advertisement

യാഷ് ദയാൽ പുറത്തേക്ക്, ഈ സീസണിൽ കളിക്കില്ലെന്ന് ആർസിബിയുടെ സ്ഥിരീകരണം

Last Updated:

വ്യക്തിപരമായ കാരണങ്ങളാൽ യാഷ് ദയാൽ ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് വിവരം

News18
News18
ബെംഗളൂരു: ഐപിഎല്ലിൽ ആർസിബിക്ക് വേണ്ടി കളിക്കാൻ യാഷ് ദയാൽ ഉണ്ടാകില്ലെന്ന് സ്ഥിരീകരിണം. ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് ബോബറ്റാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ യാഷ് ദയാൽ ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് വിവരം. ഐപിഎല്ലിൽ യാഷ് ദയാൽ ഇല്ലെങ്കിൽ കനത്ത തിരിച്ചടിയാണ് ആർ‌സി‌ബിക്ക് നേരിടേണ്ടിവരിക.
നേരത്തെ, ആർസിബിയുടെ പോസ്റ്ററുകളിലും ഫ്ലക്സുകളിലും യാഷ് ദയാൽ ഉണ്ടാകാത്തതും വലിയ ചർച്ചകൾക്ക് വഴിവച്ചു. കൂടാതെ മാർച്ച് 18-ന് ആർസിബിയുടെ ക്യാമ്പിൽ യാഷ് ദയാൽ എത്തിയിരുന്നില്ല. പിന്നീടുള്ള എല്ലാ സെഷനുകളിൽ നിന്നും യാഷ് വിട്ടുനിന്നു. യാഷ് ദയാൽ കളിക്കാൻ ഉണ്ടാകില്ലെന്ന അഭ്യൂഹങ്ങൾക്കും കാരണമായിരുന്നു.
ആർ‌സി‌ബിയുടെ ക്രിക്കറ്റ് ഡയറക്ടർ ബോബറ്റിന്റെ വാർത്താസമ്മേളനത്തിലാണ് അന്തിമ തീരുമാനം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങൾ ഉള്ളതിനാലാണ് യാഷ് വിട്ടുനിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യാഷുമായി ചർച്ച നടത്തിയിരുന്നു. താൻ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം തന്നെയാണ് തീരുമാനിച്ചതെന്ന് ബോബറ്റ് വ്യക്തമാക്കി.
advertisement
യാഷ് ദയാലിനെതിരെ നേരത്തെ രണ്ട് പീഡനക്കേസുകൾ  പുറത്തുവന്നിരുന്നു. വിവാഹവാ​ഗ്ദാനം നൽകി രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇതാണ് യാഷിനെ പുറത്താക്കാൻ കാരണമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
യാഷ് ദയാൽ പുറത്തേക്ക്, ഈ സീസണിൽ കളിക്കില്ലെന്ന് ആർസിബിയുടെ സ്ഥിരീകരണം
Next Article
advertisement
ഇന്ത്യയിലെ ആദ്യ ​ദയാമരണം; ഹരീഷ് റാണ വിട വാങ്ങി
ഇന്ത്യയിലെ ആദ്യ ​ദയാമരണം; ഹരീഷ് റാണ വിട വാങ്ങി
  • രാജ്യത്തിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ അന്തരിച്ചു.

  • 2013 മുതൽ കോമയിലായിരുന്ന ഹരീഷ് റാണയുടെ ലൈഫ് സപ്പോർട്ട് ഘട്ടംഘട്ടമായി നീക്കിയിരുന്നു.

  • അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത്.

View All
advertisement