'അന്നു ഞങ്ങളോട് ചെയ്തത് ഇന്ന് സ്വന്തം കാര്യത്തിലും നോക്കണം' സഞ്ജുവിനും പന്തിനും അവസരം നല്കാന് ധോണി മാറി നില്‍ക്കണമെന്ന് ഗംഭീര്‍
'അന്നു ഞങ്ങളോട് ചെയ്തത് ഇന്ന് സ്വന്തം കാര്യത്തിലും നോക്കണം' സഞ്ജുവിനും പന്തിനും അവസരം നല്കാന് ധോണി മാറി നില്‍ക്കണമെന്ന് ഗംഭീര്‍
ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ബാങ്ക് പരമ്പരയ്ക്കിടയില്‍ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ചു കളിക്കാനാകില്ലെന്ന് ധോണി പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള സമയമാണിതെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍. ഭാവിയിലേക്ക് നോക്കി ധോണി കാര്യങ്ങള്‍ തീരുമാനമിക്കണമെന്നും അന്ന് നായകനായിരുന്നപ്പോള്‍ എടുത്ത തീരുമാനങ്ങള്‍ ഇപ്പോഴും നോക്കണമെന്നും ഗംഭീര്‍ പറഞ്ഞു. ധോണിയുടെ വിരമിക്കലിനെച്ചൊല്ലി ചര്‍ച്ചകള്‍ സജീവമാകവേയാണ് ഗംഭീറിന്റെ വാക്കുകള്‍.
'ഭാവിയിലേക്ക് നോക്കേണ്ട പ്രധാന സമയമാണിത്. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ അങ്ങനെ തന്നെയാണ് ചെയ്തിരുന്നത്. ഭാവിയിലേക്കുള്ള താരങ്ങളെ കണ്ടെത്തുകയായിരുന്നു ധോണി. ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ബാങ്ക് പരമ്പരയ്ക്കിടയില്‍ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ചു കളിക്കാനാകില്ലെന്ന് ധോനി പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്.' ഗംഭീര്‍ പറഞ്ഞു.
'ഭാവിയിലേക്ക് നോക്കേണ്ട പ്രധാന സമയമാണിത്. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ അങ്ങനെ തന്നെയാണ് ചെയ്തിരുന്നത്. ഭാവിയിലേക്കുള്ള താരങ്ങളെ കണ്ടെത്തുകയായിരുന്നു ധോണി. ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ബാങ്ക് പരമ്പരയ്ക്കിടയില്‍ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ചു കളിക്കാനാകില്ലെന്ന് ധോണി പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്.' ഗംഭീര്‍ പറഞ്ഞു.
'ഋഷഭ് പന്ത്, സഞ്ജു സാംസണ്, ഇഷാന് കിഷന് തുടങ്ങി വിക്കറ്റ് കീപ്പറാകാന്‍ കഴിയുമെന്ന തോന്നുന്ന താരങ്ങളെയെല്ലാം പരീക്ഷിക്കണം. അവര്‍ക്ക് കഴിവുതെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റുതാരങ്ങള്‍ക്കും അവസരം നല്‍കണം' ഗംഭീര്‍ പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.