'കിവികള്‍ അത്ഭുതപ്പെടുത്തുകയാണ്'; കിരീടം തട്ടിയെടുത്തിട്ടും സ്റ്റോക്‌സിന് 'ന്യൂസീലന്‍ഡര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരത്തിന് ശുപാര്‍ശ

അദ്ദേഹമിപ്പോള്‍ ന്യൂസിലന്‍ഡിനായി കളിക്കുന്നില്ലായിരിക്കാം. പക്ഷേ ജനിച്ചതിവിടെയാണ്. അയാളുടെ കുടുംബം ജീവിക്കുന്നതും ഇവിടെ തന്നെ

news18
Updated: July 19, 2019, 5:15 PM IST
'കിവികള്‍ അത്ഭുതപ്പെടുത്തുകയാണ്'; കിരീടം തട്ടിയെടുത്തിട്ടും സ്റ്റോക്‌സിന് 'ന്യൂസീലന്‍ഡര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരത്തിന് ശുപാര്‍ശ
Stokes
  • News18
  • Last Updated: July 19, 2019, 5:15 PM IST
  • Share this:
വെലിങ്ടണ്‍: ഈ വര്‍ഷത്തെ ലോകകപ്പ് ക്രിക്കറ്റ് കിരീടം ന്യൂസീലന്‍ഡില്‍ നിന്ന് തട്ടിയെടുത്തത് ഇംഗ്ലണ്ട് താരം ബെന്‍സ്റ്റോക്‌സിന്റെ പ്രകടനമായിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനെ സ്റ്റോക്‌സ് വിജയത്തിലേക്ക് നയിച്ചപ്പോള്‍ ന്യൂസീലന്‍ഡുകാര്‍ക്ക് താരം വില്ലനുമായി. 84 റണ്‍സുമായായിരുന്നു സ്‌റ്റോക്‌സ് ഫൈനല്‍ പോരാട്ടത്തെ സൂപ്പര്‍ ഓവറിലേക്കെത്തിച്ചത്.

എന്നാല്‍ ഇപ്പോഴിതാ ഫൈനലിലെ താരമായി തങ്ങളെ തോല്‍വിയിലേക്ക് നയിച്ച സ്‌റ്റോക്‌സിനെ തന്നെ ഈ വര്‍ഷത്തെ ന്യൂസിലന്‍ഡര്‍ പുരസ്‌കാരത്തിന് നിര്‍ദേശിച്ച് അത്ഭുതപ്പെടുത്തുകയാണ് ന്യൂസിലന്‍ഡ്. ലോകകപ്പില്‍ 465 റണ്‍സും ഏഴുവിക്കറ്റുമായി തിളങ്ങിയ സ്റ്റോക്‌സ് ജനിച്ചത് ന്യൂസീലന്‍ഡിലാണെന്നതാണ് താരത്തെ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ കാരണം.

Also Read: 'അന്നു ഞങ്ങളോട് ചെയ്തത് ഇന്ന് സ്വന്തം കാര്യത്തിലും നോക്കണം' സഞ്ജുവിനും പന്തിനും അവസരം നല്‍കാന്‍ ധോണി മാറി നില്‍ക്കണമെന്ന് ഗംഭീര്‍

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ജനിച്ച സ്റ്റോക്സ് 12 ാം വയസിലാണ് കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് ചേക്കേിയത്. നിലവില്‍ ന്യൂസിലന്‍ഡിന് വേണ്ടി കളിക്കുന്നില്ലെങ്കിലും ജന്മനാടിന്റെ ആദരവെന്നോണമാണ് പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 'അദ്ദേഹമിപ്പോള്‍ ന്യൂസിലന്‍ഡിനായി കളിക്കുന്നില്ലായിരിക്കാം. പക്ഷേ ജനിച്ചതിവിടെയാണ്. അയാളുടെ കുടുംബം ജീവിക്കുന്നതും ഇവിടെ തന്നെ' ന്യൂസിലന്‍ഡര്‍ ഓഫ് ദ ഇയര്‍ ചീഫ് കാമറൂണ്‍ ബെന്നറ്റ് പറഞ്ഞു.

ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ട ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും ന്യൂസീലന്‍ഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്.

First published: July 19, 2019, 5:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading