ഐ പി എല്‍ മെഗാ ലേലത്തിന് മുമ്പ് നാല് താരങ്ങളെ ടീമുകള്‍ക്ക് നിലനിര്‍ത്താം; നിര്‍ണായക മാറ്റങ്ങളുമായി ബി സി സി ഐ

Last Updated:

മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കില്‍ രണ്ട് വീതം ഇന്ത്യന്‍ താരങ്ങളെയും വിദേശ താരങ്ങളെയും നിലനിര്‍ത്താം എന്നാണ് പുതിയ തീരുമാനം.

Image-@IPL (Twitter)
Image-@IPL (Twitter)
ഐ പി എല്‍ 15ആം സീസണിന് മുമ്പ് മെഗാ താര ലേലം നടക്കാനിരിക്കെ നിര്‍ണായക മാറ്റങ്ങളുമായി ബി സി സി ഐ രംഗത്ത്. ഐ പി എല്ലില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഗാ ലേലം നടക്കുന്നത്. പതിനാലാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്ക് മുന്നോടിയായി തന്നെ പുതിയ ടീമുകളുടെ വില്‍പ്പന നടപടികള്‍ ബി സി സി ഐ പൂര്‍ത്തിയാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗസ്റ്റില്‍ പുതിയ ഫ്രാഞ്ചെസികള്‍ക്കുള്ള അപേക്ഷ ക്ഷണിക്കും. ഒക്ടോബറില്‍ പുതിയ ഫ്രാഞ്ചെസികള്‍ ഏതൊക്കെയാണെന്നും അറിയാന്‍ സാധിക്കും. ഇവരെക്കൂടി ഉള്‍ക്കൊള്ളിച്ചുള്ള മെഗാ ലേലം ഡിസംബറിലാകും നടക്കുക.
മെഗാ ലേലത്തില്‍ നിലവിലെ ടീമുകള്‍ക്ക് നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം സംബന്ധിച്ചും ധാരണയിലെത്തിയിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ക്ക് ടീമിലുള്ള വെറും മൂന്ന് പേരെ മാത്രമേ ആര്‍ ടി എം വഴി നിലനിര്‍ത്താനാവുകയുള്ളു എന്നായിരുന്നു ഇതു വരെ ലഭ്യമായിരുന്ന വിവരങ്ങള്‍. എന്നാല്‍ നാല് താരങ്ങളെ ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താനാകുമെന്നാണ് പുറത്തു വന്നിരിക്കുന്ന പുതിയ വിവരം. മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കില്‍ രണ്ട് വീതം ഇന്ത്യന്‍ താരങ്ങളെയും വിദേശ താരങ്ങളെയും നിലനിര്‍ത്താം എന്നാണ് പുതിയ തീരുമാനം. നിലനിര്‍ത്തേണ്ട താരങ്ങളെ ടീമുകള്‍ക്ക് തീരുമാനിക്കാം, പക്ഷേ ചുരുങ്ങിയത് ഒരു വിദേശ താരത്തെയെങ്കിലും നിലനിര്‍ത്തണം, വിദേശ താരങ്ങളുടെ എണ്ണം രണ്ടില്‍ കൂടാനും പാടില്ല.
advertisement
ഇത്തരത്തില്‍ നില നിര്‍ത്തുന്ന കളിക്കാരുടെ വേതനം മെഗാ ലേലത്തിലേക്ക് കടക്കുന്നതിന് മുമ്പ് കുറക്കാനും ഫ്രാഞ്ചൈസികള്‍ക്ക് അധികാരമുണ്ട്. പുതിയ ടീമുകള്‍ കൂടി വരുന്നതിനാല്‍ ലേലത്തില്‍ ചെലവിടാനുള്ള സംഖ്യ ബി സി സി ഐ ഉയര്‍ത്തിയിട്ടുണ്ട്. 50 കോടി രൂപ കൂട്ടിയതോടെ 85 മുതല്‍ 90 കോടി രൂപ വരെ ഓരോ ടീമുകള്‍ക്കും ലേലത്തില്‍ ഉപയോഗിക്കാം. കൂടാതെ എല്ലാ ടീമും പേഴ്സിലെ 75 ശതമാനമെങ്കിലും തുക ലേലത്തില്‍ ചെലവഴിക്കണമെന്ന നിബന്ധനയും ബി സി സി ഐ മുന്നോട്ടു വെക്കുന്നു. ഇത്തവണത്തെ ഐ പി എല്ലിന് മുമ്പായിരുന്നു മെഗാ താരലേലം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി കാരണം ടീമുകള്‍ക്ക് വന്‍ നഷ്ടം സംഭവിച്ചതും 2020, 2021 സീണുകള്‍ തമ്മില്‍ വലിയ ഇടവേള ഇല്ലാതിരിക്കുകയും ചെയ്തതും മെഗാ ലേലം ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കാന്‍ കാരണമായി. ഈ വരുന്ന ഡിസംബറിലാണ് മെഗാ ലേലം നടക്കാന്‍ സാധ്യത.
advertisement
നിരവധി ബിസിനസ് ഗ്രൂപ്പുകളാണ് പുതിയ ഐപിഎല്‍ ഫ്രാഞ്ചെസി ലക്ഷ്യമിട്ട് രംഗത്ത് വന്നിട്ടുള്ളത്. ഇതില്‍ പ്രമുഖര്‍ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും കൊല്‍ക്കത്ത ആസ്ഥാനമായ ആര്‍ പി- സഞ്ജീവ് ഗോയങ്ക ഗ്രൂപ്പുമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐ പി എല്‍ മെഗാ ലേലത്തിന് മുമ്പ് നാല് താരങ്ങളെ ടീമുകള്‍ക്ക് നിലനിര്‍ത്താം; നിര്‍ണായക മാറ്റങ്ങളുമായി ബി സി സി ഐ
Next Article
advertisement
'സുഹൃത്തുക്കളായി തുടരും'; നടൻ ഷിജുവും പ്രീതി പ്രേമും വിവാഹബന്ധം വേർപിരിഞ്ഞു
'സുഹൃത്തുക്കളായി തുടരും'; നടൻ ഷിജുവും പ്രീതി പ്രേമും വിവാഹബന്ധം വേർപിരിഞ്ഞു
  • നടൻ ഷിജുവും ഭാര്യ പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായതായി ഷിജു സോഷ്യൽ മീഡിയയിൽ അറിയിച്ചു.

  • ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നും പരസ്പര ബഹുമാനത്തോടെയും പക്വതയോടെയും എടുത്ത തീരുമാനമാണിതെന്നും പറഞ്ഞു.

  • സ്വകാര്യത മാനിക്കാനും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഷിജു സുഹൃത്തുക്കളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.

View All
advertisement