്കിബിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബംഗ്ളാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരെ കൊലപാതക കേസ് ; എഫ്.ഐ.ആറിൽ പേര്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement